Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ഓരോ ചെറിയ കാര്യത്തിനും പങ്കാളി ദേഷ്യപ്പെടുന്നുണ്ടോ? കോപം നിയന്ത്രിക്കാന്‍ 6 വഴി
Relationship Tips: ദാമ്പത്യ ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്, എന്നാല്‍ ഒരു ബന്ധത്തില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍, ആ ബന്ധം തകരുന്നതിന്റെ വക്കിലെത്തും. പലരും അവരുടെ കോപം നിയന്ത്രിക്കാന്‍ കഠിനമായി ശ്രമിക്കുന്നു, എന്നിട്ടും അവര്‍ക്ക് അവരുടെ കോപം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അത്തരം സാഹചര്യങ്ങളില്‍, കാര്യങ്ങള്‍ പലപ്പോഴും തെറ്റായി പോകുകയും ബന്ധങ്ങള്‍ തകരാന്‍ തുടങ്ങുകയും ചെയ്യുന്നു. പങ്കാളിയോട് വളരെയധികം ദേഷ്യപ്പെടുന്ന നിരവധി ദമ്പതികളുണ്ട്. ഇത് അവരുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുകയും അവര്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടാകാന്‍ തുടങ്ങുകയും ചെയ്യുന്നു.
ദമ്പതികള്‍ തമ്മിലുള്ള പിരിമുറുക്കം കാരണം, ബന്ധം ദുര്‍ബലമാകുന്നു. പങ്കാളിയുമായി യഥാസമയം വഴക്കുകള്‍ തീര്‍ത്തില്ലെങ്കില്‍ ആ ബന്ധത്തില്‍ പെട്ടെന്ന് വിള്ളല്‍ സംഭവിച്ചേക്കാം. ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളോ തര്‍ക്കങ്ങളോ പെട്ടെന്ന് തന്നെ പരിഹരിക്കണം. എന്നാല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇരുവരും പരസ്പരം സംസാരിക്കാന്‍ പോലും ആഗ്രഹിക്കാതെ വരാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സ്നേഹവും കരുതലും വഴക്കുകളുടെ സമ്മര്‍ദ്ദത്താല്‍ തകരുകയും ബന്ധം വഷളാകുകയും ചെയ്യുന്നു. നിങ്ങളുടെ പങ്കാളിയുടെ കോപം ശമിപ്പിക്കാന്‍ കഴിയുന്ന അത്തരം ലളിതമായ ചില നുറുങ്ങുകള്‍ ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നു. ചെറിയ കാര്യങ്ങളില്‍ ദേഷ്യപ്പെടുന്ന പങ്കാളിയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ അവരുടെ കോപം ശമിപ്പിക്കാന്‍ ഈ വഴികള്‍ നിങ്ങളെ സഹായിക്കും.

മിണ്ടാതെ ഇരിക്കരുത്
വഴക്കിനു ശേഷം പലപ്പോഴും ദമ്പതികള്‍ പരസ്പരം സംസാരിക്കാറില്ല. വഴക്ക് അവസാനിച്ചാലും നിങ്ങള്‍ മിണ്ടാതെ ഇരിക്കുകയും അതേ കോപാകുലമായ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ അടുത്ത് ശരിയായി സമീപിക്കാന്‍ കഴിയില്ല. അത്തരം വഴക്ക് ആഴ്ചകളോളം തുടരും. നിങ്ങള്‍ ചെയ്യേണ്ട കാര്യം എന്തെന്നാല്‍, ഒരു തര്‍ക്കമോ വഴക്കോ ഉണ്ടായാല്‍ വിഷയം അവിടെ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. ഒരേ കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പരസ്പരം ദേഷ്യം കൂട്ടരുത്. പങ്കാളിയുമായി വഴക്കുകളുണ്ടായാല്‍ ഒരു രാത്രിക്കപ്പുറം ആ വഴക്ക് കൊണ്ടുപോകരുത്.
ക്ഷമ
ഒരു ബന്ധം വിജയകരമായി കൊണ്ടുപോകാന്‍ പങ്കാളികള്‍ ഇരുവരും പരിശ്രമിക്കേണ്ടതുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ പങ്കാളിയുടെ മുന്നില്‍ തോറ്റു കൊടുക്കുകയോ മാപ്പ് പറയുകയോ ചെയ്യേണ്ടി വന്നേക്കാം. ക്ഷമാപണം നടത്തുന്നത് മോശമായി കാണേണ്ട്. അത് ആരെയും വലുതോ ചെറുതോ ആക്കുന്നില്ല. ഈ അടിസ്ഥാന തത്വം സ്വീകരിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ബന്ധത്തില്‍ പങ്കാളിയുമായി ഒരു നല്ല ബന്ധം നിലനിര്‍ത്താനാകും. തെറ്റ് നിങ്ങളാണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, നിങ്ങളുടെ തെറ്റ് അംഗീകരിച്ച് പ്രശ്നം അവിടെ അവസാനിപ്പിക്കുക.
ജയിക്കാന്‍ ശ്രമിക്കരുത്
ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചിലപ്പോള്‍ ശാഠ്യത്തിലേക്കോ, അഹംഭാവത്തിലേക്കോ മാറിയേക്കാം. എല്ലായ്പ്പോഴും, നിങ്ങളുടെ പങ്കാളിയുമായുള്ള തര്‍ക്കത്തിനിടെ നിങ്ങളാണ് ശരിയെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ പ്രശ്നം രൂക്ഷമാക്കുന്നു. അത് നിങ്ങളുടെ ബന്ധത്തെ അപകടത്തിലാക്കിയേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പിടിവാശിയെക്കുറിച്ചോ ജയിക്കുന്നതിനെക്കുറിച്ചോ തോല്ക്കുന്നതിനെക്കുറിച്ചോ ചിന്തിക്കരുത്. ഇരുവരും ഒരു അനുരഞ്ജനത്തിലെത്താനായി പങ്കാളുയുടെ വാക്കുകള്‍ കേള്‍ക്കുക.
ശാന്തമായിരിക്കുക
എല്ലാ ബന്ധങ്ങളിലും പങ്കാളിയുടെ കോപം ഒരു പ്രശ്നമാണ്. എന്നാല്‍ ഈ ദേഷ്യം അമിതമായി വര്‍ദ്ധിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത് ഒഴിവാക്കാന്‍ നിങ്ങള്‍ സ്വയം ശാന്തത പാലിക്കുക. നിങ്ങളുടെ പങ്കാളി ദേഷ്യപ്പെടാന്‍ തുടങ്ങുമ്പോഴെല്ലാം, അവരോട് മറുപടി പറയാതെ നിങ്ങള്‍ ശാന്തനായിരിക്കുകയും അവരുടെ കോപം സഹിക്കുകയും വേണം. എല്ലാം ഒന്ന് തണുത്തുകഴിഞ്ഞാല്‍ അവരോട് സംസാരിക്കുക. സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക.
നിങ്ങളുടെ പങ്കാളിയോട് വിട്ടുവീഴ്ച ചെയ്യുക
നിങ്ങളുടെ പങ്കാളിക്ക് എന്തെങ്കിലും ദേഷ്യമുണ്ടെങ്കില്‍, അവരുടെ കോപം തണുത്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരോട് വിവേകപൂര്‍വ്വം സംസാരിക്കുക. വഴക്കുകള്‍ തീര്‍ക്കാന്‍ പങ്കാളിയോട് വിട്ടുവീഴ്ച ചെയ്യണം. വഴക്ക് കഴിഞ്ഞ് ദേഷ്യപ്പെട്ട് ഇരുന്നാല്‍ ഒന്നും പരിഹരിക്കാനാവില്ല.
റിലേഷന്‍ഷിപ്പ് കൗണ്‍സിലറുടെ സഹായം തേടുക
ഇവയ്ക്കെല്ലാം പുറമെ, നിങ്ങളുടെ പങ്കാളിയുടെ ദേഷ്യം എങ്ങനെ നിയന്ത്രിക്കാമെന്ന് നിങ്ങള്‍ സ്വയം കണ്ടെത്തണം. നിങ്ങള്‍ക്ക് വേണമെങ്കില്‍, ഒരു റിലേഷന്‍ഷിപ്പ് കൗണ്‍സിലറുടെയോ തെറാപ്പിസ്റ്റിന്റെയോ ഉപദേശം സ്വീകരിക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യപ്പെട്ടാലും, നിങ്ങള്‍ അവരെ ബഹുമാനിക്കണം. ഇത് അവരുടെ കോപം കാലക്രമേണ യാന്ത്രികമായി ശമിപ്പിക്കും.



Click it and Unblock the Notifications
