Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദാമ്പത്യത്തിലെ കള്ളങ്ങള്‍, സ്നേഹം വളര്‍ത്താന്‍ പങ്കാളികള്‍ക്ക് പറയാം ഈ നുണകള്‍
ഒരു ബന്ധത്തില്‍ കള്ളം പറയുന്നത് നിങ്ങളുടെ പങ്കാളിയെ വഞ്ചിക്കുന്നതിന് തുല്യമാണ്. അതിന്റെ അനന്തരഫലങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നതിലും മോശമായേക്കാം. എന്നാല്‍ നിങ്ങളുടെ ബന്ധത്തിന് കോട്ടം തട്ടാത്ത ചില നുണകളും ഉണ്ടെന്ന് പറഞ്ഞാലോ? അതെ, നിങ്ങളുടെ പങ്കാളിയോട് പറയുന്നത് ദോഷം ചെയ്യാത്ത ചില നുണകളുണ്ട്. ഇത്തരം ചെറിയ ചെറിയ നുണകള്‍ നിങ്ങളുടെ ബന്ധം വളര്‍ത്താന്‍ സഹായിക്കും. എന്നിരുന്നാലും, ഈ നുണകള്‍ എപ്പോള്‍, എങ്ങനെ പറയണമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.

സമ്മാനങ്ങള്‍ക്ക് നന്ദി പറയുക
നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്കുമ്പോള് അതിന് നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യും. ചിലപ്പോള്‍ ആ സമ്മാനം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവണമെന്നില്ല. എന്നാലും, നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ അഭിനന്ദിക്കുകയും അവരെ പ്രശംസിക്കുകയും ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള സമ്മാനമാണെന്ന് പറയുകയും ചെയ്യുക.
മനോവീര്യം വര്‍ദ്ധിപ്പിക്കുക
നിങ്ങളുടെ പങ്കാളിയുടെ മനോവീര്യം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ പറയുക. പങ്കാളി ആരായാലും അവര്‍ വീടിന്റെയും ഓഫീസിന്റെയും ഉത്തരവാദിത്തം ഒരുമിച്ച് കൈകാര്യം ചെയ്യുന്നു. ചിലപ്പോള്‍ അമിത ജോലി കാരണം അവര്‍ക്ക് നിങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞേക്കില്ല. അത് നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കിലും അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍, നിങ്ങള്‍ എല്ലാം കാര്യങ്ങളും നന്നായി കൈകാര്യം ചെയ്യുന്നു.. തുടങ്ങിയ വാക്കുകളിലൂടെ നിങ്ങളുടെ പങ്കാളിയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാനാകും. ഇത്തരം ചെറിയ നുണകളിലൂടെ അവരുടെ കൂടുതല്‍ ഇഷ്ടം നിങ്ങള്‍ക്ക് പിടിച്ചുപറ്റാനും സാധിക്കും.
പാചകത്തെ പുകഴ്ത്തുക
നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്കായി സ്നേഹത്തോടെ എന്തെങ്കിലും ഭക്ഷണം തയാറാക്കി നല്കിയിട്ടുണ്ടെങ്കില് അതിനെ പുകഴ്ത്തുക. ഭക്ഷണത്തില്‍ എന്തെങ്കിലും കുറവുണ്ടായേക്കാം, എന്നിരുന്നാലും അത് നിങ്ങള്‍ പുറത്തു കാണിക്കരുത്. ആ പോരായ്മ അവഗണിച്ച് അവരുടെ പാചകത്തെ പുകഴ്ത്തിയാല്‍ തീര്‍ച്ചയായും നിങ്ങളുടെ പങ്കാളിക്ക് അത് ഇഷ്ടപ്പെടും.
രൂപഭംഗിയെ അഭിനന്ദിക്കുക
നിങ്ങളുടെ പങ്കാളിയുടെ ചെറിയ രൂപമാറ്റങ്ങളെ അഭിനന്ദിക്കുക. നിങ്ങള്‍ക്ക് അത് ഇഷ്ടമായില്ലെങ്കില്പ്പോലും, അവരെ കളിയാക്കരുത്. ആ സമയത്ത് മാത്രം അവരെ അഭിനന്ദിക്കുക. നിങ്ങളുടെ പുകഴ്ത്തല്‍ അവര്‍ക്ക് ഇഷ്ടപ്പെടുകയും അവരുടെ സ്നേഹം വര്‍ധിക്കുകയും ചെയ്യും.
ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നുവെന്ന് പറയുക
നിങ്ങളുടെ പങ്കാളിയെ എല്ലായ്പ്പോഴും നിങ്ങള്‍ക്ക് മിസ് ചെയ്തേക്കില്ല. എന്നാല്‍, ഇടയ്ക്കിടെ നിങ്ങളുടെ പങ്കാളിയോട് ഐ മിസ് യു എന്ന് പറഞ്ഞാല്‍, അവര്‍ക്ക് നിങ്ങളോടുള്ള സ്നേഹം വര്‍ധിക്കും. ഇത് ചെയ്യുന്നതിലൂടെ വലിയ തര്‍ക്കങ്ങള്‍ പോലും പലപ്പോഴും പരിഹരിക്കപ്പെടുന്നു.
നുണയ്ക്ക് പകരം ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ചില ടിപ്സ്
നുണ പറയുന്നതിനു പകരം സത്യസന്ധത, ബഹുമാനം, മനസ്സിലാക്കല്‍ എന്നിവയില്‍ അധിഷ്ഠിതമായ ഒരു ബന്ധം വളര്‍ത്തിയെടുക്കുന്നത് കൂടുതല്‍ പ്രയോജനകരമാണ്. ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യ വഴിയാണ് സത്യസന്ധവുമായ ആശയവിനിമയം. പങ്കാളികള്‍ അവരുടെ ചിന്തകളും വികാരങ്ങളും ആശങ്കകളും പ്രകടിപ്പിക്കാന്‍ തക്കതായ ഒരു ബന്ധം വളര്‍ത്തുക. ഫലപ്രദമായ ആശയവിനിമയം വിശ്വാസ്യത വളര്‍ത്തുന്നതിനും പങ്കാളികള്‍ക്കിടയില്‍ സ്നേഹം വളര്‍ത്തുന്നതിനും സഹായിക്കുന്നു.
പരസ്പര ബഹുമാനം- നിങ്ങളുടെ അതിരുകള്‍, അഭിപ്രായങ്ങള്‍, തിരഞ്ഞെടുപ്പുകള്‍ എന്നിവയോട് ബഹുമാനം കാണിക്കുക. നിങ്ങളുടെ പങ്കാളിയോട് ദയയോടെയും സഹാനുഭൂതിയോടെയും പരിഗണനയോടെയും പെരുമാറുക.
ഒരുമിച്ചുള്ള സമയം - നിങ്ങള്‍ രണ്ടുപേരും ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് നിങ്ങളുടെ പങ്കാളിയോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും സ്നേഹം വളര്‍ത്താനും സഹായിക്കും.
വിശ്വാസവും സുതാര്യതയും- പങ്കാളിയോട് നിങ്ങള്‍ വിശ്വാസയോഗ്യരായിരിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ഉദ്ദേശ്യങ്ങളിലും സുതാര്യത നിലനിര്‍ത്തുക. വിശ്വാസമാണ് ശക്തമായ ബന്ധത്തിന്റെ അടിത്തറ. പങ്കാളികള്‍ പരസ്പരം അത് പരിപോഷിപ്പിക്കപ്പെടുകയും സംരക്ഷിക്കുകയും വേണം.
പിന്തുണ- ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ നിങ്ങളുടെ പങ്കാളിക്ക് ഒപ്പം ഉണ്ടായിരിക്കുക. അവര്‍ക്ക് പിന്തുണ നല്‍കുക. പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവുകയും വെല്ലുവിളികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക.



Click it and Unblock the Notifications
