Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹണിമൂണ്‍ കാലം സുവര്‍ണകാലം, എങ്ങനെ??
വിവാഹ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും പരിഗണിച്ചാല്‍ ഹണിമൂണ്‍ പോലെ ആനന്ദകരവും ആവേശകരവുമായ മറ്റൊരു കാലമില്ലെന്ന് കണ്ടെത്താനാവും. ഇത് പ്രണയവും, വികാരവും, പരസ്പരം ശ്രദ്ധയും നിറഞ്ഞ കാലമാണ്. ഇക്കാലത്താവും ഭാര്യയും ഭര്‍ത്താവും അവരുടെ ഏറ്റവും നല്ല സ്വഭാവത്തില്‍ കാണപ്പെടുന്നത്.
ഇക്കാലത്ത് പരാതികളോ, ഭാരങ്ങളോ ഇല്ല. കാവ്യാത്മകവും ഏറെ ആകര്‍ഷകവുമായിരിക്കും ഈ കാലം. ഹണിമൂണ്‍ കാലം അവസാനിക്കുന്നതോടെ യാഥാര്‍ത്ഥ്യം പരുക്കനാവും. എന്തുകൊണ്ടാണ് ഹണിമൂണ്‍ കാലം വിവാഹ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരിക്കുന്നത്. അതിനുള്ള ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്.ആദ്യരാത്രിയുടെ ആശങ്കയകറ്റാം

തികഞ്ഞ ആസക്തി
മധുരമായ ഈ കാലത്ത് നിങ്ങളുടെ ചുവട് തെറ്റും. ഹണിമൂണ്‍ കാലം ഇണയുമായുള്ള പ്രേമത്തില്‍ നിറഞ്ഞതാണ്. അദ്ദേഹമെന്തൊരു സുന്ദരാണ്, അവള് എത്ര സുന്ദരിയാണ് എന്നിങ്ങനെയുള്ള വാക്കുകള്‍ നിങ്ങളുടെ മനസില്‍ നിറഞ്ഞ് നില്ക്കും. നിങ്ങളുടെ ഹൃദയം നിങ്ങളെ നയിക്കും.

അവസാനിക്കാത്ത പ്രണയം
ഹണിമൂണ്‍ കാലഘട്ടത്തില്‍ പ്രണയം നിറഞ്ഞ് നില്ക്കും. പ്രണയമായിരിക്കും പകലും രാത്രിയും സജീവമായി നില്ക്കുക. എല്ലാം ഒരു പ്രണയ സാഹസികതയായിരിക്കും.

സ്ഥിരതയാര്‍ന്ന ഉടമ്പടി
ഹണിമൂണ്‍ കാലത്ത് വിയോജിപ്പുകളുണ്ടാവില്ല. ഭക്ഷണം തെരഞ്ഞെടുക്കുമ്പോഴും, കിടക്കയുടെ ഏത് വശത്ത് കിടക്കണമെന്ന കാര്യത്തിലും, കാര്യങ്ങള്‍ വേണ്ടെന്ന് വെയ്ക്കുന്നതിലുമൊന്നും വിയോജിപ്പുണ്ടാവില്ല. ഹണിമൂണ്‍ കാലം കഴിയുന്നതോടെ വിയോജിപ്പായിരിക്കും നിങ്ങള്‍ യോജിക്കുന്ന ഒരു കാര്യം.

ഏറ്റുമുട്ടലുകളില്ല
ഹണിമൂണ്‍ കാലം ജീവിതത്തിലെ ഏറ്റവും മികച്ച കാലമാകുന്നതിന് ഒരു കാരണമുണ്ട്. ഇക്കാലത്ത് ഏറ്റുമുട്ടലുകളുണ്ടാവില്ല. ആശയക്കുഴപ്പങ്ങളോ വിയോജിപ്പോ ഉണ്ടായാലും ആ സാഹചര്യം നിങ്ങള്‍ ഒഴിവാക്കും. ആ ഏറ്റുമുട്ടല്‍ അവസാനിക്കുന്നതോടെ ഇത്ര നിസാരമായ കാര്യത്തിനാണോ തങ്ങള്‍ ഏറ്റുമുട്ടിയതെന്ന് ചിന്തിക്കും. ഇതും പ്രണയത്തിലേക്ക് ചേരും. ഹണിമൂണ്‍ കാലം കഴിയുന്നതോടെ അതിരുകളും നിയമങ്ങളുമില്ലാതെ കലഹം ആരംഭിക്കുകയും ചെയ്യും. പല രാത്രികളിലും ഒരാള്‍ മാറിക്കിടന്നാവും ഉറങ്ങുക.

പരസ്പരമുള്ള നോക്കിയിരിപ്പ്
ഹണിമൂണ്‍ കാലത്ത് ഭര്‍ത്താവ് അന്യ സ്ത്രീകളെ നോക്കില്ല. അയാള്‍ നിങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കും. കണ്ണുകള്‍ സദാ നിങ്ങളുടെ മേലായിരിക്കും.

നിഷ്കളങ്ക സ്നേഹം
നിങ്ങളുടെ പര്സപര സ്നേഹം പരിശുദ്ധമാണ്. മറ്റുള്ളവരുടെ ഇടപെടലിനോ, പ്രതീക്ഷകള്‍ക്കോ, നിങ്ങളുടെ തന്നെ സംശയങ്ങള്‍ക്കോ ഇതിനെ നശിപ്പിക്കാനാവില്ല. യഥാര്‍ത്ഥമല്ലാത്ത ഭാവിയായിരിക്കും നിങ്ങളുടെ സ്വപ്നം. കാരണം യാഥാര്‍ത്ഥ്യം അതിന്റെ തുടക്കത്തില്‍ നില്‍ക്കുകയാണ് മാത്രമാണ്.

അവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തില്ല
ഇണയുടെ വിയര്‍പ്പ് നാറ്റവും, പരുക്കന്‍ ശബ്ദവുമെല്ലാം നിങ്ങള്‍ ഇഷ്ടപ്പെടും. തലയിണയില്‍ മുഖമമര്‍ത്തി ദുര്‍ഗന്ധമില്ല എന്ന് നിങ്ങള്‍ സ്വയം വിശ്വസിപ്പിക്കും. എന്നാല്‍ ഹണിമൂണ്‍ കാലം കഴിയുന്നതോടെ നിങ്ങളെ ശല്യപ്പെടുത്തുന്ന അവസാനമില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ ഉന്നയിച്ചു തുടങ്ങും.

പരസ്പരമുള്ള ശ്രദ്ധ
ഹണിമൂണ്‍ കാലത്ത് നിങ്ങളുടെ ജീവിതത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കാളിക്കും അതുപോലെ തന്നെയാവും. നിങ്ങള്‍ ഗെയിം കളിക്കുകയോ, ഫേസ്ബുക്കില്‍ നോക്കി സമയം കളയുകയോ, കുടുംബക്കാരെയോ സുഹൃത്തുക്കളെയോ ഫോണില്‍ വിളിച്ച് നേരം കളയുകയോ ഇല്ല. വൈകാതെ ഇക്കാര്യങ്ങളെല്ലാം നിങ്ങളുടെ ജിവതത്തിലേക്ക് മടങ്ങി വരും.

നിങ്ങള്‍ പരസ്പരം ആരാധിക്കുന്നു
ഹണിമൂണ്‍ കാലത്ത് നിങ്ങളുടെ പങ്കാളിയെയാവും നിങ്ങള്‍ ഏറ്റവുമധികം ആരാധിക്കുന്നത്. പിന്നീട് കൂടിയ അളവില്‍ തന്നെ പരസ്പരം കളിയാക്കുകയും പരിഹസിക്കുകയും ചെയ്യും.

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍
നിങ്ങളുടെ പങ്കാളിയേക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്നും ഉണ്ടാവില്ല. എന്നാല്‍ പിന്നീട് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം അല്പം സമയം ചെലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കും.



Click it and Unblock the Notifications
