Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക!
തരിണി ഇനി മലയാളത്തിന്റെ മരുമകള്‍, കാളിദാസിന്റെ പ്രിയവധു: സൗഹൃദം, പ്രണയം, വിവാഹം
കാളിദാസ് ജയറാം നമുക്കെല്ലാം പരിചിതമായ ഒരു വ്യക്തിയാണ്. ഇപ്പോഴിതാ തരണി കലിംഗരായരെ തന്റെ നല്ല പാതിയാക്കിയിരിക്കുകയാണ് കാളിദാസ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെ ഏറ്റവും മികച്ച ബാലതാരമായി നമ്മുടെയെല്ലാം മനസ്സില്‍ ഇടം പിടിച്ച കാളിദാസ് ജയറാം ഇനി മുതല്‍ തരിണി കലിംഗരായര്‍ക്ക് സ്വന്തം. സെലിബ്രിറ്റി വിവാഹത്തില്‍ പലരും ആദ്യം ചോദിക്കുന്ന ഒരു ചോദ്യമാണ് വധു മലയാളിയാണോ അതോ വരന് മലയാളിയാണോ എന്നത്.
എന്നാല്‍ കാളിദാസിന്റെ തിരഞ്ഞെടുപ്പില്‍ വധു തരിണി കലിംഗരായര്‍ ഇനി മലയാളത്തിന്റെ മരുമകളാവും. ചെന്നൈയിലെ കലിംഗരായര്‍ കുടുംബത്തിലെ അംഗമാണ് തരിണി. മോഡലിംഗില്‍ സജീവമായി നില്ക്കുന്ന തരിണി തന്റെ ജീവിതം ഇനി കാളിദാസിനൊപ്പം പങ്കിടുന്നു.

2025-ല്‍ ആഗ്രഹിച്ച ഗുണങ്ങളുള്ള പങ്കാളിയെ സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ ഈ രാശിക്കാര്‍
പ്രണയം ലോകമറിഞ്ഞത്
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന വിവാഹങ്ങളില്‍ ഒന്നായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹം. 2022-ല്‍ ഓണക്കാലത്താണ് തരിണിയോടൊപ്പമുള്ള ചിത്രങ്ങള്‍ കാളിദാസിന്റെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെയാണ് ഇരുവരുടേയും പ്രണയം ലോകമറിഞ്ഞത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇപ്പോള്‍ ഇരുവരും ഇരുകുടുംബങ്ങളുടേയും അനുഗ്രഹത്തോടെ വിവാഹിതരായിരിക്കുന്നത്.
വിവാഹ നിശ്ചയവും വിവാഹവും
2022-ല്‍ തരിണിക്കൊപ്പമുള്ള ദുബായ് യാത്രയുടെ ചിത്രങ്ങള്‍ പങ്ക് വെച്ചതിന് ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പല വാര്‍ത്തകളും പുറത്ത് വന്നു. എന്നാല്‍ പിന്നീട് 2023 നവംബര്‍ മാസത്തില്‍ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും ആഘോഷമായി നടന്നു. 2024 ഡിസംബര്‍ 8-ന് പ്രണയ സാഫല്യം പൂവണിഞ്ഞു, കാളിദാസ് തരിണിക്ക് താലി ചാര്‍ത്തി.
പ്രിവെഡ്ഡിംങ് ആഘോഷങ്ങള്‍ വൈറല്‍
വിവാഹത്തിന്റെ പ്രിവെഡ്ഡിംങ് ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയത്. അതില്‍ തന്നെ വിവാഹത്തിന് മുന്‍പായി ഇരുകൈകളിലും മെഹന്ദിയണിഞ്ഞ ചിത്രങ്ങള്‍ തരിണി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് തരിണിയെ കാളിദാസ് താലി ചാര്‍ത്തിയത്.
ഗോസിപ്പുകള്‍ക്ക് ഇട നല്‍കാത്ത പ്രണയം
യാതൊരു വിധത്തിലുള്ള ഗോസിപ്പുകള്‍ക്കും ഇട കൊടുക്കാതെയുള്ള പ്രണയവും വിവാഹനിശ്ചയവും വിവാഹവും തന്നെയായിരുന്നു ഇരുവരുടേയും. സോഷ്യല്‍ മീഡിയയില്‍ ഇതാണ് തന്റെ പങ്കാളി എന്ന് പറഞ്ഞാണ് കാളിദാസ് തരിണിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ്. മസനഗുഡി സ്വദേശിയാണ് തരിണി. പഠനവും പ്രൊഫഷനും എല്ലാമായി ചെന്നൈയില്‍ സ്ഥിര താമസമാണ്. മോഡലിംഗ് ചെയ്യുന്നതോടൊപ്പം തന്നെ ഫോട്ടോഗ്രാഫിയിലും താല്‍പ്പര്യം കൂടുതലാണ്. കൂടാതെ മിസ് യൂണിവേഴ്സ് ഇന്ത്യ 2021-ല്‍ റണ്ണറപ്പ് കൂടിയാണ് തരിണി.
വിവാഹ വസ്ത്രത്തിലെ പ്രത്യേകത
ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന തരത്തിലുള്ള മുണ്ട് പരമ്പരാഗത രീതിയില്‍ ധരിച്ചാണ് കാളിദാസ് ക്ഷേത്രത്തില്‍ എത്തിയത്. പീച്ച് നിറത്തില്‍ ഉള്ള സാരിയില്‍ ഹെവി വര്‍ക്ക് ബ്ലൗസ് ആയിരുന്നു തരിണിയുടെ വേഷം. അധിക ആഭരണങ്ങളില്ലാതെ മിതമായ രീതിയില്‍ ആണ് തരിണി എത്തിയത്. ഹെവി ചോക്കറും ലോംങ് ചെയിനും മുല്ലപ്പൂവും കമ്മലുകളും ഹിപ് ബെല്‍റ്റും തരിണിയെ കൂടുതല്‍ സുന്ദരിയാക്കി.



Click it and Unblock the Notifications
