Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വേര്‍പിരിയലിനു പുറകിലെ കഥകള്‍!!
പ്രശസ്തരുടെ ഇടയില്‍ വിവാഹമോചനം സാധാരണക്കാരേക്കാള്‍ കൂടുതലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. സംതൃപ്തമായ, സുദീര്‍ഘമായ ദാമ്പത്യമെന്നു നാം വിലയിടുന്ന പലതും ഒരു സുപ്രഭാതത്തില്‍ വേര്‍പിരിയല്‍ വാര്‍ത്ത കൊണ്ടു നമ്മെ ഞെട്ടിയ്ക്കും.
പ്രശസ്തരുടെ കാര്യമെടുത്താല്‍ സിനിമാതാരങ്ങള്‍ക്കിടയില്‍ ഈ പ്രവണത അല്പം കൂടുതലെന്നു കാണാന്‍ കഴിയും.
പ്രശസ്തര്‍ക്കിടയില്‍, സമൂഹത്തില്‍ പണവും പദവിയുമെല്ലാമുള്ളവര്ക്കിടയില് വിവാഹമോചനക്കഥകള് സ്ഥിരമാകുന്നതിനു കാരണമെന്തെന്നു ചിന്തിച്ചിട്ടുണ്ടോ,

ഈ വേര്‍പിരിയിലിന്റെ രഹസ്യം?
സാധാരണ ദാമ്പത്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ദമ്പതിമാര്‍ കൂടുതല്‍ തയ്യാറാകും. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് വിവാഹബന്ധം തകരരുതെന്നു നിര്‍ബന്ധബുദ്ധിയോടെ പ്രവര്‍ത്തിയ്ക്കും. എന്നാല്‍ ഇത്തരത്തിലൊരു വിട്ടുവീഴ്ച ചിലപ്പോള്‍ പ്രശസ്തരില്‍ നിന്നുണ്ടാകില്ല. ഞാനെന്തിനു വിട്ടുവീഴ്ചയ്ക്കു തയ്യാറാകണമെന്ന ചിന്തയായിരിയ്ക്കും.

ഈ വേര്‍പിരിയിലിന്റെ രഹസ്യം?
വിവാഹം കഴിഞ്ഞു കുറേക്കാലം ഒതുങ്ങി ജീവിയിക്കുമ്പോഴായിരിയ്ക്കും പലര്‍ക്കും തങ്ങള്‍ നഷ്ടപ്പെടുത്തി പോന്ന ജീവിതത്തിന്റെ സുഖവും സമൃദ്ധിയുമെല്ലാം തിരിച്ചറിയുന്നത്. വീണ്ടും ഇത്തരം ജീവിതത്തിലേയ്ക്കു തിരിച്ചുവരാന്‍ ശ്രമിയ്ക്കുന്നത് പല പ്രശസ്തരുടെ ദാമ്പത്യബന്ധങ്ങളു് തകര്‍ത്തിട്ടുണ്ട്.

ഈ വേര്‍പിരിയിലിന്റെ രഹസ്യം?
സമൂഹത്തില്‍ തന്റേതായ പങ്കു തെളിയിച്ചവര്‍ക്ക്, പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് തന്നെ അടക്കി ഭരിയ്ക്കുന്നവരെ ഒരു പരിധിയില്‍ കവിഞ്ഞു സഹിയ്ക്കാനുമാകില്ല. തന്റെ സ്വാതന്ത്ര്യത്തിനു മേല്‍, ഇഷ്ടങ്ങള്‍ക്കു മേല്‍ തടയിടുന്നുവെന്ന തോന്നല്‍ മതി, ബന്ധങ്ങള്‍ പൊട്ടിച്ചു കളയാന്‍.

ഈ വേര്‍പിരിയിലിന്റെ രഹസ്യം?
സാമ്പത്തികസ്വാതന്ത്ര്യം പുരുഷന്മാരേക്കാള് സ്ത്രീകളെ സ്വാധീനിയ്ക്കുന്നുവെന്നു പറയാം. സ്വന്തമായി വരുമാനമുള്ള സ്ത്രീയ്ക്ക്, തനിയെ ജീവിയ്ക്കാനാകുമെന്നുറപ്പുള്ള സ്ത്രീയ്ക്ക് വിവാഹമോചനം അത്ര പ്രശ്നങ്ങളുണ്ടാക്കുമെന്ന തോന്നലുമുണ്ടാകില്ല.

ഈ വേര്‍പിരിയിലിന്റെ രഹസ്യം?
പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്നവരെ ഇതു കുറേക്കാലും കഴിഞ്ഞായാലും വല്ലാതെ മോഹിപ്പിയ്ക്കും. മറ്റുള്ളവര്‍ക്കു ലഭിയ്ക്കുന്ന പ്രശസ്തിയും ആദരവുമെല്ലാം നഷ്ടപ്പെടുത്തിയതോര്‍ത്തു കുറ്റബോധമുണ്ടാകും. ഇതിലേയ്ക്കു തിരിച്ചു വരുന്നതിന് ബന്ധങ്ങള്‍ തടസമാകുമ്പോള്‍ പ്രശ്നങ്ങളും സ്വാഭാവികം.

ഈ വേര്‍പിരിയിലിന്റെ രഹസ്യം?
പങ്കാളികളുടെ പങ്കാളിത്തവും ഇത്തരം കാര്യങ്ങളില്‍ പ്രധാനം. പല പങ്കാളികളുമുണ്ട്, വീണ്ടും തങ്ങളുടെ കരിയറിലേയ്ക്കു തിരിച്ചു പോകാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിയ്ക്കുന്നവര്‍. ഇത്തരക്കാര്‍ കുടുംബബന്ധങ്ങളുടെ വിലയറിഞ്ഞു പ്രവര്‍ത്തിയ്ക്കുന്നവരുമാണ്. ഇവരുടെ ദാമ്പത്യം വിജയവുമാകാറുണ്ട്.

ഈ വേര്‍പിരിയിലിന്റെ രഹസ്യം?
പങ്കാളികളുടെ നിയന്ത്രണം കൂടുതലാകുന്നുവെന്ന തോന്നലും പല പ്രശസ്തദാമ്പത്യങ്ങളുടേയും നട്ടെല്ലൊടിയിക്കാറുണ്ട്. കിടക്കയില്‍ സ്ത്രീ വെറുക്കും ചെയ്തികള്‍



Click it and Unblock the Notifications
