Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ദാമ്പത്യത്തില്‍ ഭര്‍ത്താവില്‍ നിന്ന് ഈ 7 കാര്യങ്ങള്‍ ആഗ്രഹിക്കാത്ത പെണ്ണില്ല
ദാമ്പത്യ ജീവിതം എന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. മനസ്സിനിണങ്ങിയ പങ്കാളിയെ ലഭിക്കുക എന്നത് തന്നെ വളരെയധികം ഭാഗ്യമുള്ള ഒന്നാണ്. എന്നാല്‍ അത് ലഭിക്കാത്ത അവസ്ഥയില്‍ പലപ്പോഴും ജീവിതം തന്നെ മാറിപ്പോവുന്നു. സങ്കല്പ്പത്തിന് അനുസരിച്ച് പങ്കാളിയെ ലഭിക്കുക എന്നത് വളരെയധികം സന്തോഷം ജീവിതത്തില്‍ നല്‍കുന്നതാണ്. പലപ്പോഴും സങ്കല്‍പ്പത്തിലെ വ്യത്യസ്തതകള്‍ ഉണ്ടെങ്കിലും അത് ജീവിതത്തില്‍ എത്രത്തോളം സന്തോഷം നല്കുന്നു എന്നത് അറിഞ്ഞിരിക്കണം.
മിക്ക സ്ത്രീകളും ഒരുപോലെ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. തന്റെ ഭര്‍ത്താവില്‍ നിന്ന് അത് ലഭിക്കാതെ വരുമ്പോള്‍ പലപ്പോഴും നിങ്ങളുടെ ജീവിതം പ്രതിസന്ധിയിലാവുന്നു. പുരുഷന്മാര് പങ്കാളിയോട അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പരസ്പര ബഹുമാനം
പരസ്പര ബഹുമാനം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ.് കാരണം ഏതൊരു ബന്ധത്തിലും സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്നത് പരസ്പര ബഹുമാനം തന്നെയാണ്. ഭാര്യയുടെ തീരുമാനങ്ങളേയും ആഗ്രഹങ്ങളേയും അംഗീകരിക്കുയും ബഹുമാനിക്കുകയും ചെയ്യുന്ന ഭര്‍ത്താവാണ് നിങ്ങളെങ്കില്‍ ഇത്തരക്കാരോട് തന്നെയാണ് സ്ത്രീകള്‍ക്കും താല്‍പ്പര്യം. ഓരോ ചെറിയ കാര്യത്തിലും അവരുടെ ലക്ഷ്യങ്ങളില്‍ പോലും ബഹുമാനം നല്കുന്നവരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്.
സുരക്ഷിതത്വം ലഭിക്കുന്നത്
ഒരു ബന്ധത്തില്‍ സുരക്ഷിതത്വം ഉണ്ടാവുക എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും പല സ്ത്രീകളും രഹസ്യമായെങ്കിലും ആഗ്രഹിക്കുന്ന കാര്യമാണത്. വൈകാരികമായും മനോധൈര്യം നല്‍കുന്നവരെ ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. പലപ്പോഴും എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ഞാനുണ്ട് കൂടെ എന്ന വാക്ക് മതി പല പ്രശ്നത്തേയും ഇവര്‍ക്ക് മറികടക്കുന്നതിന്.
പങ്കാളിക്കായി സമയം മാറ്റി വെക്കുന്നത്
ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നതാണ് പങ്കാളിക്കായി സമയം മാറ്റി വെക്കുന്നത്. പലപ്പോഴും തനിക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇല്ലെന്ന് പരാതി പറയുന്ന ഭാര്യമാര്‍ നിരവധിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നത് പോലെ തന്നെ ഭാര്യമാര്‍ക്കൊപ്പവും സമയം ചിലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. ഇതെല്ലാം നിങ്ങളുടെ ദാമ്പത്യം ദൃഢമാക്കും എന്നതില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
അഭിനന്ദിക്കാന്‍ മറക്കേണ്ടതില്ല
ചെറിയ കാര്യമാണെങ്കില്‍ പോലും അഭിനന്ദിക്കാന്‍ മറക്കേണ്ടതില്ല. കാരണം ഇതെല്ലാം സ്ത്രീകള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ചെറുതാണെങ്കിലും അതുണ്ടാക്കുന്ന സ്വാധീനം എന്നത് കുടുംബ ജീവിതത്തില്‍ വളരെ വലുതാണ്. നല്ലൊരു വസ്ത്രം ധരിച്ചാല്‍ നല്ല ഭക്ഷണമുണ്ടാക്കിയാല്‍ എല്ലാം നിങ്ങള്‍ക്ക് ഭാര്യയെ അഭിനന്ദിക്കാം. അതെല്ലാം ഭാര്യ ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നുണ്ട്.
ലാളിക്കുകയും കൊഞ്ചിക്കുകയും
പല സത്രീകളും ലാളനയും കൊഞ്ചലും ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ അതിന് വേണ്ടി നിങ്ങള്‍ അല്പ സമയം കണ്ടെതതുക. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ആഗ്രഹിക്കുന്നു. ചെറിയ സര്‍പ്രൈസുകള്‍ ലഭിക്കുന്നതും ഇടക്ക് ഷോപ്പിംഗിന് പോവുന്നതും എല്ലാം സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ്.
ഹോബികളെ ബഹുമാനിക്കുക
പരസ്പരം നിങ്ങളുടെ ഹോബികളെ ബഹുമാനിക്കുക. ഭാര്യയുടെ ഹോബികളെ വിലകുറച്ച് കാണാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭാര്യക്കൊപ്പം സ്ക്രീന്‍ടൈം കണ്ടെത്തുക എന്നതും അവര്‍ക്കൊപ്പം പരമാവധി സമയം ചിലവഴിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. ഒരു നല്ല ദിവസം ആരംഭിക്കുന്നത് തന്നെ വളരെ സന്തോഷത്തോടെയാവുന്നതിന് നിങ്ങളുടെ ഇത്തരം ശീലങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ സന്തോഷ നിമിഷങ്ങള്‍ പങ്കു വെക്കാന്‍ മറക്കേണ്ടതില്ല.
തമാശകള്‍ പറയാം
പരസ്പരം തമാശകള്‍ പറയുന്നതും ജീവിതത്തില്‍ വളരെയധികം ശ്രദ്ധേയമായ കാര്യങ്ങളാണ്. എന്നാല്‍ തമാശ പറയുമ്പോള്‍ ഭാര്യയുടെ നിറത്തെക്കുറിച്ചോ മുടിയെക്കുറിച്ചോ അല്ലെങ്കില്‍ ഭാര്യയുടെ മറ്റ് ശാരീരിക സവിശേഷതകളെക്കുറിച്ചോ ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തമാശകള്‍ വളരെയധികം ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതായിരിക്കും. ഒരിക്കലും പഴയ ബന്ധങ്ങളെക്കുറിച്ചോ മറ്റോ സംസാരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.



Click it and Unblock the Notifications