Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
'ആ സ്‌നേഹത്തില്‍ ഭ്രമിച്ചുപോകരുത്, അവര്‍ നിങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കും'
World Human Rights Day:ആളുകള്‍ക്ക് അവരുടെ മനുഷ്യാവകാശങ്ങള്‍ നല്‍കാതിരിക്കുന്നത് മനുഷ്യരാശിയോട് തന്നെയുള്ള വെല്ലുവിളിയാണ് - ലോക മനുഷ്യാവകാശ ദിനത്തില്‍ നെല്‍സണ്‍ മണ്ടേലയുടെ ഈ വാക്കുകള്‍ എക്കാലത്തെയും പോലെ ഇന്നും പ്രസക്തമാണ്. കാരണം മനുഷ്യാവകാശലംഘനങ്ങള്‍ ഇന്നും നിര്‍ബാധം തുടരുന്നു.
മനുഷ്യാവകാശ ലംഘനം എന്ന് കേള്‍ക്കുമ്പോള്‍ അങ്ങകലെ
പലസ്തീനിലും സിറിയയിലും അഫ്ഗാനിസ്ഥാനിലുമടക്കം യുദ്ധക്കെടുതികളില്‍ ശ്വാസംമുട്ടി കഴിയുന്ന ഒരു ജനതയ്ക്ക് മാത്രം ഇല്ലാത്ത ഒരു അവകാശമെന്ന ധാരണയാണ് പലര്‍ക്കും. ചുറ്റും നടക്കുന്ന, സ്വന്തം വീടുകളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ച്, എന്തിന് തനിക്ക് നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശത്തെ കുറിച്ച് ഇന്നും ഭൂരിഭാഗം ജനതയും അജ്ഞരാണ്. മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മാറ്റിനിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് ടോക്‌സിക് റിലേഷന്‍ഷിപ്പുകള്‍. ന്യൂജനറേഷന്‍ എന്ന് തോന്നിപ്പിക്കുംവിധം താരതമ്യേന പുതിയതാണ് ആ പദമെങ്കിലും അതിനിരയാക്കപ്പെട്ട്, മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെട്ട് കഴിയുന്ന ഒരു പറ്റം ആളുകള്‍ എക്കാലവും സമൂഹത്തിലുണ്ട്, നമ്മളില്‍ പലരും അവരിലൊരാളാണ്. പക്ഷേ അത് തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ സത്യം.

ടോക്‌സിക് റിലേഷന്‍ഷിപ്പുകളെ കുറിച്ചും അതില്‍ ഇല്ലാതാകുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്കോളജിസ്റ്റ് റഹീമുദ്ദീന്‍ പികെ ബോള്‍ഡ്‌സ്‌കൈ മലയാളവുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു.
ബന്ധങ്ങള്‍ മനുഷ്യന്റെ ആവശ്യം
കൗമാരം കഴിഞ്ഞ്, യുവത്വത്തിലേക്ക് കാലെടുത്ത് വെക്കുമ്പോഴാണ് ഒരു ഇണ വേണമെന്ന ചിന്ത ആളുകളില്‍ ഉടലെടുക്കുന്നത്. അത് സൈക്കോളജിക്കലായി മനുഷ്യന്റെ ഒരു ആവശ്യമാണ്. യുവാക്കള്‍ക്ക് മാത്രമല്ല, ഏത് പ്രായത്തിലുള്ളവര്‍ക്കും തങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പങ്കുവെക്കാന്‍ ഒരു ഇണ വേണമെന്ന ചിന്ത ഉണ്ടാകും. ആ ആവശ്യം പരിഗണിക്കപ്പെടേണ്ടതുമാണ്. വളരെ ആരോഗ്യകരമായ, പരസ്പരം ബഹുമാനിക്കുകയും മനസ്സിലാക്കുകയും, അതേസമയം കൃത്യമായ അതിരുകള്‍ ഉള്ളതുമായ ബന്ധങ്ങള്‍ മനുഷ്യന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. പക്ഷേ ചിലയാളുകള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ പങ്കാളിയില്‍ അടിച്ചേല്‍പ്പിക്കുകയും അവരുടെ സ്‌നേഹത്തെ ചൂഷണം ചെയ്യുകയും ശാരീരികമായും വൈകാരികമായും അവരെ പീഡിപ്പിക്കുകയും ചെയ്യും. അപ്പോഴാണ് ആ ബന്ധം ടോക്‌സിക്, ആ പദത്തിന്റെ അര്‍ത്ഥം പോലെ തന്നെ വിഷമയമാകുന്നത്. എന്നാല്‍ ഏറെക്കാലം മറുഭാഗത്തുള്ളയാള്‍ക്ക് അതൊരു ടോക്‌സിക് റിലേഷന്‍ഷിപ്പാണെന്ന് മനസ്സിലാകില്ല. ചിലപ്പോള്‍ ഒരിക്കലും മനസ്സിലായില്ലെന്നും വരാം.
ടോക്‌സിക് റിലേഷന്‍ഷിപ്പ്
അനാരോഗ്യകരമായ, ദോഷം ചെയ്യുന്ന അല്ലെങ്കില്‍ വളര്‍ച്ച നല്‍കാത്ത ഒരു ബന്ധത്തെയാണ് ടോക്‌സിക് റിലേഷന്‍ഷിപ്പുകള്‍ എന്ന് വിളിക്കുന്നത്. ഇത് ദാമ്പത്യത്തിലോ പ്രണയത്തിലോ മാത്രമല്ല, സുഹൃത്തുക്കള്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും വരെ ഉണ്ടാകാം. ഒരു വ്യക്തിയുടെ ആത്മാഭിമാനവും മാനസിക ക്ഷേമവും വ്യക്തിപരമായ വളര്‍ച്ചയും ടോക്‌സിക് റിലേഷന്‍ഷിപ്പുകളില്‍ ഹനിക്കപ്പെടുന്നു. ആരോഗ്യകരമായ ഒരു ബന്ധത്തില്‍ ഉള്ളതുപോലെ വല്ലപ്പോഴുമുള്ള അഭിപ്രായ വ്യത്യാസങ്ങളല്ല ടോക്‌സിക് റിലേഷന്‍ഷിപ്പുകളില്‍ ഉണ്ടാകുന്നത്. അടിക്കടിയുള്ള മുതലെടുപ്പുകളും കാര്യങ്ങള്‍ വളച്ചൊടിക്കലും നിയന്ത്രിക്കാനുള്ള ശ്രമവും ചൂഷണം ചെയ്യലും ടോക്‌സിക് റിലോഷന്‍ഷിപ്പുകളില്‍ പതിവാണ്.

ഒരേസമയം പങ്കാളിക്ക് അതിയായ സ്‌നേഹവും (ലൗ ബോംബിംഗ്) പരിഗണനയും വൈകാരികമായ പിന്തുണയും നല്‍കുകയും അതിന്റെ മറവില്‍ അവരെ ചൂഷണം ചെയ്യുകയും വ്യക്തിതാല്‍പ്പര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന അപകടകരമായ ബന്ധമാണ് ടോക്‌സിക് റിലേഷന്‍ഷിപ്പ്. ഇവിടെ ഇരയാക്കപ്പെടുന്ന വ്യക്തി മറ്റേയാളുടെ സ്‌നേഹത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് അതില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ കുടുങ്ങിപ്പോകും.
ടോക്‌സിക് റിലേഷന്‍ഷിപ്പിന്റെ പ്രത്യേകതകള്‍
ബഹുമാനമില്ലായ്മ: പങ്കാളിക്ക് മേലുള്ള കടന്നുകയറ്റം, വികാരങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിലനല്‍കാതിരിക്കല്‍.
നിയന്ത്രിക്കാനുള്ള ശ്രമം: ഒരാളുടെ അഭിപ്രായത്തിന് മുന്‍തൂക്കം, തീരുമാനം അടിച്ചേല്‍പ്പിക്കല്‍, കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുംവിധം വളച്ചൊടിക്കല്‍.
വിമര്‍ശനം, നെഗറ്റിവിറ്റി: സ്ഥിരമായ കുറ്റപ്പെടുത്തല്‍, കുറച്ചുകാണല്‍, അവഹേളിക്കല്‍.
അസൂയ, പൊസസ്സീവ്‌നെസ്സ്: വിശ്വാസമില്ലാതിരിക്കുക, ഒറ്റപ്പെടുത്തല്‍.
വൈകാരിക അസ്ഥിരത: എപ്പോഴും വഴക്ക്, തര്‍ക്കം, പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കല്‍, മൂഡ് സ്വിംഗ്‌സ്.
ഒരാള്‍ മാത്രം വിട്ടുവീഴ്ച ചെയ്യല്‍: ബന്ധത്തിന്റെ നിലനില്‍പ്പിന് ഒരാള്‍ മാത്രം വിട്ടുവീഴ്ച ചെയ്യുക.
ഗ്യാസ് ലൈറ്റിംഗ്: തങ്ങളുടെ കാഴ്ടപ്പാടുകളെയും ഓര്‍മ്മകളെയും ഉദ്ദേശശുദ്ധിയെയും സംശയിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുക.
ടോക്‌സിക് റിലേഷന്‍ഷിപ്പിലെ മനുഷ്യാവകാശ ലംഘനം
ടോക്‌സിക് റിലേഷന്‍ഷിപ്പുകളില്‍ വലിയ തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട്, അവ എന്തെല്ലാമാണെന്ന് നോക്കാം.
അന്തസ്സ്: തുല്യതയ്ക്കും ബഹുമാനത്തിനുമുള്ള അവകാശം ഹനിക്കപ്പെടുന്നു.
സ്വാതന്ത്ര്യം: ടോക്‌സിക് റിലേഷന്‍ഷിപ്പുകളില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ഉണ്ടാകുന്നു, കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമവും സത്യം വളച്ചൊടിക്കലും സംഭവിക്കുന്നു. ഇത് മറ്റേയാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു.
മാനസിക, ശാരീരിക ആരോഗ്യം: വൈകാരിക സമ്മര്‍ദ്ദവും ഉത്കണ്ഠയും വിഷാദവും ശാരീരികമായ വിഷമതകള്‍ വരെ ടോക്‌സിക് റിലേഷന്‍ഷിപ്പുകളുടെ ഫലമായിട്ട് ഉണ്ടാകുന്നു. ഇത് മാനസിക, ശാരീരിക ആരോഗ്യത്തിനുള്ള അവകാശം നിഷേധിക്കുന്നു.
സാമൂഹിക ബന്ധങ്ങള്‍: ടോക്‌സിക് റിലേഷന്‍ഷിപ്പുകള്‍ ആളുകളെ ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നു.
ചുരുക്കത്തില്‍ ടോക്‌സിക് റിലേഷന്‍ഷിപ്പുകള്‍ ഒരു വ്യക്തിയുടെ മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. അവരുടെ വൈകാരിക ആരോഗ്യവും വ്യക്തിപരമായ ക്ഷേമവും അടിസ്ഥാനപരമായ അവകാശങ്ങളും ഇല്ലാതാക്കുന്ന ബന്ധങ്ങളാണ് അവ. ബന്ധങ്ങളിലെ അപകടം തിരിച്ചറിയുകയും അവയെ വേണ്ടവിധം അഭിമുഖീകരിക്കുകയും കൈകാര്യം ചെയ്യാന്‍ കഴിയാതെ വന്നാല്‍ അതില്‍ നിന്നും പുറത്തുകടക്കുകയും ചെയ്യുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. ധൈര്യവും മറ്റുള്ളവരുടെ പിന്തുണയും കൃത്യമായ ഇടപെടലുകളും ഉണ്ടെങ്കില്‍ ആളുകള്‍ക്ക് ടോക്‌സിക് റിലേഷന്‍ഷിപ്പുകളില്‍ നിന്ന് രക്ഷപ്പെടാവുന്നതേയുള്ളു.



Click it and Unblock the Notifications