Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആദ്യരാത്രിയ്ക്കു മുന്‍പ് അവളറിയേണ്ടവ...
വിവാഹം കഴിഞ്ഞ് ആദ്യരാത്രി കഥകളിലും സിനിമികളിലുമെല്ലാം വളരെ പ്രാധാന്യത്തോടെ വിവരിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ വധുവരന്മാര് ആവേശത്തോടെ, അതോടൊപ്പം അല്പം ഭയത്തോടെ കാത്തിരിയ്ക്കുന്ന ഒന്നു കൂടിയാണിത്.
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ആദ്യരാത്രിയെപ്പറ്റി ചില ധാരണകളുണ്ടാകും, ഇതില്‍ ശരിയായതും തെറ്റിദ്ധാരണയുമെല്ലാം പെടും. യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
ആദ്യരാത്രിയെക്കുറിച്ച്, ആദ്യരാത്രിയ്ക്കു മുമ്പ് ഒരു സ്ത്രീയറിയേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ആദ്യരാത്രിയ്ക്കു മുന്‍പ് അവളറിയേണ്ടവ...
നിങ്ങളുടെ ഭൂതകാലം, മുന്‍പു സെക്സുണ്ടായിട്ടുണ്ടെങ്കില് ഇതേപ്പറ്റി ഓര്‍ക്കരുത്, വിഷമിയ്ക്കരുത്, അദ്യരാത്രിയില്‍ ഭര്‍ത്താവിനോട് ഇതേപ്പറ്റി പറയുകയുമരുത്. കഴിഞ്ഞതു കഴിഞ്ഞു എന്നോര്‍ക്കുക. ഇത് മാറ്റാനും സാധിയ്ക്കില്ല.

ആദ്യരാത്രിയ്ക്കു മുന്‍പ് അവളറിയേണ്ടവ...
ആദ്യരാത്രി തന്നെ സെക്സ് എന്ന സങ്കല്പവും വേണ്ട. ശാരീരികമായി ഇരുവരും ക്ഷീണിച്ചിരിയ്ക്കുന്ന സമയമാണിത്. ഇരുവര്‍ക്കും തുല്യതാല്പര്യമുണ്ടെങ്കില് മാത്രം സെക്സാകാം. ആദ്യരാത്രിയില്‍ തന്നെ സെക്സ് നടന്നില്ലെന്നോര്‍ത്ത് ആശങ്കപ്പെടുകയും വേണ്ട.

ആദ്യരാത്രിയ്ക്കു മുന്‍പ് അവളറിയേണ്ടവ...
ആദ്യത്തെ സെക്സ് അനുഭവമെങ്കില്‍ തെറ്റുകളും പറ്റാം. ഇതെക്കുറിച്ചോര്ത്തു വിഷമിയ്ക്കാനോ ആത്മവിശ്വാസം കളയാനോ പാടില്ല.

ആദ്യരാത്രിയ്ക്കു മുന്‍പ് അവളറിയേണ്ടവ...
പങ്കാളിയുമായി നല്ല പോലെ ആശയവിനിമയം പ്രധാനം. നല്ലപോലെ അടുത്തറിഞ്ഞ ശേഷം സെക്സിനു ശ്രമിയിക്കുന്നതാണ് കൂടുതല്‍ ആശാസ്യം.

ആദ്യരാത്രിയ്ക്കു മുന്‍പ് അവളറിയേണ്ടവ...
ആദ്യസെക്സ് വേദനിപ്പിയ്ക്കുന്ന അനുഭവമാകാറുണ്ട്, പല സ്ത്രീകള്‍ക്കും. ഇത് കാലക്രമേണ ശരിയാകും. അല്ലെങ്കില്‍ പങ്കാളിയുമായി സംസാരിച്ച് മെഡിക്കല്‍ സഹായം തേടാം. വേണ്ട രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ സെക്സ് ഭാവിയില്‍ പേടിപ്പെടുത്തുന്ന അനുഭവവുമാകാം.

ആദ്യരാത്രിയ്ക്കു മുന്‍പ് അവളറിയേണ്ടവ...
വിവാഹമെന്നാല്‍, വിവാഹരാത്രിയെന്നാല് സെക്സ് മാത്രമാണെന്ന, ഇതാണ് പ്രധാനമെന്ന ധാരണ മനസില്‍ നിന്നു മാറ്റുക. പങ്കാളിയുമായി ആശയവിനിമയം നടത്താന്‍, അടുത്തറിയാന്‍ ഉള്ള ഒരു രാത്രി കൂടിയാണ്.

ആദ്യരാത്രിയ്ക്കു മുന്‍പ് അവളറിയേണ്ടവ...
ദാമ്പത്യത്തില്‍ സെ്ക്സ് പ്രധാനം. എന്നാല്‍ ഇതിനേക്കാള്‍ പ്രധാനമായ കാര്യങ്ങള്‍ ഏറെയുണ്ട്. ഇവയെല്ലാം ഒത്തിണങ്ങുമ്പോഴേ ആസ്വദ്യകരമായ സെക്സ് ജീവിതവും ലഭ്യമാകൂ. ഇതിന് പങ്കാളികള്‍ തമ്മില്‍ സമരസപ്പെടുകയെന്നതാണ് ഏറെ പ്രധാനം. ഇക്കാര്യം ഓര്മ വയ്ക്കുക.

ആദ്യരാത്രിയ്ക്കു മുന്‍പ് അവളറിയേണ്ടവ...
സിനിമകളിലും കഥകളിലും കാണിയ്ക്കുന്നത് അതിശയോക്തി നിറഞ്ഞ കാര്യങ്ങളായിരിയ്ക്കും. ഇതൊന്നും ജീവിതത്തില്‍ സംഭവിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കരുത്.



Click it and Unblock the Notifications
