Latest Updates
-
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വിശ്വസിച്ച് കൂടെനില്‍ക്കും, ചങ്ക് പറിച്ചുതരും; പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാന്‍ 8 ശീലങ്ങള്‍
ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരണമെന്നാണ് ഓരോ ദമ്പതികളും ആഗ്രഹിക്കുന്നു. എന്നാല്‍ തിരക്കിട്ട ജീവിതത്തില്‍ പരസ്പരം വേണ്ടത്ര സമയം ചെലവഴിക്കാന്‍ മിക്ക് ആളുകള്‍ക്കും കഴിയാറില്ല. അതുകൊണ്ടുതന്നെ അത്തരം ബന്ധങ്ങളില്‍ അകലവും വരാന്‍ തുടങ്ങുന്നു. ഓരോ ദമ്പതികള്‍ക്കിടയിലും ചെറിയ വഴക്കുകള്‍ ഉണ്ടാകാറുണ്ട്.
എന്നാല്‍ ചില ദമ്പതികള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ മറന്ന് തങ്ങളുടെ ബന്ധത്തിന് പ്രാധാന്യം നല്കുന്നു. രണ്ടുപേര്‍ തമ്മിലുള്ള ബന്ധം ശക്തമായിരിക്കുന്നതില് ദമ്പതികളുടെ ശീലങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ നിങ്ങള്‍ ശീലിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വിശ്വാസം
ഒരു ബന്ധത്തില്‍ സ്നേഹം നിലനില്ക്കണമെങ്കില് ദമ്പതികള്‍ക്കിടയില്‍ ആദ്യം വിശ്വാസമുണ്ടായിരിക്കണം. രണ്ടുപേര്‍ക്കിടയില്‍ വിശ്വാസമില്ലെങ്കില്‍ അവര്‍ക്കിടയില്‍ അകല്‍ച്ച ആരംഭിക്കുമെന്ന് ഉറപ്പാണ്. നിങ്ങളുടെ ബന്ധം തകരാതിരിക്കാന്‍, നിങ്ങള്‍ പരസ്പരം വിശ്വസിക്കണം. വിശ്വാസമാണ് ഒരു ബന്ധത്തിന്റെ അടിസ്ഥാനം.
ഒന്നും മറച്ചുവയ്ക്കരുത്
ബന്ധം കൂടുതല്‍ ദൃഢമാകാന്‍ പങ്കാളികള്‍ തമ്മില്‍ ഒന്നും മനസ്സില്‍ ഒളിപ്പിച്ച് വെക്കരുത്. രണ്ടുപേര്‍ പരസ്പരം കാര്യങ്ങള്‍ മറച്ചുവെക്കുമ്പോള്‍, ആ ബന്ധത്തിന്റെ അടിത്തറ ദുര്‍ബലമാകും. അതുകൊണ്ട് തന്നെ ദമ്പതികള്‍ പരസ്പരം ഒരു കാര്യവും മറച്ചുവെക്കരുത്.

പരസ്പരം അഭിനന്ദിക്കുക
നല്ല സ്നേഹം നിലനിര്‍ത്തുന്നതിനായി ദമ്പതികള്‍ പരസ്പരം പ്രശംസിക്കണം. നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തുതന്നെയായാലും നിങ്ങള്‍ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം നിങ്ങളുടെ പങ്കാളിയെ പ്രശംസിക്കുക. അവരെ നല്ലവരായി തോന്നിപ്പിക്കുക. ഇതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.
ഒരുമിച്ച് സമയം ചെലവഴിക്കുക
ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍ പലര്‍ക്കും ജോലിഭാരവും വര്‍ധിക്കുന്നു. ചിലപ്പോള്‍ പരസ്പര അകല്‍ച്ച കാരണം ദമ്പതികള്‍ക്കിടയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ കഴിയുന്നത്ര സമയം നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക. ഒരുമിച്ച് സമയം ചെലവഴിക്കുന്നത് സ്നേഹം വര്‍ദ്ധിപ്പിക്കുകയും ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യും.
ഇഷ്ടങ്ങള്‍ മനസ്സിലാക്കുക
നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കണമെങ്കില്‍ ആദ്യം നിങ്ങള്‍ അവരെ മനസ്സിലാക്കണം. അവര്‍ക്ക് എന്താണ് വേണ്ടത്, അവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തെല്ലാമാണ്, അവര്‍ എവിടെയാണ് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്, അവര്‍ എന്താണ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്, എന്താണ് അവര്‍ക്ക് ഇഷ്ടപ്പെടാത്തത്.. തുടങ്ങി നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കുക. അവരുടെ ശരീരഭാഷയും നിങ്ങള്‍ ശ്രദ്ധിക്കണം, കാരണം ഇത് നിങ്ങളുടെ പങ്കാളിയുടെ മനോനില ഒരു പരിധി വരെ മനസ്സിലാക്കാന്‍ സഹായിക്കും.

പങ്കാളി പറയുന്നത് ശ്രദ്ധിക്കുക
നിങ്ങള്‍ എല്ലായ്പ്പോഴും നിങ്ങളുടെ പങ്കാളി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.. അവര്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്, അവര്‍ എന്തെങ്കിലും സംസാരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ ഒരു നല്ല സ്രോതാവായി ഇരിക്കുക. ഇത് നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കും.
പിന്തുണ
സന്തുഷ്ടരായ ദമ്പതികള്‍ എപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നു. സന്തുഷ്ടരായ ദമ്പതികള്‍ എപ്പോഴും പരസ്പരം നല്ല സുഹൃത്തുക്കളായിരിക്കും. നിങ്ങളുടെ ബന്ധം സന്തോഷകരമാകണമെങ്കില്‍, നിങ്ങളുടെ പങ്കാളിയുടെ നല്ല സുഹൃത്തായിരിക്കുക.
സ്വാതന്ത്ര്യം നല്‍കുക
പരസ്പരം കൂടെയാണെങ്കിലും, ഒപ്പമുള്ള വ്യക്തിക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കുന്നത് സന്തോഷകരമായ ദമ്പതികളുടെ ഐഡന്റിറ്റിയാണ്. സന്തുഷ്ടരായ ദമ്പതികള്‍ പരസ്പരം അവരവരുടെ സ്വകാര്യ ഇടങ്ങളെ ബഹുമാനിക്കുന്നു. എന്തെങ്കിലും ചെയ്യുന്നതില്‍ തടസ്സപ്പെടുത്തുകയോ ഫോണ്‍ പരിശോധിക്കുകയോ എല്ലാം സംശയിക്കുകയോ ചെയ്യുന്നത് ദാമ്പത്യത്തിന് നല്ലതല്ല.
ഈഗോ അകറ്റിനിര്‍ത്തുക
നല്ല ബന്ധത്തിനായി ഒരിക്കലും നിങ്ങള്‍ ഈഗോ കാണിക്കരുത്. നിങ്ങളുടെ ബന്ധത്തിനിടയില്‍ ഒരിക്കലും അഹംഭാവം വരാന്‍ അനുവദിക്കരുത്. വഴക്കുണ്ടായാലും, വഴക്കിന് ശേഷം നിങ്ങള്‍ പങ്കാളിയോട് സോറി പറയുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ബന്ധം വീണ്ടും കൂടുതല്‍ ദൃഢമാകും. എന്തെങ്കിലും വിഷമം തോന്നിയാല്‍ പങ്കാളിയോട് തുറന്നു സംസാരിക്കുന്നതില്‍ യാതൊരു മടിയും കാണിക്കരുത്.



Click it and Unblock the Notifications
