Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ദാമ്പത്യം സന്തോഷകരമാകാന്‍ പങ്കാളികള്‍ ഒന്നിച്ച് കിടക്കേണ്ടതുണ്ടോ, സ്ലീപ്പ് ഡിവോഴ്സ് എന്താണ്?
തലക്കെട്ട് വായിച്ച് അയ്യേ, അശ്ലീലമെന്ന് തെറ്റിദ്ധരിക്കരുത്. സ്ലീപ്പ് ഡിവോഴ്സ് എന്ന് കണ്ട് ഇത് വേര്‍പിരിയലുമായി ബന്ധപ്പെട്ടകതാണെന്നും ധരിക്കരുത്. ദാമ്പത്യത്തില്‍ ഇന്ന് പലരും സ്വീകരിക്കുന്ന ഒരു ശീലമാണത്. ഭാര്യയും ഭര്‍ത്താവും വെവ്വേറെ മുറികളിലോ അല്ലെങ്കില്‍ ഒരേ മുറിയില്‍ വേറെ വേറെ കിടക്കകളിലോ കിടക്കുന്ന ശീലത്തെയാണ് സ്ലീപ്പ് ഡിവോഴ്സ് എന്ന് വിളിക്കുന്നത്. സെലിബ്രിറ്റികള്‍ മുതല്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ വരെ സംതൃപ്തമായ ദാമ്പത്യത്തിനും നല്ല ഉറക്കത്തിനും വേണ്ടി പിന്തുടര്ന്ന് പോരുന്ന ഒരു ശീലമാണിത്.

എന്തുകൊണ്ട് സ്ലീപ്പ് ഡിവോഴ്സ്
പങ്കാളികള്‍ക്കിടയിലെ പലതരത്തിലുള്ള ഉറക്കശീലങ്ങളും പതിവുകളും അന്യോന്യം ഉറക്കത്തെ ശല്യപ്പെടുത്തുന്നതാണ് പലരും സ്ലീപ്പ് ഡിവോഴ്സ് തിരഞ്ഞെടുക്കാനുള്ള കാരണം. ഉദാഹരണത്തിന് ഉറക്കത്തിനിടെയുള്ള കൂര്‍ക്കംവലി, താപനില താല്‍പ്പര്യങ്ങള്‍, തിരിഞ്ഞും മറിഞ്ഞും കിടക്കല്‍, കയ്യും കാലും മറ്റൊരാളുടെ ദേഹത്തിടല് എന്നിങ്ങനെയുള്ള ശീലങ്ങള്‍ ഒപ്പം കിടക്കുന്നയാളുടെ ഉറക്കത്തിന് തടസ്സമുണ്ടാക്കാം. ഇതൊന്നുമല്ലാതെ, പങ്കാളിയുടെ രാത്രിയിലെ ഗെയിമിംഗ്, പല ജോലി ഷിഫ്റ്റ്, വ്യത്യസ്ത സമയങ്ങളില്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് എന്നിവയും സ്ലീപ്പ് ഡിവോഴ്സിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.
ദാമ്പത്യ പ്രശ്നമല്ല, പരിഹാരം
പങ്കാളികള്‍ രണ്ട് മുറികളിലോ, രണ്ടിടങ്ങളിലോ കിടക്കുന്നത് ദാമ്പത്യപ്രശ്നത്തിന്റെ സൂചനയായാണ് സാധാരണയായി ധരിക്കാറ്. വഴക്കിടുമ്പോള്‍ പങ്കാളികള്‍ മാറിക്കിടക്കുന്നതാണ് അങ്ങനെ കരുതാനുള്ള കാരണം. പക്ഷേ നല്ല ഉറക്കത്തിന് വേണ്ടി പങ്കാളികള്‍ വെവ്വേറെ കിടക്കുന്നത് നല്ല കാര്യം തന്നെയാണെന്നാണ് പറയപ്പെടുന്നത്. ആരോഗ്യം കണക്കിലെടുത്ത് ഈ രീതി സ്വീകരിക്കുന്നതില്‍ ഒരു തെറ്റും ഇല്ല.
തങ്ങളുടെ മിക്ക ദാമ്പത്യപ്രശ്നങ്ങളുടെയും പരിഹാരമായാണ് പാശ്ചാത്യരായ പങ്കാളികള്‍ സ്ലീപ്പ് ഡിവോഴ്സിനെ കാണുന്നത്. പങ്കാളികള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ കിടന്നുറങ്ങുന്നത് അവര്‍ക്കിടയിലെ അടുപ്പത്തെ ബാധിക്കില്ലെന്നും പകരം ബന്ധം കൂടുതല്‍ സുഖകരമാകുകയാണ് ചെയ്യുകയെന്നും ഫ്രഞ്ച് ദമ്പതിമാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേ വ്യക്തമാക്കുന്നു.
സെലിബ്രിറ്റികളും സ്ലീപ്പ് ഡിവോഴ്സിനെ അനുകൂലിക്കുന്നു
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ കാലങ്ങളായി സ്വന്തം മുറികളില്‍ ഉറങ്ങുന്നവരാണ്. അതായത് ഭാര്യ ആയാലും ഭര്‍ത്താവ് ആയാലും അവരവരുടെ മുറികളിലാണ് കിടന്നുറങ്ങുന്നത്. അതുപോലെ പ്രശസ്തരായ നിരവധിയാളുകള്‍ സ്ലീപ്പ് ഡിവോഴ്സ് പിന്തുടരുന്നവരാണ്. ഹോളിവുഡ് നടനായ കാമറൂണ്‍ ഡയാസ് ഭാര്യ ബെഞ്ചി മഡ്ഡേന് എന്നിവര്‍ ഉദാഹരണമാണ്. അമേരിക്കന്‍ മീഡിയ സെലിബ്രിറ്റി ആയ കോര്ട്നി കര്ദാശിയനും ഭര്‍ത്താവ് ട്രാവിസ് ബാര്‍ക്കറും വ്യത്യസ്ത മുറികളില്‍ അല്ല വീടുകളിലാണ് കഴിയുന്നത്.
എന്തുകൊണ്ട് ദമ്പതികള്‍ സ്ലീപ്പ് ഡിവോഴ്സ് സ്വീകരിക്കണം
7-8 മണിക്കൂര്‍ നല്ല ഉറക്കം കിട്ടുന്നത് പ്രായമായ ഒരാളുടെ ആരോഗ്യത്തില്‍ വളരെ നിര്‍ണ്ണായകമായ കാര്യമാണ്. വ്യക്തിപരമായ ആരോഗ്യത്തിന് മാത്രമല്ല, ദാമ്പത്യത്തിന്റെ ആരോഗ്യത്തിലും അത് പ്രധാനമാണ്. ഉറക്കപ്രശ്നങ്ങള്‍ ഉള്ള ദമ്പതിമാര്‍ക്കിടയില്‍ ദാമ്പത്യപ്രശ്നങ്ങളും സാധാരണമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനുള്ള പരിഹാരമാണ് സ്ലീപ്പ് ഡിവോഴ്സ്.
സ്ലീപ്പ് ഡിവോഴ്സ് എന്നാല്‍ പരസ്പരം അകലുകയല്ല. വളരെ അടുപ്പം കാത്തുസൂക്ഷിച്ചുകൊണ്ട്, നല്ല സമയങ്ങള്‍ ഒരുമിച്ച് ചിലവഴിച്ചുകൊണ്ട് വ്യത്യസ്ത ഇടങ്ങളില്‍ ഉറങ്ങാനാകും. പക്ഷേ പങ്കാളികള്‍ രണ്ടുപേര്‍ക്കും ഇക്കാര്യം ബോധ്യപ്പെടുകയും അംഗീകരിക്കുകയും വേണം. രണ്ടുപേര്‍ക്കും സമ്മതമില്ലാതെ സ്ലീപ്പ് ഡിവോഴ്സ് സ്വീകരിക്കുന്നത് ദാമ്പത്യത്തില്‍ അകല്‍ച്ചയുണ്ടാക്കും.
ദാമ്പത്യത്തെ സ്ലീപ്പ് ഡിവോഴ്സ് എങ്ങനെ സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞ് വേണം പങ്കാളികള്‍ ഈ രീതി സ്വീകരിക്കാന്‍. ഉറക്ക പ്രശ്നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും അതില്‍ പങ്കാളിയുടെ ശീലം കാരണമാകുന്നുണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യുകയും ചെയ്ത് സ്ലീപ്പ് ഡിവോഴ്സ് ഇതിന് എങ്ങനെ പരിഹാരമാകുമെന്ന് ഒരുമിച്ച് ചിന്തിക്കണം.
ഒന്നിച്ച് ഉറങ്ങുന്നില്ലെന്ന് കരുതി ദാമ്പത്യത്തിലെ മറ്റ് എല്ലാ മേഖലകളിലും അടുപ്പം നിലനിര്‍ത്താന്‍ മറക്കരുത്. മാത്രമല്ല, സ്ലീപ്പ് ഡിവോഴ്സ് സ്വീകരിച്ചതിന് ശേഷം അത് എങ്ങനെയാണ് ബന്ധത്തെ സ്വാധീനിക്കുന്നതെന്ന് മനസ്സിലാക്കുകയും വേണമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയും വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications