നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

Posted By:
Subscribe to Boldsky

ഭാര്യമാരോട് അമിതവിധേയത്വമുള്ള ഭര്‍ത്താക്കന്മാരെ വിശേഷിപ്പിയ്ക്കുന്ന പേരാണിത്, പെണ്‍കോന്തന്‍. ഹെന്‍പെക്ഡ് ഹസ്‌ബെന്റ് എന്നത് ആംഗലേയ നാമം.

ഈ ശീര്‍ഷകം ചേരുന്ന പലര്‍ക്കും തങ്ങള്‍ പെണ്‍കോന്തന്മാരോയെന്നു തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. തങ്ങളുടെ കുറ്റങ്ങള്‍ തനിയെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ ചുരുക്കമേ ഉള്ളൂ. പെണ്‍കോന്തന്‍ എന്നത് എന്തായാലും അത്ര നല്ല പദവിയൊരുന്നുമല്ല. ഇതുകൊണ്ടുതന്നെ മറ്റുള്ളവരായിരിയ്ക്കും ഈ പേര്‍ പറഞ്ഞു പരിഹസിയ്ക്കുന്നത്.

നിങ്ങള്‍ക്കു സംശയമുണ്ടോ, നിങ്ങള്‍ പെണ്‍കോന്തനെന്ന്. ഇതുറപ്പിയ്ക്കാന്‍ ചില അടിസ്ഥാനങ്ങള്‍ കൂടി വേണം. ഇതെക്കുറിച്ചറിയൂ,

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങളുടെ മനസു തെറ്റാണെന്നു പറയുന്ന ഒരു കാര്യം,. ഭാര്യ പറയുന്നുവെന്നതു കൊണ്ട് തലയാട്ടി സമ്മതിയ്ക്കുകയും അംഗീകരിയ്ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നയാള്‍ പെണ്‍കോന്തന്‍ ഗണത്തില്‍ പെടുന്നയാളാണ്. ന്യായീകരണങ്ങള്‍ എന്തൊക്കെ നിരത്തിയാലും. നട്ടെല്ലുണ്ടെങ്കില്‍ സ്വന്തം മനസു പറയുന്ന, ശരിയായ തീരുമാനം അംഗീകരിയ്ക്കണം..

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

വിവാഹശേഷം നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതായി തോന്നുന്നുവോ, നിങ്ങളുടെ വളരെ സ്വകാര്യകാര്യങ്ങളില്‍ കൂടി ഭാര്യ തീരുമാനമെടുക്കുന്നുവെന്നു തോന്നുന്നുവോ, ഇത് നിങ്ങള്‍ ഈ വിഭാഗത്തില്‍ പെട്ടയാളാണെന്നു തെളിയിക്കുന്ന ഒന്നാണ്.

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

സ്വന്തമായി തീരുമാനമെടുക്കുന്ന കാര്യത്തില്‍ പോലും ഭയമുണ്ടാവുകയും ഭാര്യയോടു ചര്‍ച്ച ചെയ്ത് ഭാര്യ പറയുന്ന തീരുമാനം അംഗീകരിയ്ക്കുകയും ചെയ്യുന്നുവെങ്കില്‍ ഇത് പെണ്‍കോന്തന്‍ ഭര്‍ത്താവിന്റെ ശീലം തന്നെയാണ.്

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

ഭാര്യയെ ഭയന്ന് സ്വന്തം മാതാപിതാക്കളെ തള്ളിക്കളയുന്ന, തള്ളിപ്പറയുന്ന, സ്വന്തം മനസാക്ഷിയ്ക്കു കൂച്ചുവിലങ്ങിട്ട് ഇക്കാര്യത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന, മാതാപിതാക്കളുടെ കുറ്റങ്ങള്‍ ഭാര്യ പറയുമ്പോള്‍ എതിര്‍ത്തൊരക്ഷരം പോലും പറയാതെ ശരി വയ്ക്കുന്ന ഭര്‍ത്താവിനെ പെണ്‍കോന്തനെന്നല്ലാതെ പിന്നെന്തു വിളിയ്ക്കാന്‍.

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

ഭാര്യ നിങ്ങളെ ഭരിയ്ക്കുന്നുവെങ്കില്‍, നിങ്ങള്‍ ഇത് എതിര്‍ക്കാതെ അനുസരിയ്ക്കുന്നുവെങ്കില്‍ ഇതും ഇത്തരക്കാരുടെ ലക്ഷണം. ദാമ്പത്യമെന്നാല്‍ ഭരിയ്ക്കലോ ഭരിയ്ക്കപ്പെടലോ അല്ല. ഫോര്‍പ്ലേ, 3 മിനിറ്റു സുഖത്തിനായി 30 മിനിറ്റു യാചന

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

ഭാര്യയെ ഭയന്ന് ഓഫീസില്‍ നിന്നും വീട്ടിലേയ്ക്കു പോകാന്‍ മടിയ്ക്കുന്നവരുണ്ട്. ഇതും പെണ്‍കോന്തന്‍ ലക്ഷണം. ഭാര്യയെപ്പേടി തന്നെ.

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങളുടെ ഭാര്യ നിങ്ങളെ കണ്ണീരു കാണിച്ചും ദുഖം നടിച്ചുമെല്ലാം കാര്യങ്ങള്‍ സാധിയ്ക്കുന്നുവോ, നിങ്ങള്‍ക്ക് ഓരോ തവണയും അവള്‍ക്കു മുന്നില്‍ കീഴ്‌പ്പെടേണ്ടി വരുന്നുണ്ടോ, ഇതും ഈ ഗണത്തില്‍ പെടും.

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

ഭാര്യ നല്‍കുന്ന ശാരീരികസുഖത്തില്‍ മതിമറന്ന് അവള്‍ പറയുന്നതെല്ലാം ചെയ്തു കൊടുക്കുന്ന, അടിമപ്പെടുന്ന ഒരാളാണെങ്കില്‍ പെണ്‍കോന്തനെന്നര്‍ത്ഥം.

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

അനുബബന്ധമായി ഒന്നുകൂടി പറഞ്ഞോട്ടെ, ഭാര്യയെ സ്‌നേഹിയ്ക്കുന്നത് പെണ്‍കോന്തന്റെ ലക്ഷണമാണെന്നു കരുതരുത്. ഇത് വേണ്ടതു തന്നെ. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയണമെന്നു മാത്രം.

Read more about: relationship, couple, ബന്ധം
English summary

Are You A Hen Pecked Husband

Are You A Hen Pecked Husband, Here are some of the signs of that,
Subscribe Newsletter