Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ഈയൊരു ചോദ്യമാണ് പങ്കാളികള്‍ക്കിടയിലെ വഴക്ക് വഷളാക്കുന്നത്, പിന്നീടെല്ലാം കൈവിട്ടുപോകും
ദിവസത്തിന്റെ തിരക്കുകളെല്ലാം ഒഴിഞ്ഞ് രാത്രി ഒന്നൊരുമിച്ചിരുന്ന് എന്തെങ്കിലും മിണ്ടിയും പറഞ്ഞും കൊണ്ട് ഭക്ഷണം കഴിക്കാമെന്ന് ആഗ്രഹിച്ച് വന്നിരിക്കുമ്പോഴായിരിക്കും ഭക്ഷണം കഴിക്കുന്നതിനിടയില്‍ പങ്കാളി ഫോണ്‍ കയ്യിലെടുക്കുന്നതും ശ്രദ്ധ മുഴുവന്‍ അതിലേക്ക് പോകുന്നതും. അതോടെ മറുഭാഗത്ത് ഇരിക്കുന്നയാള്‍ക്ക് കലിയിളകും. ദീര്‍ഘനിശ്വാസത്തോടെ, ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഫോണ്‍ താഴെ വെക്കാന്‍ തോന്നില്ല അല്ലേ എന്നോ അതുപോലെ മനസ്സിലെ അരിശത്തെ അഴിച്ചുവിടുന്ന മറ്റെന്തെങ്കിലും വാചകമോ അവര്‍ പറഞ്ഞെന്നിരിക്കും. പക്ഷേ അത് കേള്‍ക്കുന്നതോടെ അവിടുത്തെ സീന്‍ മാറും. ഫോണ്‍ നോക്കിക്കൊണ്ടിരിക്കുന്നയാള്ക്ക് തന്നെ തെറ്റുകാരന്‍ ആക്കിയെന്നോ വിമര്ശിക്കപ്പെട്ടുവെന്നോ തോന്നും. എപ്പോഴാ ഞാന്‍ ഇതിനുമുമ്പ് ഇങ്ങനെ ഫോണ്‍ നോക്കിക്കൊണ്ട് ഭക്ഷണം കഴിച്ചതെന്ന് അവരും തിരിച്ചുചോദിക്കും.

പങ്കാളികള്‍ക്കിടയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ വളരെ സാധാരണമാണ്. ഫോണിന്റെ കേസ് മാത്രമല്ല. എല്ലാ വഴക്കുകളിലും പങ്കാളിയുടെ ഭാഗത്തും നിന്നും തങ്ങളെ ആക്രമിക്കുന്ന, വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള സംഭാഷണമുണ്ടാകുമ്പോള് അതിന് പിന്നിലെ അവരുടെ മാനസികാവസ്ഥ തിരിച്ചറിയുന്നതിന് പകരം മുറിവേല്ക്കപ്പെട്ടതായും തിരിച്ചും അതേ നാണയത്തിലുള്ള മറുപടി നല്‍കാനും തോന്നും. ഉടന്‍ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വാചകമേ അവരുടെ മനസ്സില്‍ നിന്നും വരികയുള്ളു. അത് മിക്കവാറും മേല്സാഹചര്യത്തിലേത് പോലെ, എപ്പോഴാണ് ഞാന്‍ മുമ്പ് അത് ചെയ്തത്, ഒന്ന് തെളിയിച്ച് കാണിക്ക് എന്നതായിരിക്കും.
ആ ചോദ്യം ഒട്ടും ആരോഗ്യകരമല്ല
നമ്മളെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ഒരു ആരോപണമോ സംസാരമോ പങ്കാളിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുക എന്നത് മനുഷ്യസഹജമായ കാര്യമാണ്. എന്നാല്‍ തങ്ങളുടെ പ്രതികരണം ആ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നും, പ്രശ്നത്തെ എങ്ങനെ വഷളാക്കുമെന്നും പങ്കാളികള്‍ ചിന്തിക്കില്ല. യഥാര്‍ത്ഥത്തില്‍ ഭക്ഷണത്തിനിടെ പങ്കാളി ഫോണിലേക്ക് ഒരു തവണയാണെങ്കില്‍ പോലും കണ്ണോടിക്കുന്നത് കാണുമ്പോള്‍ താന്‍ ആഗ്രഹിച്ച സ്വകാര്യനിമിഷങ്ങള്‍ക്ക് ഫോണ്‍ ഒരു തടസ്സമാകുന്നുവെന്ന പരിഭവമായിരിക്കാം മറുഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആ സാഹചര്യത്തില്‍ പങ്കാളിയുടെ മാനസികനില മനസ്സിലാക്കുകയും ഫോണ്‍ മാറ്റിവെച്ച് അവരെ കേള്‍ക്കാനുള്ള മനസ്സ് കാണിക്കലുമാണ് പങ്കാളിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. അങ്ങനെ ചെയ്തതുകൊണ്ട് ആരും തോല്ക്കുന്നില്ല. പകരം വഴക്കിലെത്താതെ ഒരു പ്രശ്നം പരിഹരിക്കപ്പെടുകയും മറുഭാഗത്തുള്ളയാള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ മാനിക്കപ്പെട്ടതായി തോന്നുകയും ചെയ്യുന്നു. ഇത് അവര്‍ക്കിടയിലെ വൈകാരിക അടുപ്പം മെച്ചപ്പെടുത്തുന്നു.
വാദപ്രതിവാദങ്ങളിലേക്ക് എത്തിക്കുന്ന ചോദ്യം
വഴക്കിനിടെ പങ്കാളിയെ വെല്ലുവിളിക്കുകയും എന്നാല്‍ നീയത് തെളിയിക്ക് എന്ന തരത്തില്‍ സംസാരിക്കുകയും ചെയ്യുന്നതിലൂടെ ഒരു സാധാരണ പരിഭവം വലിയ വഴക്കിലേക്ക് നീങ്ങും. സമാധാനത്തിനും പരസപരം മനസ്സിലാക്കുന്നതിനുമുള്ള അവസരമാണ് അവിടെ നഷ്ടപ്പെടുന്നത്.
എങ്ങനെ പ്രതികരിക്കണം
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പങ്കാളിയുടെ അവസ്ഥ മനസ്സിലാക്കി അനുതപിക്കാന്‍ ശ്രമിക്കുകയും നമ്മളോടുള്ള സ്നേഹവും കരുതലുമാണ് അവരെ കൊണ്ട് ഇത് പറയിപ്പിച്ചതെന്ന് തിരിച്ചറിയുകയുമാണ് വേണ്ടത്. അവരോട് തിരിച്ച് കയര്‍ക്കുന്നതിന് പകരം അവരുടെ പ്രശ്നം തിരിച്ചറിഞ്ഞുവെന്നും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അതിന് പരിഹാരമുണ്ടാക്കിയെന്നും അവരെ ബോധ്യപ്പെടുത്തുക. ഒന്നുകില്‍ ഒരു സോറി പറയുക, അല്ലെങ്കില്‍ വളരെ ഗൗരവമുള്ള ഒരു കാര്യമാണ് ഫോണില്‍ നോക്കിയിരുന്നതെന്ന് ബോധ്യപ്പെടുത്തുക. ഇത്തരം ചെറിയ പ്രവൃത്തികളിലൂടെ ആ പ്രശ്നം അവിടെ അവസാനിക്കും.
അതല്ല അക്കാര്യത്തില്‍ ചില വിശദീകരണങ്ങള്‍ ആവശ്യമാണെന്നുണ്ടെങ്കില്‍ അത് പിന്നീട് ചോദിക്കുക. ആദ്യം വില കല്‍പ്പിക്കേണ്ടത് പങ്കാളിയുടെ വികാരങ്ങള്‍ക്കാണ്. അതിനുശേഷം തുറന്ന ആശയവിനിമയത്തിനുള്ള അവസരം ഒരുക്കുക. സ്വയം ന്യായീകരിക്കുന്നതിലേക്കും പ്രതിരോധിക്കുന്നതിലേക്കും തിടുക്കപ്പെട്ട് കടക്കുന്നതിന് പകരം പങ്കാളിക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുക. അതിനുശേഷം നിങ്ങളുടെ വശം അവതരിപ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications