Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
സ്ത്രീ രഹസ്യങ്ങള്‍: ഭര്‍ത്താവ് അറിയരുതെന്ന് സ്ത്രീ ആഗ്രഹിക്കുന്ന ചില രഹസ്യങ്ങള്‍
വിവാഹം എല്ലാവരുടെയും ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവാണ്. ജീവിതത്തില്‍ അതുവരെ ഉണ്ടാകാതിരുന്ന ഒരു ഒന്നാകലാണ് വിവാഹത്തിലൂടെ സംഭവിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഒരു കൂട്ട് ആയിരിക്കണം പങ്കാളി എന്നും എന്ത് കാര്യവും തുറന്ന് പറയുന്ന, എല്ലാ കാര്യങ്ങളും പങ്കുവെക്കാന്‍ കഴിയുന്ന ഒരാളായിരിക്കണമെന്നും അവരുടെ പങ്കാളിയെ കുറിച്ച് ആളുകള്‍ ആഗ്രഹിക്കാറുണ്ട്. വിവാഹത്തിന് ശേഷം ദൈനംദിന കാര്യങ്ങളെ കുറിച്ചും കഴിഞ്ഞ കാലത്തെ കുറിച്ചും ഭാവികാര്യങ്ങളെ കുറിച്ചുമെല്ലാം ദമ്പതിമാര്‍ തുറന്ന് സംസാരിക്കാറുണ്ടെങ്കിലും ചില കാര്യങ്ങള്‍ പങ്കാളി അറിയരുതെന്നും അവര്‍ ആഗ്രഹിക്കാറുണ്ട്. അത് പുരുഷനായാലും സ്ത്രീ ആയാലും.

തന്റെ ഭര്‍ത്താവ് അറിയരുത് എന്ന് സ്ത്രീ ആഗ്രഹിക്കുന്ന, ഒരിക്കലും അവള് പങ്കാളിയോട് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില രഹസ്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പഴയ പ്രണയബന്ധങ്ങള്‍
മുമ്പുണ്ടായിരുന്ന പ്രണയബന്ധങ്ങള്‍ ഭര്‍ത്താവിനോട് വെളിപ്പെടുത്താന്‍ സ്ത്രീകള്‍ സാധാരണയായി ആഗ്രഹിക്കാറില്ല. ഭര്‍ത്താവ് ചോദിച്ചാലും ഇല്ലെങ്കിലും അത് രഹസ്യമാക്കി ഉള്ളില്‍ കൊണ്ടുനടക്കാനാണ് മിക്ക ഭാര്യമാരും ആഗ്രഹിക്കുന്നത്. ഇക്കാര്യങ്ങള്‍ പങ്കുവെച്ചാല്‍ പുരുഷന്മാര് അനാവശ്യമായി അതെക്കുറിച്ച് ചിന്തിക്കുമോ എന്നും അത് പറഞ്ഞ് പിന്നീട് തന്നെ കുത്തിനോവിപ്പിക്കുമോ എന്നും സ്ത്രീകള്‍ ഭയപ്പെടുന്നു. അതേസമയം ചിലര്‍ പറയുന്നത് ഭാര്യയായതോടെ അവര്‍ പണ്ടുള്ള ബന്ധങ്ങളെല്ലാം മറന്നുവെന്നും അതെക്കുറിച്ച് ചിന്തിക്കുകയോ ആരോടെങ്കിലും ചര്‍ച്ച ചെയ്യുകയോ വേണ്ടതില്ലെന്നുമാണ്.
കാമുകനെ മറക്കാന്‍ കഴിയില്ല
ഏറെ പ്രിയപ്പെട്ടൊരാള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്നും അവരെ ഇതുവരെ മറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പലപ്പോഴും അവരെ മിസ്സ് ചെയ്യാറുണ്ടെന്നും ഒരു സ്ത്രീയും ഭര്‍ത്താവിനോട് പറയാന്‍ ആഗ്രഹിക്കാത്ത രഹസ്യമാണ്. ഭര്‍ത്താവിനെ വളര ഇഷ്ടമാണെങ്കിലും അവരുമായി ഒരു പ്രശ്നവും ഇല്ലെങ്കിലും പലപ്പോഴും സ്ത്രീകള്‍ ഭര്ത്താക്കന്മാരെ കാമുകന്മാരുമായി താരതമ്യപ്പെടുത്താറുണ്ട്. എന്നാല്‍ അക്കാര്യം അവര്‍ മനസ്സില്വെക്കാറേയുള്ളൂ.
ഭര്‍ത്താവിന്റെ മാതാപിതാക്കളോടുള്ള ഇഷ്ടം
ചില സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളുമായി ഒത്തുപോകാനോ അവരെ സ്നേഹിക്കാനോ കഴിയാറില്ല. എന്നാല്‍ ഇക്കാര്യം അവര്‍ മിക്കപ്പോഴും ഭര്‍ത്താവുമായി പങ്കുവെക്കാറില്ല.
വിവാഹശേഷം ജോലിക്ക് പോകാത്തതിലുള്ള വിഷമം
വിവാഹത്തോടെ ജോലി ഉപേക്ഷിക്കുന്ന നിരവധി സ്ത്രീകളുണ്ട്. കുട്ടികള്‍ അടക്കം കുടുംബത്തിലെ മറ്റ് പല ഉത്തരവാദിത്തങ്ങള്‍ വരുന്നത് കൊണ്ടായിരിക്കാം ഇത്. എന്നാല്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കും വിവാഹശേഷം ജോലി ചെയ്യാന്‍ സാധിക്കാത്തതില്‍ സങ്കടവും കുറ്റബോധവും ഉണ്ടാകാറുണ്ട്. ഭര്‍ത്താവ് ജോലിക്കാര്യങ്ങളില്‍ തിരക്കാകുകയും വീട്ടുജോലികള്‍ ചെയ്ത് മടുക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്തതിലുള്ള അമര്‍ഷം മനസ്സിലുണ്ടാകും. എന്നാല്‍ കുടുംബത്തിന്റെ സമാധാനത്തെ കരുതി അവര്‍ ഇക്കാര്യം പങ്കാളിയോട് പറഞ്ഞുകൊള്ളണമെന്നില്ല.
അമ്മയുടെ പക്ഷം പിടിക്കുന്നതിലെ ദേഷ്യം
അമ്മായിയമ്മ-മരുമകള്‍ സംഘര്‍ഷം നിലനില്‍ക്കുന്ന വീടുകളില്‍ ഭര്ത്താക്കന്മാര് ചിലപ്പോള്‍ അവരുടെ അമ്മയുടെ പക്ഷത്ത് നിന്ന് സംസാരിച്ചുവെന്നുവരാം. എന്നാല്‍ ഭാര്യമാര്‍ ആഗ്രഹിക്കുന്നത് നേരെ മറിച്ചാണ്. ഭര്‍തൃവീട്ടില്‍ അപരിചിതരെ പോലെ കഴിയേണ്ടി വരുന്ന സാഹചര്യം ഭാര്യമാരെ ഏറെ വേദനിപ്പിക്കുന്ന സംഗതിയാണ്. എന്നാല്‍ കുടുംബപ്രശ്നത്തെ കരുതി അവരിത് തുറന്ന് പറയാറില്ല.
സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങള്‍
സ്വന്തം കുടുംബവുമായി ബന്ധപ്പെട്ടതോ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതോ ആയ പ്രശ്നങ്ങള്‍ സ്ത്രീകള്‍ ഭര്‍ത്താവിനോട് തുറന്ന് പറയാന്‍ മടി കാണിക്കാറുണ്ട്.
ശാരീരികബന്ധത്തിലെ അസംതൃപ്തി
ശാരീരിക ബന്ധത്തിലെ താല്‍പ്പര്യങ്ങളോ സംതൃപ്തിയോ ഭര്‍ത്താവുമായി പങ്കുവെക്കാന്‍ സ്ത്രീ മടിക്കാറുണ്ട്. ഇത് ഭര്ത്താക്കന്മാര് മുന്‍വിധിയോടെ കാണുമോ എന്ന് അവര്‍ ഭയക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
