Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
2025-ല്‍ ആഗ്രഹിച്ച ഗുണങ്ങളുള്ള പങ്കാളിയെ സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ ഈ രാശിക്കാര്‍
ദാമ്പത്യ ജീവിതത്തില്‍ അതൃപ്തികള്‍ സര്‍വ്വ സാധാരണമാണ്. ആഗ്രഹിച്ച രീതിയിലുള്ള ജീവിത പങ്കാളിയെ ലഭിച്ചില്ലെങ്കില്‍ ദാമ്പത്യത്തില്‍ അതൃപ്തി ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ദമ്പതികള്‍ക്കിടയില്‍ കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനു പിന്നിലും ഈ അതൃപ്തി ഒരു പ്രധാന കാരണമായി പലരും ഉയര്‍ത്തുന്നു.

ജ്യോതിഷ പ്രകാരം, വരും വര്‍ഷത്തില്‍, അതായത്, 2025-ല്‍ വിവാഹം കഴിക്കാന്‍ പോകുന്ന ചില രാശിക്കാര്‍ക്ക്, ആഗ്രഹിച്ച രീതിയിലുള്ള പങ്കാളിയെ സ്വന്തമാക്കാന്‍ സാധിക്കുകയില്ലെന്ന് പറയുന്നു. ഇവര്‍ സ്വപ്നം കണ്ടതും, മനസ്സില്‍ ആഗ്രഹിച്ചതുമായ ഗുണങ്ങള്‍ പങ്കാളിയില്‍ ഉണ്ടാകാന്‍ സാധ്യക കുറവാണ്. ഈ നിര്‍ഭാഗ്യം നേരിടേണ്ടി വരുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മകരം
പുതു വര്‍ഷത്തില്‍ വിവാഹം കഴിക്കാന്‍ പോകുന്ന മകരം രാശിക്കാര്‍ക്ക് ആഗ്രഹിച്ച രീതിയിലുള്ള പങ്കാളിയെ ലഭിക്കാനുള്ള സാധ്യത കുറവാണ്. താല്പര്യങ്ങളും ഇഷ്ടങ്ങളും വ്യത്യസ്തമായിരിക്കും. അതിനാല്‍, കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും ഈ രാശിക്കാരില്‍ അമിതമായിരിക്കും. ജോലി സംബന്ധമായ പ്രശ്നങ്ങളും ഈ രാശിക്കാരെ അലട്ടാം. മാനസിക പിന്തുണ പങ്കാളിയില്‍ നിന്നും ലഭിക്കാന്‍ സാധ്യത കുറവായിരിക്കും. സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പങ്കാളിയായിരിക്കും. ഇതില്ലാം ഈ രാശിക്കാരില്‍ മാനസിക വിഷമം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും കുടുംബ പ്രശ്നങ്ങള്‍ ദാമ്പത്യത്തില്‍ അകല്‍ച്ച ഉണ്ടാക്കുന്നതിനും കാരണമായേക്കാം.
ഇടവം
ചില കാര്യങ്ങളില്‍ പങ്കാളിയുമായി മനപ്പൊരുത്തം ഉണ്ടാകുമെങ്കിലും പൂര്‍ണ്ണമായും നിങ്ങളുടെ സ്വപ്നത്തിനൊത്ത വ്യക്തിയെ ലഭിക്കാന്‍ സാധ്യത കുറവാണ്. ആഗ്രഹിച്ച ജോലിയുള്ള പങ്കാളിയെ ലഭിക്കുകയില്ല. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അഭിപ്രായ വ്യത്യാസങ്ങള്‍ കുടുംബ വഴക്കിലേയ്ക്ക് നയിക്കാം. തൃപ്തിക്കുറവ് പ്രത്യക്ഷത്തില്‍ പ്രകടമാക്കുന്ന പ്രകൃതക്കാരാണ് ഇടവം രാശിക്കാര്‍. ഇത് പങ്കാളിയെ വേദനിപ്പിക്കാം. എല്ലാ താല്പര്യങ്ങളും പൂര്‍ണ്ണതയില്‍ എത്താത്തതിന്റെ അതൃപ്തിയും ഇവരില്‍ പ്രകടമായിരിക്കും. സന്തോഷകരമായ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെങ്കിലും, മനസ്സിലെ അതൃപ്തി ഇവ ആസ്വദിക്കുന്നതിന് തടസ്സമായേക്കാം.
കര്‍ക്കിടകം
വീട്ടുകാരുടെ താല്പര്യത്തിനൊത്ത് നിര്‍ബന്ധിച്ച് വിവാഹം കഴിക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. അതിനാല്‍, പങ്കാളിയ്ക്ക് നിങ്ങള്‍ ആഗ്രഹിച്ച ഗുണങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. സന്തോഷം കുറവായിരിക്കും. പങ്കാളിയുമായി ഒത്തുപോകാന്‍ മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചേക്കാം. മനപ്പൊരുത്തം കുറവായിരിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ പതിവായിരിക്കും. ക്ഷമാശീലം ഉള്ള രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. അതിനാല്‍, പങ്കാളിയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നതായിരിക്കും. വിഷമ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതായി വന്നേക്കാം. വീട്ടുകാരില്‍ നിന്നും പിന്തുണ ലഭിക്കാനുള്ള സാധ്യത കുറവ്. ഇത് മാനസികമായി തളര്‍ത്താം. പല പ്രശ്നങ്ങളും പറഞ്ഞാലും, ഒത്തുതീര്‍പ്പാകാത്ത അവസ്ഥ അനുഭവപ്പെടാം. നിസ്സാര കാര്യങ്ങളില്‍ പോലും ദേഷ്യം, വിഷമം എന്നിവ ഉണ്ടാകാനും സാധ്യത. മനസ്സ് തുറന്ന് സംസാരിക്കാനും ഭയം തോന്നാം. അതിമായിട്ടുള്ള പ്രതീക്ഷകള്‍ സങ്കടം നല്‍കുന്നതിന് കാരണമായേക്കാം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications