Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
താര വിവാഹമോചനങ്ങള്‍ കൂടുന്നുവോ?
വിവാഹമോചനകഥകള് വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. എല്ലാത്തരക്കാര്ക്കിടയിലും ഇത്തരം കഥകളുണ്ടെങ്കിലും സിനിമാതാരങ്ങള്‍ക്കിടയില്‍ ഇത് അല്പം കൂടുതലാണെന്നു വേണം പറയാന്‍.
ഇതേ രംഗത്തു തന്നെയുള്ളവരില്‍ നിന്നും പങ്കാളികളെ തെരഞ്ഞെടുത്തവരുണ്ട്. ഇതില്‍ മിക്കവാറും പ്രണയവിവാഹങ്ങള്‍ തന്നെ. പൊതുവെ കണ്ടുവരുന്ന ഒന്നുണ്ട്, പങ്കാളികള്‍ സിനിമാരംഗത്തു നിന്നു തന്നെയാകുമ്പോള്‍ വേര്‍പിരിയലുകളും കൂടുന്നു. ഇതിന് ഉദാഹരണമായി പറയാന്‍ പലരുടേയും പേരുകളുമുണ്ട്.
മനോജ് കെ ജയന്-ഉര്‍വശി, കല്പന-അനില്‍, രേവതി-സുരേഷ്, മുകേഷ്-സരിത എന്നിങ്ങനെ പോകുന്നു മലയാളത്തിലെ ഈ ലിസ്റ്റ്. മറ്റു ഭാഷകളിലും സ്ഥിതി വിഭിന്നമല്ല. ഈ ലിസ്റ്റിലെ ഏറ്റവും പുതിയ പേരുകളാണ് മഞ്ജു-ദിലീപ് എന്നിവരുടേത്. ചലച്ചിത്ര ദമ്പതിമാരായിരുന്ന ഇവരുടേത് അല്പം വിവാദം സൃഷ്ടിച്ച വിവാഹമായിരുന്നുവെന്നു പറയാം. പ്രിയദര്ശന് നടി ലിസി എന്നിവരും വിവാഹമോചനത്തിന് ഒരുങ്ങുകയാണന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ച്.
മംമ്ത, കാവ്യ മാധവന് എന്നിവരും പുതുതലമുറ നടികളില്‍ വിവാഹമോചനം നേടിയവരാണ്. ജ്യോതിര്‍മയി, ലെന എന്നിവരും വിവാഹമോചനം നേടിയ താരങ്ങള്‍ തന്നെ. ഇവരില്‍ മിക്കവാറും പേര് പ്രണയവിവാഹിതരായവരുമാണ്ഇവരുടെ പങ്കാളികള്‍ തിരശീലയ്ക്കു വെളിയില്‍ നിന്നുള്ളവരായിരുന്നുവെന്നു മാത്രം. കാവ്യയുടേതൊഴികെ മറ്റുള്ളവരുടേത് പ്രണയവിവാഹമായിരുന്നുവെന്നു പറയാം.
ഇതിലേയ്ക്കു നയിക്കുന്ന ചില സാധ്യതകളെക്കുറിച്ചറിയൂ

കാരണങ്ങള്‍
ഇപ്പോള്‍ എല്ലാ വിഭാഗത്തിനിടയിലും വിവാഹമോചനങ്ങള്‍ പതിവാണെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ഇതിന് എണ്ണമേറുന്നതായി കണ്ടുവരുന്നുണ്ട്. ഇതിന് കാരണങ്ങളും പലതുണ്ട്. ലൈംലൈറ്റില്‍ നിറഞ്ഞു ജീവിച്ചവരാണ് സിനിമാതാരങ്ങള്‍ പലരും.

കാരണങ്ങള്‍
ദാമ്പത്യജീവിതത്തിന്റെ തിരക്കുകള്‍ കാരണം അല്പം വിട്ടു നിന്നാലും തിരിച്ചു വരണമെന്നായിരിക്കും ബഹുഭൂരിപക്ഷവും ആഗ്രഹിയ്ക്കുന്നത്. ആദ്യം ഇങ്ങനെ ചിന്തിക്കാത്തവര്ക്കു പോലും ഇത്തരം തോന്നല്‍ അടക്കാനായെന്നു വരില്ല.

കാരണങ്ങള്‍
ഇവിടെ പ്രശ്നവും തുടങ്ങും. തിരക്കുകള്‍ക്കിടയില്‍ പങ്കാളികളില്‍ ഒരാളെങ്കിലും കുടുംബത്തെ ശ്രദ്ധിക്കണമെന്ന് മറ്റേ പങ്കാളി ആഗ്രഹിക്കും. പ്രത്യേകിച്ച് ഭര്‍ത്താവും ഭാര്യയും സിനിമാലോകത്തുള്ളവരാണെങ്കില് മിക്കവാറും ഭാര്യമാര്ക്കായിരിക്കും ഇതിന് നറുക്കു വീഴുക. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത പങ്കാളിയാണെങ്കില്‍ പ്രശ്നം തുടങ്ങും.

കാരണങ്ങള്‍
ഈഗോയും ഇവരുടെ ബന്ധത്തിന് പ്രശ്നമുണ്ടാക്കുന്ന മറ്റൊന്നാണ്. രണ്ടുപേരും തിളങ്ങിനില്ക്കുന്നവരാണെങ്കില് വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറായില്ലെന്നു വരും.

കാരണങ്ങള്‍
ചിലരുടെ കാര്യത്തില്‍ വിവാഹേതര ബന്ധങ്ങളും പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. സിനിമാക്കാര്‍ക്കിടയില്‍ ഇതിന് സാധ്യതയേറെയുമാണ്. മറ്റു വിഭാഗങ്ങളെ ഒഴിവാക്കിക്കൊണ്ടല്ല ഇതു പറയുന്നത്.

കാരണങ്ങള്‍
സിനിമാജീവിതത്തില്‍ നിന്നല്ലാതെ പങ്കാളികള്‍ പുറത്തു നിന്നാണെങ്കിലും ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകും. കാരണം പലപ്പോഴും ഭാര്യ സിനിമാ ലോകത്തേയ്ക്കു തിരിച്ചു വരാന്‍ ആഗ്രഹിയ്ക്കുന്നത് ഇഷ്ടപ്പെടാത്ത പങ്കാളിയും ഭര്‍ത്താവും. ഒരു പരിധി വരെ ഗോസിപ്പുകള്‍ ഇവരെ ഇതില്‍ നിന്നും വിലക്കുന്ന കാര്യങ്ങളുമായിരിയ്ക്കും.

കാരണങ്ങള്‍
ഇവരില്‍ പിന്നീടു വിവാഹം കഴിയ്ക്കുന്നവരുണ്ട്. കുടുംബവുമായി സന്തോഷമായി കഴിയുന്നവരുണ്ട്. പിന്നീട് ഒറ്റയ്ക്കു തന്നെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ താല്പര്യപ്പെടുന്നവരുമുണ്ട്.

കാരണങ്ങള്‍
പല താരദമ്പതിമാരും മുതിര്‍ന്ന കുട്ടികളായ ശേഷമാണ് വിവാഹമോചനത്തിലേയ്ക്കു തിരിയുന്നത്. പുതിയ അച്ഛനേയും അമ്മയേയും ലഭിച്ചാലും സ്വന്തം മാതാപിതാക്കള്‍ക്കിടയില്‍ വരുന്ന വിഭിന്നതകള്‍ ഈ കുട്ടികള്‍ക്കുള്ളില്‍ തീരാവേദനയായി കിടക്കുമെന്ന കാര്യം വിവാഹമോചനത്തിലേയ്ക്കു തിരിയുന്ന പല ദമ്പതിമാരും ഓര്‍ക്കാറില്ല. ഇത് പലപ്പോഴും ജീവിതകാലം മുഴുവന്‍ ഇവരുടെ മനസിനെ മുറിപ്പെടുത്തുകയും ചെയ്തേയ്ക്കും.താരങ്ങളുടെ പ്രണയക്കഥകള്‍, വാസ്തവം



Click it and Unblock the Notifications
