Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദാമ്പത്യത്തില്‍ കുട്ടികളുടെ സ്ഥാനം
ഭാര്യയും ഭര്‍ത്താവുമായാല്‍ ദാമ്പത്യമാകുമെങ്കിലു ഇത് പൂര്ണതയിലെത്താന് കുട്ടികള്‍ അത്യാവശ്യമാണ്. കുടുംബം പൂര്ണമാകുന്നതും കുട്ടികള്‍ കൂടിയുണ്ടാകുമ്പോഴാണ്. വിവാഹത്തിലൂടെ ലഭിയ്ക്കുന്ന ഏറ്റവും വലിയ വരദാനമാണ് കുഞ്ഞുങ്ങളെന്നു പറയാം.
കുട്ടികള്‍ കുടുംബത്തിലും ഭാര്യാഭര്ത്താക്കന്മാരുടെ ജീവിതത്തിലും വലിയ വ്യത്യാസങ്ങള്‍ വരുത്തുന്നുണ്ട്. കുട്ടികള്‍ എപ്പോള്‍ വേണമെന്നും എത്ര വേണമെന്നുമെല്ലാം തീരുമാനിയ്ക്കേണ്ടത് ദമ്പതിമാരാണ്. കുട്ടികള്‍ വേണോയെന്നും ദമ്പതിമാര്‍ക്കു തീരുമാനിയ്ക്കാം.
തീരുമാനം എന്താണെങ്കിലും കുട്ടികള്‍ വിവാഹജീവിതത്തില്‍ ചെലുത്തുന്ന ചില സ്വാധീനങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിയ്ക്കാനുള്ള പ്രധാന കണ്ണികളാണ് കുട്ടികള്‍. ദാമ്പത്യത്തില്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും കുട്ടികളെ ഓര്‍ത്തു പരിഹാരം കണ്ടുപിടിയ്ക്കുന്നവരുണ്ട്. ദമ്പതികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകമാണ് കുട്ടികള്‍.
കുട്ടികള്‍ക്കു വേണ്ടിയായിരിയ്ക്കും ദമ്പതിമാരുടെ കൂടുതല്‍ കരുതലുകളും. ജീവിയ്ക്കാന്‍ പ്രേരണ നല്കുന്ന ഘടകമെന്നു വേണമെങ്കില്‍ പറയാം.

ജീവിതത്തിലെ സ്ട്രെസും മാനസിക പിരിമുറുക്കവുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ഘടമാണ് കുട്ടികള്‍. ഇവര്‍ക്കൊപ്പം സംസാരിയ്ക്കുന്നതും സമയം ചെലവഴിയ്ക്കുന്നതുമെല്ലാം മനസിന് സന്തോഷം നല്‍കും.
കുട്ടികള്‍ പല പുതിയ കാര്യങ്ങളും പഠിപ്പിയ്ക്കും. കുട്ടികളില്‍ നിന്നും മുതിര്‍ന്നവര്‍ക്കു പലതും പഠിയ്ക്കാനുണ്ട്.

കുട്ടികള്‍ പലരിലും നല്ല മാറ്റങ്ങള്‍ വരുത്തും. ഉത്തരവാദിത്വം വര്‍ദ്ധിയ്ക്കും. കുടുംബബന്ധങ്ങളില്‍ കൂടുതല്‍ അടുപ്പം നല്‍കും. ജീവിയ്ക്കാനുള്ള ലക്ഷ്യബോധമുണ്ടാകും. മാതാപിതാക്കളെ ഒരു പരിധി വരെ സ്വാര്‍ത്ഥതയില്‍ നിന്നും പുറത്തെത്തിയ്ക്കാനും കുട്ടികള്‍ക്കു കഴിയും. ഏതു മാതാപിതാക്കളും തങ്ങളേക്കാള്‍ കൂടുതല്‍ കുട്ടികള്‍ക്കു പരിഗണന നല്‍കുന്നവരായിരിയ്ക്കും. ആണിനെ പ്രണയത്തില്‍ വീഴ്ത്താന്‍...



Click it and Unblock the Notifications
