Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള്ക്കു മുന്നില് ജെന്റില്മാനാകാം
ജെന്റില്മാന്. തങ്ങളില് മതിപ്പുളവാക്കുന്ന പുരുഷന്മാരെക്കുറിച്ചു സ്ത്രീകള് ഉപയോഗിയ്ക്കുന്ന പദമാണിത്. സ്ത്രീകള്ക്കു ബഹുമാനവും അടുപ്പവുമെല്ലാം തോന്നുന്നതും ഇത്തരക്കാരോടായിരിയ്ക്കും.
ഇതുകൊണ്ടായിരിയ്ക്കും ജെന്റില്മാനാകാന് പുരുഷന്മാര്ക്കും താല്പര്യമേറും. എന്നാല് ഇതത്ര എളുപ്പമല്ല. കാരണം പല ഘടകങ്ങള് കൂടിച്ചേര്ന്നാണ് ജെന്റില്മാന് എന്ന പദത്തിലേയ്ക്കെത്തുക. എങ്ങനെ നല്ലൊരു ശ്രോതാവാകാം?
ജെന്റില്മാനാകാന് വേണ്ട ഘടകങ്ങള് ഏതെല്ലാമെന്നു നോക്കൂ,

ബി എ ജെന്റില്മാന്
വൃത്തിയുള്ള വസ്ത്രം വൃത്തിയായി ധരിയ്ക്കുക. ഇട്ടിരിയ്ക്കുന്നതു വില കൂടിയതോ കുറഞ്ഞതോ ഫാഷനോ എന്നുള്ളതല്ല, വൃത്തിയാണ് മാനദണ്ഡം.

ബി എ ജെന്റില്മാന്
സ്ത്രീകളോടു സംസാരിയ്ക്കുമ്പോള് ബഹുമാനത്തോടെയും മര്യാദയോടെയും സംസാരിയ്ക്കുകയും പെരുമാറുകയും ചെയ്യുക.

ബി എ ജെന്റില്മാന്
നല്ല രീതിയിലുള്ള ആശയവിനിമയം പ്രധാനം. കണ്ണില് നോക്കി, വളച്ചു കെട്ടില്ലാതെ, മനസു തുറന്നു സംസാരിയ്ക്കുക. പറയുന്നതിനൊപ്പം കേള്ക്കാനും മനസു കാണിയ്ക്കുക.

ബി എ ജെന്റില്മാന്
ഉള്ളിലൊന്നു വച്ച് പുറത്തേയ്ക്ക് അഭിനയിക്കുന്ന പുരുഷന്മാരെ ഭൂരിഭാഗം സ്ത്രീകള്ക്കും ഇഷ്ടമല്ല. ഉള്ള കാര്യം നല്ല രീതിയില് ശാന്തമായി അവതരിപ്പിയ്ക്കുക.

ബി എ ജെന്റില്മാന്
ഒരു ജെന്റില്മാന് കുടുംബത്തിനും അതിന്റേതായ പ്രാധാന്യം നല്കും. കുടംബത്തിനൊപ്പവും സമയം ചെലവഴിയ്ക്കുക.

ബി എ ജെന്റില്മാന്
സ്ത്രീകളോട് സംരക്ഷണമനോഭാവം കാണിയ്ക്കുക. അവരെ കെയര് ചെയ്യുക. മുന്ഗണന നല്കുക.

ബി എ ജെന്റില്മാന്
ആവശ്യമുള്ള സന്ദര്ഭങ്ങളില് സ്ത്രീകള്ക്ക് സാന്ത്വനവും സഹായവും ആത്മവിശ്വാസവുമെല്ലാം നല്കുക. സ്ത്രീകളുടെ മുന്നില് പുരുഷനെ ജെന്റിലാക്കുന്ന ഘടകങ്ങളാണിവ.



Click it and Unblock the Notifications
