Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
അനാവശ്യമായ ഫോണ്വിളികള്, മറുപടി അയച്ചില്ലെങ്കില് സംശയം; പങ്കാളിയുടെ ഈ സ്വഭാവങ്ങള്ക്ക് പിന്നില്
ദാമ്പത്യത്തില് പങ്കാളികള് അന്യോന്യം വൈകാരിക പിന്തുണയും സ്നേഹവും സമാശ്വാസവും ആഗ്രഹിക്കുന്നുണ്ട്. അത് വളരെ സ്വാഭാവികമാണ്. എന്നാല് ആ ആശ്രിതത്വം അമിതമായാല് ആപത്താണ്. ഇമോഷണല് ഡിപ്പെന്ഡന്സി അഥവാ വൈകാരിക ആശ്രിതത്വം എന്നാണ് അതറിയപ്പെടുന്നത്. ദാമ്പത്യത്തില് പ്രതിസന്ധികള് സൃഷ്ടിക്കുന്ന സ്വഭാവമാണത്.

എപ്പോഴും പങ്കാളിയുടെ ശ്രദ്ധയും പരിഗണനയും, പിന്തുണയും ആഗ്രഹിക്കുക, അവരുടെ മൂഡൂകള്ക്കും ചിന്തകള്ക്കും അനുസരിച്ച് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുക എന്നിവയെല്ലാം ഇമോഷണല് ഡിപ്പെന്ഡന്സിയുടെ ലക്ഷണങ്ങളാണ്. സദാസമയവും പങ്കാളിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഇത് പിന്നീട് ഒരുതരം ആസക്തി അഥവാ അഡിക്ഷന് ആയിമാറും. അവരുടെ സന്ദേശങ്ങള് ഉണ്ടോ എന്നറിയാന് എപ്പോഴും ഫോണ് നോക്കുക, പഴയ ചാറ്റുകള് വീണ്ടും വീണ്ടും വായിച്ചുനോക്കുക, അവരോടൊപ്പമുള്ള ചിത്രങ്ങള് എപ്പോഴും നോക്കി സന്തോഷിക്കുക എന്നിവയെല്ലാം ഇമോഷണല് ഡിപ്പെന്ഡസിയുടെ പ്രകടമായ ലക്ഷണങ്ങളാണ്.
വൈകാരിക ആശ്രിതത്വമല്ല, അടുപ്പമാണ് വേണ്ടത്
പങ്കാളിമായുള്ള വൈകാരിക അടുപ്പം ദാമ്പത്യത്തില് അനിവാര്യമാണ്. എന്നാല് അത് വൈകാരിക ആശ്രിതത്വമായാല് അപകടമാണ്. അത് ഒരു വ്യക്തിയുടെ മൂഡിനെ നെഗറ്റീവ് ആയി ബാധിക്കും. പങ്കാളിയില് നിന്നും ആഗ്രഹിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഇല്ലാതെ വരുമ്പോള് മൂഡ് സ്വിംഗ്സും അകാരണമായ ദേഷ്യവും പൊട്ടിത്തെറികളും ഉണ്ടാകും.
പങ്കാളിയോടുള്ള ആഴത്തിലുള്ള ഭ്രാന്തമായ സ്നേഹമാണ് പലപ്പോഴും ഇമോഷണല് ഡിപ്പെന്ഡന്സിയിലേക്ക് നയിക്കുന്നത്. ഈ സ്വഭാവം സ്വയം സ്നേഹിക്കാനും സ്വന്തം കാര്യങ്ങള്ക്ക് പ്രാധാന്യം നല്കാനുമുള്ള ഒരു വ്യക്തിയുടെ കഴിവ് ഇല്ലാതാക്കും. അരക്ഷിതാവസ്ഥയ്ക്കും അവഗണിക്കപ്പെടുമെന്നതോ ഉപേക്ഷിക്കപ്പെടുമെന്നതോ ആയ അടിസ്ഥാനരഹിതമായ ഭയത്തിന് കാരണമാകും. സ്വന്തം വികാരങ്ങള് കൈകാര്യം ചെയ്യാന് കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. എത്ര നല്ല ദാമ്പത്യമാണെങ്കിലും അതിനെ തകര്ക്കാന് കെല്പ്പുള്ള ഒന്നാണ് ഇമോഷണല് ഡിപ്പെന്ഡന്സി.
ഇമോഷണല് ഡിപ്പെന്ഡന്സി എങ്ങനെയെല്ലാമാണ് ഒരു ബന്ധത്തെ തകര്ക്കുന്നത് എന്ന് നോക്കാം.
അമിതചിന്ത
ഓവര്തിങ്കിംഗ് അഥവാ അമിതചിന്ത ഇമോഷണല് ഡിപ്പെന്ഡന്സിയുടെ ഉപോല്പ്പന്നമാണ്. വൈകാരികമായി പങ്കാളിയെ അമിതമായി ആശ്രയിക്കുന്ന ഒരാള് അനാവശ്യമായ കാര്യങ്ങള് ചിന്തിക്കുകയും അതിലൂടെ യഥാര്ത്ഥ്യമല്ലാത്ത സാഹചര്യങ്ങള് മനസ്സില് സൃഷ്ടിക്കുകയും ചെയ്യും. ഏറ്റവും മോശമായ സാഹചര്യങ്ങളും നല്ല സാഹചര്യങ്ങളും ഇവര് മനസ്സില് സൃഷ്ടിക്കും. അതോര്ത്ത് പരിതപിക്കുകയും സന്തോഷിക്കുകയും ചെയ്യും. അവര് പ്രതീക്ഷിച്ച രീതിയില് കാര്യങ്ങള് നടന്നില്ലെങ്കില് അത് അവരെ വളരെയധികം വേദനിപ്പിക്കും. ഓവര്തിങ്കിംഗിലൂടെ ഒരു വ്യക്തി സ്വന്തം വികാരങ്ങള് കൈകാര്യം ചെയ്യാന് അമിതമായി പങ്കാളിയെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
നെഗറ്റീവ് തിങ്കിംഗ്
എപ്പോഴും വൈകാരികമായി മറ്റൊരാളെ ആശ്രയിക്കുന്ന ഒരു വ്യക്തി മോശം സാധ്യതകളാണ് ആദ്യം ചിന്തിക്കുക. ഉദാഹണത്തിന് പങ്കാളിക്ക് ഒരു സന്ദേശം അയച്ച്, അതിന് മറുപടി ലഭിക്കാതെ വന്നാല് ഏറ്റവും മോശമായ ഒരു സാധ്യത ചിന്തിക്കുകയും അത് സത്യമാണെന്ന നിലയില് പ്രതികരിക്കുകയും ചെയ്യും. അത് പങ്കാളിയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും. നല്ലൊരു ബന്ധത്തില് കരട് വീഴും. പങ്കാളിയെ ചോദ്യം ചെയ്യാനും, തന്നെ അവര് ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്നത് പോലുള്ള സംശയങ്ങള് മനസ്സിലുണ്ടാകുകയും ചെയ്യും. ഇത് ബന്ധത്തെ വളരെ മോശമായി ബാധിക്കും.
പങ്കാളി തന്റേത് മാത്രമാകണമെന്ന ചിന്ത
പങ്കാളിയില് വൈകാരിമായി അടിമപ്പെട്ടിട്ടുള്ള ഒരാള് പങ്കാളിയെ തന്റേത് മാത്രമായി കരുതുന്നു. അവര് സുഹൃത്തുക്കള്ക്കൊപ്പം പോകുന്നതോ മറ്റാരോടെങ്കിലും സംസാരിക്കുന്നതോ പോലും ഇത്തരക്കാര് സഹിക്കില്ല. അത്തരം സാഹചര്യങ്ങളില് ഒറ്റപ്പെട്ടതായി അവര്ക്ക് തോന്നും. ഈ സ്വഭാവം കാണിച്ചുതുടങ്ങിയാല് ബന്ധത്തില് പങ്കാളിക്ക് അസ്വസ്ഥത തോന്നും. എപ്പോഴും ഭാര്യയുടെ അല്ലെങ്കില് ഭര്ത്താവിന്റെ കൂടെ ഇരിക്കാന് നിര്ബന്ധിക്കപ്പെടുന്നതായും അവര്ക്ക് തോന്നും. അത് അവരില് മടുപ്പുണ്ടാക്കും.
അതിര്വരുമ്പുകള് ഇല്ലാത്ത അവസ്ഥ
ഏതൊരു ബന്ധമായാലും അതിന് ചില അതിരുകള് ഉണ്ടാകണം.വ്യക്തിയെന്ന നിലയില് ഒരാള്ക്ക് സ്വന്തമായ സ്വാതന്ത്ര്യവും ബഹുമാനവും ഇടവും സംരക്ഷിക്കുന്നതിന് അത്തരം അതിരുകള് ആവശ്യമാണ്. എന്നാല് വൈകാരികമായി പങ്കാളിയെ അമിതമായി ആശ്രയിക്കുന്ന ഒരാള് അത്തരം അതിരുകള് കാത്തുസൂക്ഷിക്കുന്നില്ല. അവര് എപ്പോഴും തന്നെ ശ്രദ്ധിക്കാനും വൈകാരികമായി പിന്തുണയ്ക്കാനും പങ്കാളിയെ നിര്ബന്ധിച്ചുകൊണ്ടിരിക്കും.
പങ്കാളി താന് ആഗ്രഹിക്കുന്നത് പോലെ മാറണമെന്ന ആഗ്രഹം
ഇമോഷണല് ഡിപ്പെന്ഡന്സിയുടെ മറ്റൊരു മോശം വശം പങ്കാളി അവര് ആയിരിക്കുന്ന അവസ്ഥയില് നിന്നും വ്യത്യസ്തമായി താന് ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരാളായി മാറണമെന്ന ആഗ്രഹമാണ്. മുന്ബന്ധങ്ങളുമായോ അല്ലെങ്കില് മറ്റാരെങ്കിലുമായോ താരതമ്യപ്പെടുത്തി, പങ്കാളിയും അതുപോലെ ആകണമെന്ന് ആഗ്രഹിക്കുകയും അവര് അവരുടെ പങ്കാളിയോട് പെരുമാറുന്നത് പോലെ സ്വന്തം പങ്കാളി തന്നോട് പെരുമാറണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് ഇവരുടെ സ്വഭാവമാണ്. ഇത് ടോക്സിക് ആയിട്ടുള്ള സ്വഭാവമാണ്. അത് ദാമ്പത്യത്തിലെ സന്തോഷം കെടുത്തും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
