Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
പ്രണയത്തില്‍ അവന് നിങ്ങളെ വിശ്വാസമില്ലേ? ഇരട്ടി വിശ്വാസമാവും ഇങ്ങനെയെങ്കില്‍
പ്രണയം എന്നത് വളരെയധികം സന്തോഷവും സമാധാനവും ആഗ്രഹവും വിശ്വാസവും എല്ലാ കൂടിച്ചേര്‍ന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അത് പലപ്പോഴും നഷ്ടപ്പെടുന്നു. പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല ആ ബന്ധത്തില്‍ നിന്ന് പുറത്തേക്ക് പോരാന്‍. പലപ്പോഴു സ്നേഹ ബന്ധം എന്ന് പറയുന്നത് തന്നെ വിശ്വാസത്തില്‍ അധിഷ്ഠിതമായ കാര്യമാണ്. വിശ്വാസമില്ലാത്തിടത്ത് ഒരിക്കലും ഒരു ബന്ധം നല്ല രീതിയില്‍ മു്ന്നോട്ട് പോവുകയില്ല.
നിങ്ങളുടെ കാമുകന് നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെട്ടോ? എന്നാല്‍ അതിന് പിന്നില്‍ നിങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന ചില കാരണങ്ങളാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ചില കാര്യങ്ങള്‍ക്ക് പരിഹാര കാണാന്‍ സാധിക്കുന്നു. നിങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ ഇനി നഷ്ടപ്പെട്ട് പോയ വിശ്വാസം തിരിച്ച് പിടിക്കാം. അതിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നോക്കാം.

ഈയൊരു ചോദ്യമാണ് പങ്കാളികള്‍ക്കിടയിലെ വഴക്ക് വഷളാക്കുന്നത്, പിന്നീടെല്ലാം കൈവിട്ടുപോകും
നിങ്ങളുടെ തെറ്റുകള്‍ തിരുത്തുക
പലപ്പോഴും കാമുകന് ഇഷ്ടപ്പെടാത്ത ചില ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനെ തിരുത്തുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും ശ്രദ്ധിക്കാതെ വിടുന്നു. നിങ്ങള്‍ അത് കേട്ടിരിക്കുന്നത് വഴി പലപ്പോഴും ബന്ധം മോശമായ അവസ്ഥയിലേക്ക് പോവുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ബന്ധത്തില്‍ ഒരുശൂന്യത സൃഷ്ടിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പരസ്പരം നിങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുകയും ചെയ്യുന്നു. കാമുകന് ഇഷ്ടപ്പെടാത്തത് എന്ത് കാര്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവും.
സംസാരിക്കാതിരിക്കുന്നത്
പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പങ്കാളിയോട് മുഖാമുഖം സംസാരിക്കാതിരിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്താണ് ചെയ്യേണ്ടത് എവിടെയാണ് തെറ്റി പറ്റിയത് എന്ന കാര്യം കൃത്യമായി മനസ്സിലാക്കുകയും അതനുസരിച്ച് മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. .എന്നാല്‍ നിങ്ങള്‍ തമ്മിലുള്ള അകലം കുറയുകയും ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യുന്നു. നിങ്ങളെ സ്നേഹത്താല്‍ ആലിംഗനം ചെയ്യുന്നതിന് വരെ അവര്‍ തയ്യാറാവും.
പ്രതിഷേധം അറിയിക്കുക
കാമുകി ഇങ്ങനെയായതില്‍ തനിക്ക് പ്രതിഷേധം ഉണ്ടെന്നത് കാമുകന് അറിയിക്കാന്‍ ശ്രമിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശരിയായ രീതിയില്‍ ആണ് മുന്നോട്ട് പോവുന്നത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മേലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നു. നിങ്ങളെ സംശയത്തോടെ നോക്കുമ്പോഴെല്ലാം തന്നെ ഇത്തരം കാര്യങ്ങളില്‍ ഉള്ള പ്രതിഷേധം ആരംഭിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ കാമുകന് വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.
മിണ്ടാതിരിക്കുക
ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണെങ്കില്‍, നിങ്ങളുടെ കാമുകിയോട് സംസാരിക്കാതിരിക്കുക. ഇത് മാത്രമല്ല അവരെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. എന്നാല്‍ എന്താണ് അതിന് പിന്നിലെ കാരണമെന്ന് മുന്‍കൂട്ടി പറയുന്നത് നല്ലതാണ്. ദേഷ്യപ്പെട്ടാല്‍ പോലും എന്തിനാണ് മിണ്ടാതിരിക്കുന്നത് എന്ന് പറയാതിരിക്കുക. ഇതെല്ലാം ബന്ധത്തില്‍ നിങ്ങളോടുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
വിദഗ്ദ്ധോപദേശം സ്വീകരിക്കുക
കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ് എന്ന് തോന്നിയാല്‍ ഉടന്‍ തന്നെ നല്ലൊരു വിദഗ്ധോപദേശം സ്വീകരിക്കേണ്ടതുണ്ട്. ്അവര്‍ പറയുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുക. അത് വഴി ജീവിതം മാറ്റി മറിക്കാവുന്നതാണ്. ഒരു ബന്ധത്തില്‍ പക്ഷേ വിശ്വാസം നഷ്ടപ്പെട്ടാല്‍ ആ ബന്ധത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കി മുന്നോട്ട് പോവുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
