For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുവിധുവൊക്കെ അവസാനിച്ചു....കാരണം....

എന്നാല്‍ ഈ ഹണിമൂണ്‍ കാലം ഏറെക്കാലം നീണ്ടുനില്‍ക്കുമെന്നു കരുതേണ്ട. അല്‍പം കഴിഞ്ഞാല്‍ ഹണിമൂണ്‍ സമയമെല

|

വിവാഹശേഷം കുറച്ചു കാലം ദമ്പതിമാര്‍ക്ക് എന്തും ഏതും സന്തോഷിക്കാനുള്ള സമയമാണ്. ഹണിമൂണ്‍ കാലമെന്ന് ഇതിനെ പറയാം. ദമ്പതിമാര്‍ക്ക് സ്വര്‍ഗതുല്യമെന്ന് വേണമെങ്കില്‍ ഈ കാലത്തെ പറയാം.

എന്നാല്‍ ഈ ഹണിമൂണ്‍ കാലം ഏറെക്കാലം നീണ്ടുനില്‍ക്കുമെന്നു കരുതേണ്ട. അല്‍പം കഴിഞ്ഞാല്‍ ഹണിമൂണ്‍ സമയമെല്ലാം അവസാനിക്കും. ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് എല്ലാവരുടേയും ശ്രദ്ധ തിരിയും. ഹണിമൂണ്‍ കാലം കഴിഞ്ഞുവെന്നു മനസിലാക്കാനും ചില വഴികളുണ്ട്.

മധുവിധുവൊക്കെ അവസാനിച്ചു....

മധുവിധുവൊക്കെ അവസാനിച്ചു....

വിവാഹത്തിന്റെ ആദ്യനാളുകളില്‍ വളരെ ശ്രദ്ധയോടെ വേഷഭൂഷാദികള്‍ ധരിക്കുന്ന ശീലമാണ് മിക്കവാറും നവവധുക്കള്‍ക്ക്. ആഭരണങ്ങളും പുതുവസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുക എന്നതിനൊപ്പം ഭര്‍ത്താവിന്റെ ശ്രദ്ധ പിടിച്ചു പറ്റുക എന്ന ഒരു ഉദ്ദേശ്യം കൂടി ഇതിനുണ്ട്. എന്നാല്‍ അല്‍പം കഴിയുമ്പോള്‍ ഇൗ പുതുമ മങ്ങും. ഇത്ര ശ്രദ്ധിച്ച് വസ്ത്രം ധരിച്ചില്ലെന്നും വരും.

മധുവിധുവൊക്കെ അവസാനിച്ചു....

മധുവിധുവൊക്കെ അവസാനിച്ചു....

കല്യാണത്തിന്റെ ആദ്യ നാളുകളില്‍ പണം ചെലവാക്കാന്‍ വലിയ മടിയൊന്നും ഭര്‍ത്താക്കന്മാര്‍ കാണിച്ചെന്നു വരില്ല. ഭാര്യ എന്തു പറഞ്ഞാലും എതിരു പറയാതെ അതു വാങ്ങിക്കൊടുക്കാന്‍ ഇവര്‍ തയ്യാറായെന്നും വരും. എന്നാല്‍ ഹണിമൂണ്‍ പുതുമ മങ്ങിത്തുടങ്ങുമ്പോള്‍ ഇതായിരിക്കില്ല അവസ്ഥ. പണത്തെപ്പറ്റി ഇവര്‍ സംസാരിച്ചെന്നു വരും.സ്ത്രീയെ വീഴ്ത്തും സൈക്കോളജി....

മധുവിധുവൊക്കെ അവസാനിച്ചു....

മധുവിധുവൊക്കെ അവസാനിച്ചു....

വിവാഹത്തിന്റെ ആദ്യനാളുകളില്‍ അടയും ചക്കരയും പോലെ എന്നു വേണമെങ്കില്‍ ദമ്പതിമാരെ പറയാം. തമാശയ്ക്കു പോലും ഇവര്‍ തമ്മില്‍ പിണങ്ങുകയുമില്ല. എന്നാല്‍ ഹണിമൂണ്‍ കാലഘട്ടം കഴിയുമ്പോള്‍ ഇവര്‍ തമ്മില്‍ ചെറിയ വഴക്കുകളുണ്ടാകുന്നതും സ്വാഭാവികം.

മധുവിധുവൊക്കെ അവസാനിച്ചു....

മധുവിധുവൊക്കെ അവസാനിച്ചു....

വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ ഒറ്റയ്ക്കു വിട്ട് പുറത്തു പോകാന്‍ മിക്കവാറും പേര്‍ക്കും മടിയുണ്ടാകും. അല്‍പനാളത്തേക്കെങ്കിലും സൗഹൃദസദസുകളില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യും. എന്നാല്‍ പുതുമോടി കഴിഞ്ഞാല്‍ ഇരുവരും സുഹൃത്തുക്കളുടെ കൂട്ട് വീണ്ടും തേടിത്തുടങ്ങും.

മധുവിധുവൊക്കെ അവസാനിച്ചു....

മധുവിധുവൊക്കെ അവസാനിച്ചു....

മാനസികം മാത്രമല്ല, ശാരീരിക അടുപ്പവും പുതുതായി വിവാഹിതരായവരില്‍ കൂടുതലായിരിക്കും. എന്നാല്‍ ഇതിലും കാലം ചെല്ലുന്തോറും ഇടവേള കൂടി വരും.

മധുവിധുവൊക്കെ അവസാനിച്ചു....

മധുവിധുവൊക്കെ അവസാനിച്ചു....

ഇതിനെല്ലാം വിപരീതമായി ജീവിതകാലം മുഴുവന്‍ ഹണിമൂണ്‍ എന്നു പറഞ്ഞു ജീവിക്കുന്ന ദമ്പതിമാരേയും വിരളമായെങ്കിലും കാണാം.

English summary

This Is How To Recognize Honeymoon Is Over

This Is How To Recognize Honeymoon Is Over, read more to know about,
Story first published: Friday, October 28, 2016, 16:32 [IST]
X
Desktop Bottom Promotion