Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
വിവാഹം കഴിക്കുന്നതില്‍ ഒരു തെറ്റുമില്ല. ചിലര്‍ അതില്‍ വിശ്വസിക്കുകയും, ചിലര്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് തികച്ചും വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പാണ്.
എന്നാല്‍ വിവാഹത്തെ നമ്മള് എങ്ങനെ കാണുന്നു എന്നാണ് ആലോചിക്കേണ്ടുന്ന കാര്യം - പ്രത്യേകിച്ച് ഇന്ത്യയില്‍. ഇന്ത്യക്കാരെല്ലാവരും തന്നെ വിവാഹക്കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്തുന്നവരാണ്. അവയ്ക്ക് പിന്നിലുള്ളതാകട്ടെ മിക്കവാറും തെറ്റായ കാരണങ്ങളുമാണ്.വിവാഹത്തെ നമ്മള് എങ്ങനെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് കാണിക്കുക മാത്രമല്ല, നമുക്കു ചുറ്റും സംഭവിക്കുന്നവയെ നമ്മള് എത്രത്തോളം അന്ധമായാണ് വിശ്വസിക്കുന്നത് എന്ന് മനസിലാക്കി തരിക കൂടിയാണ് ഇവ.
പുതിയ തലമുറ മറ്റു കാര്യങ്ങളെപ്പോലെ തന്നെ വിവാഹത്തെയും യാദൃശ്ചികമായി സംഭവിക്കുന്ന കാര്യമായാണ് പരിഗണിക്കുന്നത്. എന്നാല്‍ വിവാഹത്തിന്റെ പരമ്പരാഗതമായ ചില രീതികളാണ് അവരെ ഇത് നിസാരമായി എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
ആളുകള്‍ വിവാഹം കഴിക്കുന്നതിന് കാരണമാകുന്ന വിഡ്ഡിത്തപരമായ ചില കാരണങ്ങളെക്കുറിച്ച് അറിയുക.

ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
ഏത് മാതാപിതാക്കളോട് സംസാരിച്ചാലും ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗ്ഗമായാണ് അവര്‍ വിവാഹത്തെ അവതരിപ്പിക്കുക. മകന് പാര്‍ട്ടിയും മറ്റും കഴിഞ്ഞ് രാത്രി വളരെ താമസിച്ചാണോ വരുന്നത്? എങ്കില്‍ അവനെ ഉടന്‍ വിവാഹം കഴിപ്പിക്കണം. മകള്‍ക്ക് ആരെങ്കിലുമായി പ്രേമബന്ധമുണ്ടോ? വിവാഹം അവളെ നേരെയാക്കും...ഇത്തരത്തിലാണ് അവരുടെ ചിന്ത.

ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
വിവാഹപൂര്‍വ്വ ലൈംഗികത ഇന്ത്യയില്‍ വിലക്കിയിരിക്കുന്നതിന് നന്ദി പറയുക. ഇരുപത്തഞ്ച് വയസ്സിനടുത്താണ് പുരുഷന്മാരുടെ ലൈംഗികാഭിനിവേശം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുക. ഇത് തടഞ്ഞ് നിര്ത്താനാവാത്തതിനാലാണ് അവരില്‍ പലരും വിവാഹം കഴിക്കുന്നത്. വിവാഹം എന്നത് പലരെ സംബന്ധിച്ചും ലൈംഗിക ബന്ധത്തിനുള്ള ലൈസന്‍സ് മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
ഇന്ത്യയില്‍ വിവാഹം എന്നത് ഒരു നിര്‍ബന്ധിത പ്രവൃത്തിയാണ്. ചുറ്റുപാടുമുള്ളവര്‍ വിവാഹം ചെയ്യുന്നത് കണ്ടുകൊണ്ടാണ് ഓരോ വ്യക്തിയും വളര്‍ന്നു വരുന്നത്. അത് ജീവിതത്തില്‍ അനിവാര്യമായ ഒരു സംഗതിയാണെന്ന് അവര്‍ കരുതുകയും ചെയ്യുന്നു. ജീവിതത്തിന്റെ പരമമായ ലക്ഷ്യം വിവാഹമാണെന്ന് വരെ നമ്മളില്‍ പലരും ചിന്തിക്കുന്നു. വിവാഹം സംബന്ധിച്ച് ഒരു അഭിപ്രായം രൂപീകരിക്കാനുള്ള അവസരം നമ്മള് ഒരിക്കലും നല്‍കാറില്ല.

ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
ഇന്ത്യയില്‍ ആളുകള്‍ വിവാഹം കഴിക്കുന്നതിനുള്ള മറ്റൊരു കാരണമാണ് ഒറ്റയ്ക്ക് ജിവിക്കാനുള്ള ഭയം. മുപ്പത് വയസ്സായിട്ടും വിവാഹം ചെയ്തില്ലെങ്കില്‍ മരണം വരെ തനിയെ ജീവിക്കേണ്ടി വരുമെന്ന് നമ്മള് വിശ്വസിക്കുന്നു.

ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
വിവാഹം വഴി സ്വതന്ത്രരാകും എന്ന് വിശ്വസിക്കുന്ന എത്ര സ്ത്രീകളുണ്ടെന്ന തിരിച്ചറിവ് നമ്മള്‍ക്കുണ്ടാവണം. അത് കരുത്ത് പകരുന്ന കാര്യമായി തോന്നാമെങ്കിലും വെറും വിഡ്ഡിത്തമാണ്. അവര്‍ ഒരു ആയുഷ്കാല ബാധ്യതയില്‍ ഉള്‍പ്പെടുകയാണ് ചെയ്യുന്നത്. പലരും വിവാഹം വഴി തങ്ങളുടെ മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് രക്ഷപെടുക മാത്രമാണ് ചെയ്യുന്നത്.

ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
നമ്മള് ആചാരങ്ങളിലും സംസ്കാരങ്ങളിലും അന്ധമായി വിശ്വസിക്കുന്നവരാണ്. വിവാഹത്തെ ശാശ്വതമായ കാര്യമായാണ് നമ്മള് കാണുന്നത്. നമ്മള് വിവാഹത്തിലേര്‍പ്പെട്ടത് പങ്കാളിയോടുള്ള കടപ്പാട് നിറവേറ്റാനാകുമോ എന്ന സംശയം ഉള്ളതിനാലാണ്. അല്ലാത്തപക്ഷം ഈ കടപ്പാടിന് ഒരു രേഖാമൂലമായ തെളിവിന്റെ ആവശ്യമില്ലല്ലോ.

ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
റ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള കഴിവില്ലാത്തവരാണ് പലരും. സ്നേഹിച്ചില്ലെങ്കിലും മാതാപിതാക്കള്‍ക്ക് എതിര് നില്ക്കാത്തവരെയാണ് മിക്കവരും പങ്കാളിയായി ആഗ്രഹിക്കുന്നത്. അവരെ എന്താണ് നമ്മുടെ ജീവിതത്തില്‍ ശരിക്കും വേണ്ടത് എന്ന് മനസിലാക്കി കൊടുക്കണം. സ്വന്തം ആവശ്യമായിട്ടല്ല, മാതാപിതാക്കളുടെ ചിരകാലാഭിലാഷം നിറവേറ്റുന്നതിനായാണ് പലരും വിവാഹം ചെയ്യുന്നത്.

ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
പല സ്ത്രീകളും വിവാഹം കഴിക്കുന്നത് ഭര്‍ത്താവിന്റെ പണം കൊണ്ട് സുഖമായി കഴിയാമെന്ന ചിന്തയിലാണ്. അതേ പോലെ തന്നെ ജോലി ചെയ്യാനാഗ്രഹിക്കാത്ത സ്ത്രീകളും വിവാഹം ചെയ്യാന്‍ താല്പര്യം കാണിക്കും.

ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
ഇന്ത്യ പുരോഗമിച്ചുവെന്നാവും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ നമ്മുടെ സമൂഹത്തിലെ ഒരു വലിയ പങ്കും ആണ്മക്കള് നേടുന്ന സ്ത്രീധനം പ്രതീക്ഷിക്കുന്നവരാണ്. താരതമ്യേന സമ്പന്ന കുടുംബത്തിലുള്ള ഒരു സുന്ദരിയായ പെണ്‍കുട്ടിയെ ലഭിക്കുമെന്നതും ചിലപ്പോള്‍ തങ്ങളെക്കൊണ്ട് താങ്ങാനാവാത്ത വിലയുള്ള ഒരു കാര്‍ ലഭിക്കുമെന്നതും വിവാഹത്തിനുള്ള ഒരു ആകര്‍ഷണമാണ്.

ഇതിലെന്തിനാ നിങ്ങള്‍ കെട്ടുന്നത്??
അന്തിമ നിര്‍ദ്ദേശം നല്കേണ്ടുന്ന അവസരമാണ് എന്ന് നിങ്ങള്‍ക്ക് തിരിച്ചറിവുണ്ടാക്കുന്ന ഒരു സന്ദര്‍ഭം നിങ്ങളുടെ ജീവിതത്തിലുമുണ്ടാകും. അതിനെയാണ് വിവാഹം എന്ന് പറയുന്നത്. എന്നാല്‍ ഇത് ശരിക്കും എന്താണ് അര്‍ത്ഥമാക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തമല്ലാത്ത ഒരു കാഴ്ചപ്പാട് നമുക്കുണ്ട്.



Click it and Unblock the Notifications