Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണോ, വെറും അരമണിക്കൂര്‍ മാത്രം മതി
ദാമ്പത്യ ജീവിതത്തില്‍ പരാതികളും പരിഭവങ്ങളും സ്വാഭാവികമാണ്. ജീവിതത്തിരക്കുകള്ക്കിടയില് അത്തരം പരാതികളും പരിഭവങ്ങളും കണ്ടില്ലെന്ന് നടിക്കുന്നവരാണ് കൂടുതല്‍. പക്ഷേ കാലം പോകെ അവഗണിക്കപ്പെട്ട പരാതികളും പരിഭവങ്ങളും ഇരുവരെയും ഇരുധ്രുവങ്ങളില്‍ എത്തിച്ചിട്ടുണ്ടാകും. അതുകൊണ്ട് വളരെ അടുപ്പം കാത്തുസൂക്ഷിച്ച് ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കേണ്ടത് ആരോഗ്യവും സംതൃപ്തവുമായ കുടുംബജീവിതത്തിന് വളരെ അത്യന്താപേക്ഷിതമാണ്. കുടുംബബന്ധങ്ങള്‍, പ്രത്യേകിച്ച് പങ്കാളികള്‍ക്കിടയിലെ ബന്ധം പോറലൊന്നും കൂടാതെ നിലനിര്‍ത്തിപ്പോരുന്നതില്‍ പല ഘടകങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഒരു ദിവസം പങ്കാളിക്ക് മാത്രമായി മാറ്റിവെക്കുന്ന സമയം.
കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമായി തോന്നാമെങ്കിലും ദിവസവും കുറച്ചുനേരമെങ്കിലും പങ്കാളിക്കായി, അവരുടെ കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് മാത്രമല്ല, മറ്റ് കുടുംബബന്ധങ്ങളിലും സുഹൃദ്ബന്ധങ്ങളിലും അവര്‍ക്കായി നമ്മള് മാറ്റിവെയ്ക്കുന്ന സമയം ആ ബന്ധം ദൃഢമാക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. അപ്പോള്‍പ്പിന്നെ ജീവിതപങ്കാളിയ്ക്കൊപ്പം അരമണിക്കൂര്‍ ചിലവഴിക്കുന്നത് ദാമ്പത്യം കൂടുതല്‍ മനോഹരമാക്കുമെന്നതില്‍ സംശയമുണ്ടോ. അര്‍ത്ഥവത്തായ ആശയവിനിമയങ്ങള്‍ക്കോ ഒരുമിച്ച് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിനോ ആ സമയം വിനിയോഗിക്കാവുന്നതാണ്.

ബന്ധങ്ങള്‍ക്കായി അരമണിക്കൂര്‍ ചിലവഴിക്കുന്നത് എങ്ങനെ നേട്ടമാകും?
- ദാമ്പത്യത്തില്‍ വൈകാരികമായ അടുപ്പവും പരസ്പര ധാരണയും മെച്ചപ്പെടും
- കുടുംബത്തില്‍, തുറന്ന ആശയവിനിമയം സാധ്യമാകും, കുടുംബാംഗങ്ങള്‍ കൂടുതല്‍ അടുക്കും.
- സുഹൃത്തുകള്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും വിശ്വസ്തതയും പരസ്പരം പിന്തുണയ്ക്കുന്ന അന്തരീക്ഷവും സൃഷ്ടിക്കും.
ബന്ധങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ ഊര്‍ജ്ജസ്വലരാകാനും
സാമൂഹിക ജീവിതത്തില്‍ ബന്ധങ്ങള്‍ കാത്തൂസൂക്ഷിച്ചുപോരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നത് തിരിച്ചറിയണം. അതിനായി ദിവസവും കുറച്ച് സമയം മാറ്റിവെച്ച് ആ ബന്ധങ്ങളെ ഊര്‍ജ്ജത്തിന്റെ ഉറവിടമാക്കി മാറ്റിയാല്‍ വേറെയും ഗുണങ്ങളുണ്ട്.
- ഒരു ബന്ധത്തില്‍ പരസ്പരം അകന്നുപോകാതിരിക്കാന്‍ മറുവശത്തുള്ള ആള്‍ക്ക് ബഹുമാനവും മുന്‍ഗണനയും നല്‍കണം. രണ്ടുപേര്‍ക്കിടയില്‍ വൈകാരികമായ അകല്‍ച്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
- നമ്മുടെ ബന്ധങ്ങള്‍ ശക്തമാക്കാന്‍ നമ്മള് തന്നെ മുന്‍കൈ എടുക്കണം. അതിനായി ദിവസവും നമ്മുടെ ഭാഗത്ത് നിന്ന് ഒരു പ്രയ്തനമുണ്ടാകണം. അത്തരം നീക്കങ്ങള്‍ തീര്‍ച്ചയായും പരസ്പര സ്നേഹവും ബഹുമാനവും വളര്‍ത്തും.
ഒന്നിച്ചിരുന്ന് എന്തൊക്കെ ചെയ്യാം
ഒരാള്‍ക്ക് മാത്രമായി ദിവസവും അരമണിക്കൂര്‍ വെറുതേ നല്‍കണോ എന്ന് ചിന്തിക്കാതെ ആ സമയം ഫലപ്രദമായി രണ്ടുപേര്‍ക്കും ഗുണമുണ്ടാകുന്ന തരത്തില്‍ എങ്ങനെ വിനിയോഗിക്കാമെന്ന് ചിന്തിക്കണം. ഒന്നിച്ചിരിക്കുന്ന സമയങ്ങളില്‍ ബന്ധങ്ങളെ കൂടുതല്‍ ആഴമുള്ളതാക്കുകയും വ്യക്തി ജീവിതത്തെ അര്‍ത്ഥവത്താക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുക.
- വീട്ടിനുള്ളില്‍ അടച്ചിരിക്കാതെ, ഒരുമിച്ച് പുറത്തേക്കിറങ്ങളി ശുദ്ധവായു ശ്വസിച്ച് അല്‍പ്പം നടക്കുകയോ മറ്റെന്തെങ്കിലും ഔട്ട്ഡോര്‍ ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുകയോ ചെയ്യാം.
- ഒപ്പമുള്ള ആളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി അവരുടെ ഹോബികളില്‍ ഒപ്പം കൂടുക.
- അന്യോന്യം മനസ്സിലാക്കാന്‍ സഹായിക്കുന്ന, വൈകാരികമായ ബന്ധങ്ങളെ ദൃഢമാക്കുന്ന, നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക.
- അന്യോന്യമുള്ള കൂട്ട് ആസ്വദിക്കുക. പങ്കാളിയുടെ സാന്നിധ്യത്തില്‍ സന്തോഷമുള്ളവരായിരിക്കുക. വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോള്‍ നിശബ്ദമായ പിന്തുണയും സാന്ത്വനവും നല്‍കുക.
- മനസ്സിനെയും ശരീരത്തെയും ഉന്മേഷമുള്ളതാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക.
- യോഗ, ധ്യാനം പോലുള്ളവ ദിനചര്യയാക്കുക. അവ ഒന്നിച്ച് ചെയ്യുക.
ഇരുപത്തിനാല് മണിക്കൂറില്‍ കേവലം അര മണിക്കൂര്‍ ഒരാള്‍ക്കായി മാറ്റിവെക്കുന്നത് അത്രവലിയ കാര്യമൊന്നും അല്ലെങ്കിലും സ്നേഹവും പരസ്പര ധാരണയും വളര്‍ത്തിയെടുക്കാന്‍ അത് വളരെ മികച്ച മാര്‍ഗ്ഗമാണ്.



Click it and Unblock the Notifications
