Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആദ്യരാത്രിയുടെ ആശങ്കയകറ്റാം
നിങ്ങള്‍ വിവാഹിതനാകാന്‍ തീരുമാനിച്ചാല്‍ അതിനുള്ള ക്രമീകരണങ്ങളെയും, വിവാഹദിവസത്തെ നിങ്ങളുടെ രൂപവും സംബന്ധിച്ച് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടാവും. അത്തരം സാധാരണമായ ആശങ്കകളിലെല്ലാമുപരി നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടാക്കുന്ന ഒരു കാര്യം ആദ്യരാത്രിയെ സംബന്ധിച്ചാവും. ചിലപ്പോള്‍ സെക്സിലേക്കുള്ള ഘട്ടം ഘട്ടമായുള്ള നടപടികളെ സംബന്ധിക്കുന്ന പുസ്തകങ്ങളെന്തെങ്കിലും നിങ്ങള്‍ അതിന് വേണ്ടി വായിക്കുന്നുമുണ്ടാകും.
ആദ്യരാത്രിയെപ്പറ്റിയുള്ള ചിന്ത ആശങ്കപ്പെടുത്തുകയും ചിലപ്പോള്‍ ഭയപ്പെടുത്തുകയും ചെയ്തേക്കാം. ഉത്കണ്ഠ സ്ത്രീകളിലും പുരുഷന്മാരിലും പല തരത്തിലാവാം. എനിക്ക് എന്റെ പങ്കാളിയെ തൃപ്തിപ്പെടുത്താനാവുമോ?, അവള്/അവന് എന്നെക്കുറിച്ച് എന്ത് ചിന്തിക്കും?, എന്താണ് ശരിക്കും ഞാന്‍ ചെയ്യേണ്ടത്? ഇത് ഉപദ്രവകരമാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ഇതില്‍ പെടുന്നവയാണ്.
ആത്മവിശ്വാസമില്ലായ്മ, ഭയം, തെറ്റിദ്ധാരണകള്‍, അറിവില്ലായ്മ, ചില കാര്യങ്ങളില്‍ ഇത് അയഥാര്‍ത്ഥമായ കാര്യങ്ങളോ പ്രതീക്ഷകളോ കാരണമാകാം. ഈ ആശങ്കകളെ കൈകാര്യം ചെയ്യാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുക.

അല്പസമയം തനിച്ചിരുന്ന് പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുക
അത്തരം ചിന്തകളെ അവഗണിക്കുന്നത് കൊണ്ടോ അത് പ്രധാനപ്പെട്ട കാര്യമല്ല എന്ന് ഭാവിക്കുന്നതോ ഇക്കാര്യത്തില്‍ സഹായിക്കുകയില്ല.

സ്വയം ചോദിക്കുക
എന്താണ് നിങ്ങളെ ആശങ്കപ്പെടുത്തുന്നതെന്ന് സ്വയം ചോദിക്കുക. അത് സെക്സിനെ സംബന്ധിച്ചുള്ള സങ്കല്പത്തെയോ, സെക്സിനെക്കുറിച്ച് തന്നെയോ ആണോ?. ഇത് നിങ്ങളുടെ തോന്നലോ അതോ ലജ്ജയോ മൂലമോ ആണോ? ഇത് ഒരു സംശയമാണോ? ഇത് നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ? ഇത് അനുമതി അല്ലെങ്കില്‍ വിജയം നേടേണ്ടുന്ന സംഗതിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നിവയ്ക്കൊക്കെ ഉത്തരം കണ്ടെത്തുക.

സുഹൃത്തുക്കളോട് സംസാരിക്കുക
എന്താണ് നിങ്ങളെ ആശങ്കപ്പെടുത്തുന്നതെന്ന് സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കുക. ഉത്കണ്ഠയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതില്‍ അവരുടെ കാഴ്ചപ്പാടും നിര്‍ദ്ദേശങ്ങളും നിങ്ങളെ സഹായിക്കും.

ശരിയായ വിവരം
എന്ത് പ്രതീക്ഷിക്കണം എന്ന്, പ്രത്യേകിച്ച് നിങ്ങള്‍ മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍, ശരിയായ വിവരം നേടുക. സംശയങ്ങള്‍ ദുരീകരിക്കുകയും നിങ്ങള്‍ എന്ത് പ്രതീക്ഷിക്കണം എന്നത് സംബന്ധിച്ച് അറിവ് നേടുകയും ചെയ്യുക.

പങ്കാളിയോട് സംസാരിക്കുക
ഇന്നത്തെ തലമുറ വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തെ വിഷയമാക്കുന്നില്ലെങ്കിലും, ചിലര്‍ വിവാഹബന്ധത്തിന് ശേഷം മാത്രം സെക്സ് ആഗ്രഹിക്കുന്നവരാണ്. ആദ്യ രാത്രിയില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഇണയോട് ചോദിക്കുക. സന്താന നിയന്ത്രണത്തെപ്പറ്റി വരെ സംസാരിക്കാം. നിങ്ങള്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ എന്ത് പ്രതീക്ഷിക്കുന്നു എന്നും എന്താണ് നിങ്ങളുടെ ആശങ്കയെന്നും തുറന്ന് സംസാരിക്കുക. ഇത് പരസ്പര ധാരണ നല്‍കും എന്ന് മാത്രമല്ല നിങ്ങളുടെ താല്പര്യങ്ങളെക്കുറിച്ച് പങ്കാളിക്ക് മനസിലാക്കാനും സാധിക്കും.

പ്രതീക്ഷകളെ സംബന്ധിച്ച് നിരാശ വേണ്ട
ആദ്യ രാത്രിയെന്നത് നിങ്ങളുടെ കഴിവ് തെളിയിക്കുന്നതല്ല, പ്രത്യേകിച്ച് പുരുഷന്മാരെ സംബന്ധിച്ച്. പൗരുഷം തെളിയിക്കുന്നതില്‍ ആദ്യ രാത്രിക്ക് ഒന്നും ചെയ്യാനില്ല. ആ ചിന്തയില്‍ വീണുപോകേണ്ടതില്ല.

റിലാക്സ് ചെയ്യുക
നിങ്ങളുടെ വിവാഹജീവിതത്തിന്റെ തുടര്‍ന്നുള്ള കാലത്ത് മാനസികം, വൈകാരികം, ശാരീരികം, ആത്മീയം, ലൈംഗികം എന്നിങ്ങനെ എല്ലാ കാര്യങ്ങളെയും പരസ്പരം മനസിലാക്കേണ്ടതുണ്ട്. ആദ്യ രാത്രിയില്‍ തന്നെ ബന്ധത്തിലേര്പ്പടണം എന്ന് നിര്‍ബന്ധമൊന്നുമില്ല. നിങ്ങളുടെ ചിന്തകള്‍ പങ്കാളിയോട് പറയുകയും അവരുടേതിനോട് തുറന്ന മനസോടെ സമീപിക്കുകയും ചെയ്യുക.

പ്രിമാരിറ്റല്‍ സെക്സ് കൗണ്‍സിലിംഗിന്
പ്രിമാരിറ്റല്‍ സെക്സ് കൗണ്‍സിലിംഗിന് വിധേയമാകുന്നത് ആശങ്കകള്‍ കുറയ്ക്കുകയും സ്വയം മനസിലാക്കാന്‍ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ഭയവും ആശങ്കകളും പ്രൊഫഷണല്‍ രീതിയില്‍ പങ്ക് വെയ്ക്കുകയും അത് വഴി നിങ്ങള്‍ക്കാവശ്യമായ ഉള്‍ക്കാഴ്ച ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications
