Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പുരുഷന്മാരില് ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവര്‍ക്ക് നിങ്ങളോടുള്ള ആഗ്രഹം തീര്‍ന്നെന്ന് അര്‍ത്ഥം
ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും പരസ്പര ബഹുമാനവും സ്നേഹവും പങ്കാളികള്‍ ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ഒരാളില്‍ നിന്ന് ഇത് ലഭിക്കാതെ വരുകയും അകല്‍ച്ചയുള്ളതായി തോന്നുകയും ചെയ്താല്‍ അതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും വീട്ടില്‍ ഒഴിവ് സമയം ലഭിക്കുമ്പോള്‍ പരസ്പരം സംസാരിക്കാന്‍ പോലും കൂട്ടാക്കാത്ത ഒരു ഭര്‍ത്താവിനൊപ്പമാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ അത് ഉണ്ടാക്കുന്ന ചില പ്രതിസന്ധികളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പലരും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല.
എന്നാല്‍ ഭര്‍ത്താവ് അകന്ന് പോവുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടായിരിക്കാം. അതെന്താണ് എന്ന് തിരിച്ചറിയാന്‍ പലപ്പോഴും സാധിക്കാതെ വരുന്നു. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടുന്നോ? ഒരു കാരണവശാലും ഭര്‍ത്താവിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാതിരിക്കരുത്. അത് മാത്രമല്ല ഭര്‍ത്താവിന് നിങ്ങളോടുള്ള അകല്‍ച്ചയെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട് എന്തൊക്കെയെന്ന് നോക്കാം.

ചര്‍ച്ച ചെയ്യണോ?
നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോട് അകല്‍ച്ച തോന്നുന്നുവെങ്കില്‍ അതിന് പിന്നിലെ കാരണം എന്താണെന്നതിനെക്കുറിച്ച് ഭര്‍ത്താവിനോട് തന്നെ ചോദിച്ച് മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ നിങ്ങള്‍ അതിന് തയ്യാറല്ല എന്നുണ്ടെങ്കില്‍ പലപ്പോഴും ബന്ധങ്ങളില്‍ സ്വാഭാവികമായും അകല്‍ച്ച വരുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ നിര്‍ബന്ധമായും ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. ഇനി ഭര്‍ത്താവ് അതിന് തയ്യാറല്ല എന്നുണ്ടെങ്കില്‍ അതിന് പുറകിലെ കാരണങ്ങളെക്കുറിച്ച് ഭര്‍ത്താവിനോട് തന്നെ ചോദിച്ച് മനസ്സിലാക്കാന്‍ പരമാവധി ശ്രമിക്കുക.
നിങ്ങള്‍ക്ക് സമയം തരുന്നുണ്ടോ?
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങള്‍ക്ക് സമയം തരുന്നുണ്ടോ സംസാരിക്കാന്‍? അത് മാത്രമല്ല നിങ്ങളുടെ ഓഫീസ് ജോലികളും വീട്ടുജോലികളും ഉത്തരവാദിത്വങ്ങളും എല്ലാം തീര്‍ത്ത് വരുമ്പോള്‍ ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുന്നതായി തോന്നുന്നോ. .എന്നാല്‍ നിങ്ങള്‍ തന്നെ അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. സമയം കണ്ടെത്തി ഭര്‍ത്താവിനോട് സംസാരിക്കേണ്ടതാണ്. അത് മാത്രമല്ല ജീവിതത്തില്‍ അകല്‍ച്ചയില്ല എന്ന് ഉറപ്പ് വരുത്തുന്നതിനും നിങ്ങള്‍ ശ്രദ്ധിക്കണം.
തെറ്റ് ചെയ്തിട്ടുണ്ടോ?
പലപ്പോഴും ഭര്‍ത്താവ് അകന്ന് പോവുന്നതിന് പുറകിലെ കാരണങ്ങളില്‍ പ്രധാനമായും നിങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നത് ഓര്‍ത്ത് നോക്കേണ്ടതാണ്. പലപ്പോഴും ഭര്‍ത്താവിന് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യം നിങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുക, കൂടാതെ എന്താണ് ചെയ്തത് എന്നതിനെ മനസ്സിലാക്കുന്നതിനും അതിനെക്കുറിച്ച് സംസാരിച്ച് ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനും ശ്രദ്ധിക്കണം.
ഉയര്‍ന്ന ഡിമാന്‍ഡുകള്‍
ഭാര്യയുടെ ആവശ്യങ്ങളും ഡിമാന്റുകളും പലപ്പോഴും പല പുരുഷന്മാരേയും മടുപ്പിക്കുന്നു. ഇത് ഭര്‍ത്താവിന് നിങ്ങളോട് അകല്‍ച്ച തോന്നുന്നതിലേക്ക് നയിക്കുന്നു. പലപ്പോഴും ഒരു ഘട്ടത്തില്‍ നിങ്ങളുടെ ക്ഷമ നശിക്കുകയും അത് പലപ്പോഴും ദാമ്പത്യത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി ബന്ധങ്ങളില്‍ അകല്‍ച്ച വരുന്നു. ഇതെല്ലാം ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
സ്വകാര്യ ഇടം
ഭാര്യയാണെങ്കിലും ഭര്‍ത്താവാണെങ്കിലും എല്ലാവര്ക്കും ഒരു സ്വകാര്യ ഇടം ഉണ്ടെന്നത് മനസ്സിലാക്കണം. ഏത് കാര്യത്തിലും ഇടപെടുന്നത് വഴി അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇത് നിങ്ങളുടെ ബന്ധം വഷളാവുന്നതിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എല്ലാ കാര്യത്തിലും കയറി ഇടപെടുന്ന വ്യക്തിയാണെങ്കില്‍ അത് ദാമ്പത്യ ജീവിതത്തില്‍ പങ്കാളിക്ക് അകല്‍ച്ചയുണ്ടാക്കും.



Click it and Unblock the Notifications
