Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സാധാരണമെന്ന് കരുതേണ്ട, പങ്കാളിയുടെ ഈ പെരുമാറ്റം പീഡനം തന്നെയാണ്
ദാമ്പത്യത്തില്‍ പങ്കാളികള്‍ അങ്ങോട്ടുമിങ്ങോട്ടും വഴക്കുണ്ടാക്കുകയും ചിലപ്പോള്‍ അതിരുകടന്ന് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് സാധാരണമാണ്. വഴക്ക് കഴിയുന്നതോടെ പലരും അത് വിട്ടുകളയും. എന്നാല്‍ പങ്കാളിയുടെ ചില സ്വഭാവങ്ങള്‍ അത്ര നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. ഒറ്റനോട്ടത്തില്‍ വലിയ കാര്യമൊന്നുമില്ലാത്തതെന്നോ, സാധാരണക്കാര്യമെന്നോ തോന്നാമെങ്കിലും വൈകാരികമായി ഒരാളെ തളര്‍ത്താനുള്ള മൂര്‍ച്ഛ അവരുടെ വാക്കുകള്‍ക്കോ പെരുമാറ്റത്തിനോ ഉണ്ടാകും. അതായത് അവ വൈകാരിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. അത്തരം പെരുമാറ്റങ്ങളും സ്വഭാവങ്ങളും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

വൈകാരിക പീഡനം ദാമ്പത്യത്തില്‍ വിശ്വാസ്യത തകര്‍ക്കുകയും കാലാന്തരത്തില്‍ ഒരു വ്യക്തിയുടെ സ്വഭിമാനം ഇല്ലാതാക്കുകയും ചെയ്യും. സാധാരണയായി പങ്കാളികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ള വളരെ സാധാരണമായി തോന്നാവുന്ന വൈകാരിക പീഡനങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിണ്ടാതിരിക്കുക, അകല്‍ച്ച കാണിക്കുക
മൗനം വിദ്വാന് ഭൂഷണം എന്നൊക്കെയാണ് പറയുന്നതെങ്കിലും ഒരു വഴക്കിന് ശേഷമുള്ള മിണ്ടാതിരിക്കല് യഥാര്‍ത്ഥത്തില്‍ പകരം വീട്ടലോ ഒരു ശിക്ഷാനടപടിയോ ആണ്. ഏതൊരു ദാമ്പത്യവും ഇത്തരം നിശബ്ദതകളിലൂടെ കടന്നുപോകാറുണ്ട്. നിരുപദ്രവകരമായി തോന്നുന്ന ഈ നടപടി പക്ഷേ മറുഭാഗത്തുള്ളയാളെ വൈകാരികമായും മാനസികമായും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുണ്ട്. അവര്‍ മനപ്പൂര്‍വ്വം മിണ്ടാതിരിക്കുകയും സ്നേഹക്കുറവും അകല്‍ച്ചയും കാണിക്കുന്നത് മറുഭാഗത്തുള്ളയാളെ ശിക്ഷിക്കുക, അല്ലെങ്കില്‍ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് മറുഭാഗത്തുള്ളയാളില് അരക്ഷിതാവസ്ഥയും ഒറ്റപ്പെടലും സൃഷ്ടിക്കുന്നു. മൗനത്തെ ഒരു ആയുധമായി കാണാതെ പ്രശ്നങ്ങള്‍ തുറന്ന് സംസാരിച്ച് പരിഹരിക്കുകയാണ് ആരോഗ്യകരമായ ബന്ധങ്ങള്‍ക്ക് ആവശ്യം.
പ്രകോപിപ്പിക്കല്‍
ദാമ്പത്യത്തില്‍ പങ്കാളികള്‍ പരസ്പരം ബഹുമാനിക്കുകയും അവരവരുടെ വ്യക്തിപരമായ അതിര്‍വരമ്പുകളെ അംഗീകരിക്കുകയും വേണം. എന്നാല്‍ വൈകാരിക പീഡന മുറകള്‍ വശത്താക്കിയ ചില ആളുകള്‍ മനപ്പൂര്‍വ്വം പങ്കാളിയെ പ്രകോപിപ്പിക്കുകയും അവരെക്കൊണ്ട് പ്രതികരിപ്പിക്കുകയും ചെയ്യും. ഇത് ഒരാളുടെ വികാരങ്ങളെയും സ്വകാര്യങ്ങളെയും ഹനിക്കുന്ന നടപടിയാണ്. ഇങ്ങനെ പങ്കാളികള്‍ക്കിടയില്‍ അസ്വസ്ഥതയും ടെന്‍ഷനും വളരും. ആരോഗ്യകരമായ ദാമ്പത്യം പരസ്പര ബഹുമാനത്തിലും അന്യോന്യം പരിമിതികളും പരിധികളും മനസ്സിലാക്കുന്നതിലും ഊന്നിയുള്ളതായിരിക്കണം.
വാക്കുകള്‍ വളച്ചൊടിച്ച് തിരികെ ആയുധമാക്കല്‍
ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുക ദാമ്പത്യത്തില്‍ വളരെ സാധാരണമാണ്. എന്നാല്‍ മനപ്പൂര്‍വ്വം വാക്കുകള്‍ വളച്ചൊടിക്കുകയും അത് ഉപയോഗിച്ച് പങ്കാളിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഒരു തരം വൈകാരിക പീഡനമാണ്. അങ്ങനെ ചെയ്യുന്ന വ്യക്തി പങ്കാളിയുടെ ഉദ്ദേശ്യങ്ങളെയോ പ്രസ്താവനകളെയോ വളച്ചൊടിക്കുകയും പങ്കാളിക്ക് സ്വയം സംശയവും കുറ്റബോധവും തോന്നുന്ന രീതിയില്‍ അവയെ മാറ്റി അവതരിപ്പിക്കുകയും ചെയ്യും. പങ്കാളിക്ക് പറയാനുള്ള കാര്യങ്ങള്‍ മുന്‍വിധിയില്ലാതെ കേള്‍ക്കുകയും തെറ്റിദ്ധാരണകളില്‍ വ്യക്തത വരുത്തുകയും ചെയ്യുന്നവരാണ് മാതൃകാദമ്പതികള്‍.
കുറ്റബോധത്തെ മറയാക്കി തീരുമാനമെടുപ്പിക്കല്‍
ഒരു വ്യക്തിയുടെ ഉദ്ദേശശുദ്ധിയെ തന്നെ വളച്ചൊടിക്കാന്‍ വൈകാരിക പീഡകര്‍ കാണിക്കുന്ന ഒരു തന്ത്രമാണ് കുറ്റബോധത്തെ അല്ലെങ്കില്‍ പാശ്ചാത്താപത്തെ ആയുധമാക്കല്‍. നിനക്കെന്ന ഇഷ്ടമായിരുന്നുവെങ്കില്‍ ഇങ്ങനെയല്ല ചെയ്യുക, നിന്റെ പ്രവൃത്തി കാരണം എനിക്ക് ഇങ്ങനെയെല്ലാം സംഭവിച്ചു തുടങ്ങിയ വാക്കുകള്‍ അവര്‍ പ്രയോഗിച്ചേക്കും. പങ്കാളിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഏതൊരാളും അവരുടെ ഇഷ്ടത്തിനും താല്‍പ്പര്യത്തിനും എതിരായി കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. നല്ല പങ്കാളി മറുഭാഗത്തുള്ള വ്യക്തിയുടെ തീരുമാനങ്ങളെയും തിരഞ്ഞെടുപ്പുകളെയും മാനിക്കുകയും അവരില്‍ പശ്ചാത്താപമോ കുറ്റബോധമോ നിറയ്ക്കാതെ തുറന്ന് സംസാരിക്കുകയും ചെയ്യുന്നു.
വഴക്കുകള്‍ക്കും ചെറിയ പ്രശ്നങ്ങള്‍ക്കും മറ്റുള്ളവരെ കുറ്റപ്പെടുത്തുക
വഴക്കുകളും തര്‍ക്കങ്ങളുമെല്ലാം ദാമ്പത്യത്തില്‍ സാധാരണമാണ്. പക്ഷേ എല്ലാ വഴക്കുകള്‍ക്കും ചെറിയ പ്രശ്നങ്ങള്‍ക്ക് വരെ കാരണം നമ്മളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില പങ്കാളികള്‍ ശ്രമിക്കും. അവരുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതിന് പകരം നമ്മുടെ ഭാഗത്താണ് തെറ്റെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. ചെയ്ത കാര്യങ്ങള്‍ പറ്റിപ്പോയ അബദ്ധങ്ങളും അഗീകരിക്കുകയും ഒന്നിച്ചിരുന്ന് പരിഹാരം കാണുകയുമാണ് ആരോഗ്യമുള്ള ബന്ധത്തിന് വേണ്ടത്.
പങ്കാളികളുടെ ഇത്തരം സ്വഭാവങ്ങളും പെരുമാറ്റങ്ങളും ദാമ്പത്യത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തുകയും അവ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
