സ്ത്രീകളില്‍ സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നത് കുട്ടികളേക്കാളധികം വീട്ടിലെ ഈ വ്യക്തി

Stress for many women: ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍, ഒരു സ്ത്രീ ഒപ്പം ചുമലിലേറ്റുന്നത് അവള്‍ പോലുമറിയാതെ കുറേ സ്‌ട്രെസ്സും കൂടിയാണ്. പലപ്പോഴും ഗര്‍ഭിണിയായിരിക്കുമ്പോഴും, പ്രസവശേഷവുമാണ്. സ്ത്രീകളില്‍ അമിതമായി സ്‌ട്രെസ്സ് അനുഭവപ്പെടുന്നത് എന്നാണ് പലരും ചിന്തിക്കുന്നത്. മിക്കപ്പോഴും അമ്മമാരിലെ ടെന്‍ഷനും, സ്‌ട്രെസ്സിനും പഴി കേള്‍ക്കുന്നത് കുട്ടികളായിരിക്കും.

Surprising Truth Husbands Cause More Stress for Women Than Children
Photo Credit: AI

കുട്ടികളുടെ വാശിയും, കുറുമ്പും അനുസരണക്കേടുമെല്ലാം സ്ത്രീകളിലെ സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായി പലരും കണക്കാക്കി പോരുന്നു. എന്നാല്‍, സത്യാവസ്ഥ ഇതല്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടികാട്ടുന്നത്. സ്ത്രീകളിലെ സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നത് മക്കളെക്കാളധികം ഭര്‍ത്താക്കന്മാരാണെന്ന് ചൂണ്ടികാണിക്കുന്നു.

ഭര്‍ത്താക്കാന്മാര്‍ പ്രഷര്‍ ബോംബാകുമ്പോള്‍

ടുഡേ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, 46 ശതമാനം അമ്മമാരും സ്‌ട്രെസ്സ് അമിതമായി അനുഭവിക്കുന്നത് അവരുടെ ഭര്‍ത്താക്കന്മാര്‍ മുഖേനയാണ്. 7000 യുഎസ് അമ്മമാരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍. പല സ്ത്രീകളുടെയും അഭിപ്രായത്തില്‍, കുട്ടികളേക്കാളധികം, ഭര്‍ത്താക്കന്മാരാണ് കുട്ടികളെപ്പോലെ പെരുമാറുന്നൂ എന്നാണ്. തുല്യ പങ്കാളി എന്നരീതിയില്‍ നിലനില്‍ക്കുന്നതിന് പകരം, ഭര്‍ത്താക്കന്മാര്‍ കുട്ടികളെപ്പോലെ പെരുമാറുന്നത് പലസ്ത്രീകളിലും സ്‌ട്രെസ്സ് കൂട്ടുന്നതായി ഈ സര്‍വ്വേയില്‍ പറയുന്നു. ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് എന്ന് മാഗസിന്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, പുതിയ പഠനങ്ങള്‍ പ്രകാരം, പുരുഷന്മാര്‍ അവരുടെ 43-ാം വയസ്സിലും കുട്ടികളെപ്പോലെ ആക്ട് ചെയ്യുന്നതായി പറയുന്നുണ്ട്. Nickelodeon UK നടത്തിയ സര്‍വേ പ്രകാരം, 10-ല്‍ 8 സ്ത്രീകളും പുരുഷന്മാര്‍ കുട്ടികളെപ്പോലെ പെരുമാറുന്നതായി അംഗീകരിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം കുട്ടിത്തം നിറഞ്ഞ സ്വഭാവങ്ങള്‍ ഉത്തരവാദിത്തം തുല്യമായി ഏറ്റെടുക്കാതെ കാണിക്കുമ്പോള്‍ അത് പല സ്ത്രീകളിലും വെറുപ്പ് ഉണ്ടാകുന്നു. അവരുടെ സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു.

കാരണങ്ങളായി ചൂണ്ടികാണിക്കുന്നത്

പല ഭര്‍ത്താക്കന്മാരും ഭാര്യനാരെ സഹായിക്കുന്നതിന് പകരം, അവരുടെ ജോലികള്‍ ഇരട്ടിപ്പിക്കുന്നതായി പറുന്നു. ജോലിയും, വീട്ടിലെ ജോലിയും, കുട്ടികളെ നോക്കുന്ന ജോലിയുമെല്ലാം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നത് പല വീട്ടമ്മമാരുടെയും സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളായി ചൂണ്ടികാണിക്കുന്നു.

സ്‌ട്രെസ്സും ആരോഗ്യ പ്രശ്‌നങ്ങളും

സ്ട്രീകളില്‍ സ്‌ട്രെസ്സ് വര്‍ദ്ധിക്കുന്നത് അനവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കാം. പ്രത്യേകിച്ച് സ്ത്രീകളില്‍ സ്‌ട്രെസ്സ് വര്‍ദ്ധിക്കുന്നത് അനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. ചില സ്ത്രീകളില്‍ നിരന്തരം തലവേദന അനുഭവപ്പെടുന്നു. ഉറക്കക്കുറവ് പതിവാകാന്‍ സാധ്യത കൂടുതലാണ്. കൂടാതെ, ശരീരത്തിന് അനുഭവപ്പെടുന്ന അമിതമായിട്ടുള്ള ക്ഷീണം, അമിതമായി ആഹാരം കഴിക്കുന്നത്, ചര്‍മ്മ പ്രശ്‌നങ്ങള്‍, മദ്യത്തിനും മയക്കുമരുന്നിനോടും ആസക്തി തോന്നുക എന്നിവയെല്ലാം തന്നെ സ്‌ട്രെസ്സ് മൂലം ഒരു വ്യക്തിയില്‍ രൂപപ്പെടുന്ന ലക്ഷണങ്ങളാണ്.

ശാരീരികം മാത്രമല്ല, മാനസികമായും ഇവരില്‍ അനവധി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പ്രത്യേകിച്ച്, അമിതമായിട്ടുള്ള ഉത്കണ്ഠ, സന്തോഷമില്ലായ്മ, ദേഷ്യം അസ്വസ്ഥതകള്‍, എല്ലാം കയ്യില്‍ നിന്നും പോകുന്ന അവസ്ഥ, വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ, മൂഡ് സ്വിംഗ്‌സ് എന്നിവ ഇവരില്‍ ഉണ്ടാകുന്നതാണ്. കൂടാതെ, മറവി, ശ്രദ്ധക്കുറവ്, പങ്കാളിയോട് അടുപ്പക്കുറവ്, ലൈംഗികബന്ധത്തിനോടുള്ള വിരക്തി എന്നിവയെല്ലാം സ്‌ട്രെസ്സ് മൂലം ഒരു വ്യക്തിയില്‍ ലക്ഷണങ്ങളായി ഉണ്ടായേക്കാം.

ദാമ്പത്യത്തെ ഇത് എങ്ങനെ ബാധിക്കുന്നു

ഒരു ദാമ്പത്യത്തില്‍ സ്‌ട്രെസ്സ് അനുഭവിക്കാത്തവര്‍ വളരെ കുറവാണ്. കുടുംബബ പ്രശ്‌നങ്ങള്‍, പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ജോലി ഭാരം എന്നിവയെല്ലാം മൂലം ഒരു വ്യക്തിയില്‍ സ്‌ട്രെസ്സ് ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇത്തരത്തില്‍ സ്‌ട്രെസ്സ് ഉണ്ടാകുമ്പോള്‍ അത് പങ്കാളിയുമായുള്ള ബന്ധത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച്, പങ്കാളിയോട് നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദേഷ്യം അനുഭവപ്പെടാം. വെറുപ്പ് അനുഭവപ്പെടാം. ഇടയ്ക്കിടയ്ക്ക് വഴക്കുകള്‍ പതിവാകാന്‍ സാധ്യത. പങ്കാളിയോട് താല്‍പര്യക്കുറവ് അനുഭവപ്പെടാം. സംസാരിക്കാത്ത അവസ്ഥയും ഉണ്ടാകാം. ഇതെല്ലാം ബന്ധത്തെ കാര്യമായി ബാധിക്കുന്നു. പങ്കാളികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുട്ടികളെയും കാര്യമായി ബാധിക്കുന്നു. ഇത് കുട്ടികളുടെ മാനസികാവസ്ഥയെയും ബാധിക്കുന്നു.

നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഒരു ബന്ധം നല്ലരീതിയില്‍ നിലനില്‍ക്കണമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ ഐക്യം ഉണ്ടായിരിക്കണം. പരസ്പരം സഹായിക്കാന്‍ മനസ്സ് ഉണ്ടായിരിക്കുണം. പ്രത്യേകിച്ച് ഭാര്യയെ വീട്ടുജോലികളില്‍ സഹായിക്കുന്നതും, കുട്ടികളുടെ ഉത്തരവാദിത്തം ഇരു കൂട്ടരും ഒരുമിച്ച് ഏറ്റെടുക്കുന്നത് സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.ഭര്‍ത്താവില്‍ നിന്നും ഏതെങ്കിലും തരത്തില്‍ ഇഷ്ടക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തുറന്ന് സംസാരിക്കുക. ഏതെല്ലാം കാര്യത്തില്‍ ഭര്‍ത്താവിന്റെ സഹായം ആവശ്യമാണ് എന്ന കാര്യം തുറന്ന് സംസാരിക്കുക. ഭര്‍ത്താവ് പറയുന്ന കാര്യങ്ങള്‍ ഭാര്യമാരും, ഭാര്യപറയുന്ന കാര്യങ്ങള്‍ ഭര്‍ത്താവും ക്ഷമയോടെ കേള്‍ക്കാന്‍ ശീലിക്കുക. ഇത്തരത്തില്‍ ശീലിക്കുന്നത് ദാമ്പത്യത്തിലെ അനവധി പ്രശ്‌നങ്ങള്‍ അകറ്റാനും സ്‌ട്രെസ്സ് വരാതെ സന്തോഷകരമായ ദാമ്പത്യം നിലനിര്‍ത്താനും സാധിക്കുന്നതാണ്.

വീട്ടിലെ കാര്യങ്ങളും, സാമ്പത്തികവും, കുട്ടികളുടെ കാര്യവും ഇരുകൂട്ടരും തുല്യ ഇത്തരവാദിത്തത്തോടെ പൂര്‍ത്തീകരിക്കാന്‍ ശഅരമിക്കുക. അതുപോലെ, സ്വന്തം കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയാല്‍ പല വെറുപ്പും, അസ്വസ്ഥതകളും സ്ത്രീകളില്‍ നിന്നും അകലുന്നതാണ്. കാരണം, മറ്റുള്ളവരുടെ കാര്യങ്ങള്‍ ചെയ്ത്, തനിക്ക് സ്വന്തമായി സമയം തികയുന്നില്ല എന്ന പരാതി പല സ്ത്രീകളിലും ശക്തമാണ്. ഇവ ഇല്ലാതാക്കാന്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ പരിശ്രമിക്കുക. ഇത് വലിയൊരു ഭാരം നിങ്ങളുടെ തലയില്‍ നിന്നും ഇറക്കി വെയ്ക്കാന്‍ സഹായിക്കുന്നതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, March 10, 2025, 20:38 [IST]
X
Desktop Bottom Promotion