Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഉറക്കമില്ലായ്മ ശരീരത്തെ മാത്രമല്ല, ഭാര്യാഭര്‍തൃബന്ധത്തിലും പ്രശ്‌നം, ദാമ്പത്യം താളംതെറ്റിക്കും !
Relationship Tips: ജോലിത്തിരക്കുകൾ കൊണ്ട് ശരിയായ ഉറക്കം കിട്ടാത്തവരും അമിതമായ ചിന്തകൾ മൂലം കിടന്നാലും ഉറക്കം വരാത്തവരുമായ ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കാരണം എന്ത് തന്നെയാണെങ്കിലും ഒരു വ്യക്തിക്ക് ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് മാനസിക- വൈകാരിക- ശാരീരിക തലങ്ങളെ ഒന്നാകെ ബാധിക്കും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ചിന്തകളെയും ശരീരത്തെയും ഒരു പോലെ ക്ഷീണിപ്പിക്കും. ഓഫീസിലും വീട്ടിലും സുഹൃത്തുക്കൾക്കിടയിലും മനസറിഞ്ഞു ഇടപഴകനായുള്ള ഊർജം ഇത് ഇല്ലാതെയാക്കും. ഫലമോ, ദാമ്പത്യം ഉൾപ്പെടെയുള്ള പല വ്യക്തി ബന്ധങ്ങളെയും ഉറക്കം ബാധിക്കും. പറയുന്നത് ശരിയായി ശ്രദ്ധിക്കാതിരിക്കുക, വ്യക്തമായ ഉത്തരം നൽകാതിരിയ്ക്കുക, പെട്ടന്ന് ദേഷ്യപ്പെടുക എന്നിവയെല്ലാം ഉറക്കമില്ലായ്മയുടെ ഫലങ്ങളാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠന പ്രകാരം , മുതിർന്ന ഒരു വ്യക്തി രാത്രി ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണം. മെമ്മറി പവർ വർധിക്കുക, സർഗ്ഗാത്മകത വളർത്തുക തുടങ്ങിയവായ്ക്ക് ഉറക്കം പ്രധാനമാണ്. ദിവസം മുഴുവൻ പഠിച്ച വിവരങ്ങൾ പ്രോസസ്സ് ചെയ്യാനും സൂക്ഷിക്കാനും ഉറക്കം സഹായിക്കുന്നു.മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നതിനും വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ഉറക്കം സഹായിക്കുന്നു. പേശികളുടെ വളർച്ചയ്ക്കും കോശങ്ങളുടെ ആരോഗ്യത്തിനും ഹോർമോണുകളുടെ സമന്വയത്തിനും നല്ല ഉറക്കം അനിവാര്യമാണ്.

നല്ല ഉറക്കം ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും കാരണമാകുന്നു. വേണ്ടത്ര ഉറങ്ങുന്ന ആളുകൾക്ക് അസുഖം വരാനുള്ള സാധ്യത കുറവെന്ന് മാനസികാരോഗ്യ-ബിഹേവിയറൽ സയൻസ് വിദഗ്ധൻ ഡോ. രാഹുൽ ചന്ദോക് അഭിപ്രായപ്പെടുന്നു.വിശപ്പിനെയും വിശപ്പിനെയും നിയന്ത്രിക്കുന്ന ഹോർമോണായ ഗ്രെലിനിനെ ഉറക്കം ബാധിക്കുന്നു. ഉറക്കക്കുറവ് വിശപ്പും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കുന്നു. ഇതിലൂടെ ശരീരഭാരം വർധിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് വ്യക്തിബന്ധങ്ങൾ ബാധിക്കുന്നതെങ്ങനെ എന്ന് നോക്കാം.
അടക്കാനാവാത്ത ദേഷ്യം
ഉറക്കക്കുറവ് എത്ര സമാധാനപ്രിയരായ വ്യക്തിയിലും പ്രകോപനമുണ്ടാക്കുന്നു.ചെറിയ പ്രശ്നങ്ങൾക്ക് പോലും വലിയ രീതിയിലുള്ള വഴക്കിന് അത് കാരണമാകുന്നു.പരിഹരിക്കാൻ കഴിയുന്ന നിസാര പ്രശ്നങ്ങൾ പോലും അതിഭീകരമായ തർക്കങ്ങളിലേക്ക് പോകാൻ ഉറക്കക്കുറവ് മൂലമുണ്ടാകുന്ന ക്ഷീണം കാരണമാകുന്നു.
വൈകാരിക ബന്ധം കുറയുന്നു
ഉറക്കക്കുറവ് വൈകാരികമായ ബന്ധങ്ങൾ ഇല്ലാതാക്കും.സ്നേഹം, സഹാനുഭൂതി , അനുകമ്പ തുടങ്ങിയ തരള വികാരങ്ങൾ ഇതിലൂടെ ഇല്ലാതാകുന്നു. ചുരുക്കത്തിൽ യാതൊരുവിധത്തിലുള്ള വികാര വിചാരങ്ങളും ഇല്ലാത്ത ഒരു വ്യക്തിത്വത്തിലേക്ക് ഉറക്കക്കുറവ് ഒരു വ്യക്തിയെ നയിക്കുന്നു.ദാമ്പത്യബന്ധത്തിലാണ് ഇത് കൂടുതൽ പ്രശ്‌നമുണ്ടാകുന്നത്.ഉറക്കക്കുറവ് ഊർജ്ജ നില കുറയുന്നതിനും ലിബിഡോ കുറയുന്നതിനും കാരണമാകുന്നു. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ശാരീരിക - ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ അളവ് കുറയുന്നു.
ആശയവിനിമയം തകരാറിലാകുന്നു
ഫലപ്രദമായ ആശയവിനിമയം ഏതൊരു ബന്ധത്തിലും ബന്ധത്തിൽ നിർണായകമാണ്. ഉറക്കക്കുറവ് മൂലം കാര്യങ്ങൾ വ്യക്തമായി കേൾക്കാനും സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള കഴിവ് ഇല്ലാതാകുന്നു. ഈ ഒരവസ്ഥയിൽ തെറ്റിദ്ധാരണകളും തെറ്റായ ആശയവിനിമയങ്ങളും ഉണ്ടാകുന്നു. ഇത് വ്യക്തികൾക്കിടയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നു. മാത്രമല്ല, ഉറക്കക്കുറവുള്ള ആളുകൾക്ക് പലപ്പോഴും അകാരണമായി കോപമുണ്ടാകുന്നു.
ഉറക്കക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം
കൃത്യമായ ഒരു ഉറക്ക ദിനചര്യ ഉണ്ടാക്കിയെടുക്കുക. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്തിനായി ശരീരത്തെ പാകപ്പെടുത്തുക.ചെറുചൂട് വെള്ളത്തിലെ കുളി, വായന എന്നിവയെല്ലാം ഉറക്ക ചര്യ സ്ഥാപിക്കാൻ സഹായിക്കും.നല്ല ഉറക്കം കിട്ടുന്നതിന് ഉപകാരപ്പെടുന്ന തരത്തിൽ ബെഡ്‌റൂം അലങ്കരിക്കുക. മൃദുവായ മേത്ത, തലയിണകൾ , ചെറിയ ലൈറ്റ് എന്നിവ നല്ല ഒരു അന്തരീക്ഷം ഉണ്ടാക്കും.ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിൻ്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തും. അതിനാൽ ഉറങ്ങാൻ കിടക്കുന്നതിനു അരമണിക്കൂർ മുൻപെങ്കിലും സ്‌ക്രീൻ സമയം കുറയ്ക്കുക.വീട്ടിലോ ജിമ്മിലോ പതിവായി വ്യായാമം ചെയ്യുന്നത് വേഗത്തിൽ ഉറങ്ങാനും ഉറക്കം ആസ്വദിക്കാനും സഹായിക്കും.



Click it and Unblock the Notifications











