ആണിനെ പ്രണയത്തില്‍ വീഴ്ത്താന്‍...

By Super

തനിയെ താമസിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് വിഷമകരമായ കാര്യമായിരിക്കും. തണുപ്പില്‍ ആരെയെങ്കിലും അശ്ലേഷിച്ച് ചൂട് പറ്റി കിടക്കാന്‍ ആഗ്രഹിക്കാം. അവധി ദിനങ്ങള്‍ വളരെ മോശമായാവും അനുഭവപ്പെടുക. ടിവിക്ക് മുന്നില്‍ ചടഞ്ഞിരുന്ന് സിനിമകള്‍ കാണുകയും, വൈകുന്നേരങ്ങളില്‍ തെരുവ് വിളക്കിന്‍റെ വെളിച്ചത്തില്‍ ഇണകള്‍ പരസ്പരം കൈകള്‍ കോര്‍ത്ത് പിടിച്ച് ഷോപ്പിംഗ് നടത്തുന്നത് കാണേണ്ടി വരുകയും ചെയ്യും.

നിങ്ങള്‍ക്ക് തനിയെ ജീവിക്കാന്‍ താല്പര്യമുണ്ടാകില്ലായിരിക്കാം. സത്യത്തില്‍ ഒരു പുരുഷനുമായി സ്നേഹബന്ധം സ്ഥാപിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. നിങ്ങള്‍ക്ക് അത് വിധിച്ചിട്ടില്ലെന്നും, നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കില്ലെന്നും കരുതുന്നുവെങ്കില്‍ അത് തെറ്റിദ്ധാരണയാണെന്ന് പറയേണ്ടിയിരിക്കുന്നു. നിങ്ങളുടെ പങ്കാളി എവിടെയോ ഉണ്ട്. അതാരെന്ന് കണ്ടെത്താന്‍ ചെറിയൊരു പരിശ്രമം വേണ്ടി വരുമെന്ന് മാത്രം. അത് എങ്ങനെ സാധിക്കാമെന്നാണ് ഇവിടെ പറയുന്നത്.

1. ഏത് തരത്തിലുള്ള പുരുഷനെയാണ് നിങ്ങള്‍ക്ക് ആവശ്യം

1. ഏത് തരത്തിലുള്ള പുരുഷനെയാണ് നിങ്ങള്‍ക്ക് ആവശ്യം

നിങ്ങള്‍ ഒരു പുരുഷനെ തെരഞ്ഞെടുക്കാനുദ്ദേശിക്കുന്നുവെങ്കില്‍, അതാരുമാകട്ടെ, ഏത് തരത്തിലുള്ള ആളെയാണ് നിങ്ങള്‍ അന്വേഷിക്കുന്നത് എന്ന് മനസിലാക്കുക. ഏത് തരം ആളെയാണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. ഒരാളെ കണ്ടെത്തുന്നതിന് മുമ്പ് അത് ഏത് തരത്തിലുള്ള ആളായിരിക്കണം എന്ന് നിശ്ചയിക്കേണ്ടതുണ്ട്. നിങ്ങള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒരു ലിസ്റ്റാക്കുക. രൂപം മുതല്‍ വ്യക്തിത്വം വരെ. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കുമ്പോള്‍ അതിന് വേണ്ടി അന്വേഷിക്കാനാവും. അത് വഴി ഡേറ്റിംഗ് കഴിയുമ്പോള്‍ നിങ്ങള്‍ നിരാശയിലേക്ക് വീണുപോകാതിരിക്കും.

2. ഏത് തരത്തിലുള്ള സ്ത്രീയായിരിക്കണം നിങ്ങള്‍

2. ഏത് തരത്തിലുള്ള സ്ത്രീയായിരിക്കണം നിങ്ങള്‍

ഏത് തരത്തിലുള്ള പുരുഷനെയാണ് ജീവിതത്തില്‍ ആവശ്യം എന്നതിനൊപ്പം പ്രധാനപ്പെട്ട കാര്യമാണ് നിങ്ങള്‍ ഏത് തരത്തിലുള്ള സ്ത്രീയായിരിക്കണം എന്നത്. നങ്ങള്‍ നിങ്ങളെക്കുറിച്ച് മനസിലാക്കുന്നത് വരെ മറ്റൊരാളെ ആത്മാര്‍ത്ഥമായി സ്നേഹിക്കാനാവില്ല. ഇത് എല്ലായ്പോഴും എളുപ്പമുള്ള കാര്യമാവില്ല.

ഏകാന്തതയില്‍ ജീവിക്കുമ്പോള്‍ നമ്മള്‍ ഏത് തരത്തിലുള്ളവരാണെന്ന് തിരിച്ചറിയാതെ പോകും. കാരണം ആ സമയത്ത് ഏകാന്തതക്ക് അറുതി വരുത്താന്‍ ഒരാളെ കണ്ടെത്തുക മാത്രമാവും നിങ്ങളുടെ ലക്ഷ്യം. എന്നാല്‍ കാര്യങ്ങള്‍ അത്തരത്തിലാകരുത്. നിങ്ങള്‍ സ്വയം സന്തോഷം കണ്ടെത്തുന്ന വ്യക്തിയായാല്‍ മറ്റുള്ളവര്‍ക്കൊപ്പവും സന്തോഷം കണ്ടെത്താനാവും.

3.ഹോബികളുണ്ടാവുകയും പ്രസന്നരായുമിരിക്കുക.

3.ഹോബികളുണ്ടാവുകയും പ്രസന്നരായുമിരിക്കുക.

പുരുഷന് പ്രസന്നവതികാളായ സ്ത്രീകളെയാണ് ഇഷ്ടം. നിങ്ങള്‍ക്ക് ഹോബികളും, താല്പര്യങ്ങളുമില്ലെങ്കില്‍ അയാള്‍ക്ക് വേഗത്തില്‍ ബോറടിക്കും. നിങ്ങള്‍ എന്തെങ്കിലും ഹോബി കണ്ടെത്തുക. അത് വഴി പങ്കാളിയോട് സംസാരിക്കാന്‍ ഒരു വിഷയമാകും. ഹോബികള്‍ മാത്രമല്ല സംസാരവിഷയങ്ങള്‍. തങ്ങളില്‍ മാത്രം ബഹുമാനമുള്ളവരല്ല സ്ത്രീകളെ അദരിക്കുന്നവരുമാണ് പുരുഷന്മാര്‍.

4. വസ്ത്രധാരണം

4. വസ്ത്രധാരണം

നിങ്ങള്‍ ഒരാളെ പ്രതീക്ഷിക്കുന്നുവെങ്കില്‍ എവിടെ പോകുമ്പോഴും ആകര്‍ഷകമായി വസ്ത്രം ധരിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തലമുടി ചീകുകയും, അല്പം മസ്കാരയും, ലിപ്സ്റ്റിക്കും ഉപയോഗിക്കുകയും ചെയ്യുക. ഉചിതമായ രീതിയില്‍ വസ്ത്രം ധരിക്കുക. എവിടെയാണ് നിങ്ങള്‍ പങ്കാളിയെ കണ്ടെത്തുക എന്ന് പറയാനാവില്ലല്ലോ.

5. ആരോഗ്യം

5. ആരോഗ്യം

നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക. ശരിയായ രീതിയില്‍ ഭക്ഷണവും, വിറ്റാമിനുകളും കഴിക്കുകയും, അല്പം സൂര്യപ്രകാശമേല്‍ക്കുകയും ചെയ്യുക. നിങ്ങള്‍ ശരിയായ വിധത്തിലല്ല എന്ന് ബോധ്യമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് കഴിവുകള്‍ വേണ്ടും വിധം ഉപയോഗിക്കാനാവില്ല.

6. വിദ്യാഭ്യാസം

6. വിദ്യാഭ്യാസം

പുരുഷന്മാര്‍ ബുദ്ധിസാമര്‍ത്ഥ്യമുള്ള സ്ത്രീകളെ ഇഷ്ടപ്പെടും. ഒരാള്‍ നിങ്ങള്‍ക്ക് അനുയോജ്യനാണോ എന്നറിയാന്‍ അയാള്‍ നിങ്ങളുടെ ബുദ്ധിശക്തിയില്‍ മതിപ്പുള്ളവനാണോ എന്നറിഞ്ഞാല്‍ മതി. ഒരു പുരുഷന്‍ നിങ്ങളുടെ ബുദ്ധിശക്തിയെ ബഹുമാനിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ അയാളേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കറിയാമെന്ന് സമ്മതിക്കുന്നില്ലെങ്കില്‍ അയാള്‍ ശരിയായ പങ്കാളിയല്ല. ഒരു വിഡ്ഡിയുടെ വേഷം കെട്ടാതിരിക്കുക.

7. ജീവിതത്തില്‍ സന്തോഷവതിയായിരിക്കുക

7. ജീവിതത്തില്‍ സന്തോഷവതിയായിരിക്കുക

എല്ലായ്പോഴും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു സ്ത്രീയെ ഒരു പുരുഷനും ഇഷ്ടപ്പെടില്ല. ഒരു പുരുഷനെ ആകര്‍ഷിക്കുമ്പോള്‍ സമ്മര്‍ദ്ദം അനുഭവപ്പെടുമെങ്കിലും അത് പുറത്ത് കാണിക്കാനാവില്ല. നിങ്ങളുടെ പ്രണയത്തിന് സന്തോഷം പ്രധാനപ്പെട്ട ഘടകമാണ്. നിങ്ങള്‍ സ്വയം സന്തുഷ്ടയായിരിക്കുന്നിടത്തോളം മറ്റുള്ളവര്‍ക്കൊപ്പവും സന്തുഷ്ടയായിരിക്കും.

8. അടുക്കും ചിട്ടയും

8. അടുക്കും ചിട്ടയും

നിങ്ങളുടേത് അലങ്കോലമായ വീടും, വൃത്തികേടായ കാറുമാണെങ്കില്‍ നിങ്ങളുടെ പ്രണയജീവിതവും കുഴപ്പത്തിലായിരിക്കും. വൃത്തിയും, ചിട്ടയുമുള്ള സ്ത്രീകളെയാണ് പുരുഷന്മാര്‍ക്കിഷ്ടം. നിങ്ങളുടെ വീട് വൃത്തിയുള്ളതും, സുഗന്ധമുള്ളതും, സാധനങ്ങള്‍ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതുമാകണം.

9. വ്യായാമം

9. വ്യായാമം

നിങ്ങള്‍ ശരീരഭാരം കുറയ്ക്കണമെന്നല്ല അര്‍ത്ഥമാക്കുന്നത്. ശരീരവടിവുള്ള സ്ത്രീകള്‍ വളരെ ആകര്‍ഷകത്വമുള്ളവരാണെന്നാണ് നമ്മള്‍ കരുതുന്നത്. നിങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന, സന്തോഷം നല്കുന്ന വ്യായാമങ്ങള്‍ ചെയ്യുക. ഇത് വഴി ജിംനേഷ്യത്തിലേക്കുള്ള യാത്രയില്‍ നിങ്ങളുടെ കാമുകനെ കാണാനും സാഹചര്യമൊരുക്കിയേക്കാം.

10. അമിതമായ ഒരുക്കം വേണ്ട

10. അമിതമായ ഒരുക്കം വേണ്ട

ആണുങ്ങള്‍ കാത്തിരിപ്പ് വെറുക്കുന്നവരാണ്. പൊതുവെ പറഞ്ഞാല്‍ എല്ലാവരും തന്നെ കാത്തിരിപ്പ് വെറുക്കുന്നവരാണ്. അണിഞ്ഞൊരുങ്ങാന്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ എടുക്കുന്നത് അനുയോജ്യമായ കാര്യമാവില്ല. അതേ പോലെ ഒരു ബര്‍ഗര്‍ കഴിക്കാന്‍ ആഗ്രഹിക്കുമ്പോളും സാലഡ് മാത്രം ഓര്‍ഡര്‍ ചെയ്യുന്ന ആളാവരുത് നിങ്ങള്‍.

11. സ്വന്തം അഭിപ്രായം

11. സ്വന്തം അഭിപ്രായം

നിലവിലുള്ള രാഷ്ട്രീയത്തെ പറ്റി എതിരഭിപ്രായമുണ്ടോ? പങ്കാളിയുടെ ഇഷ്ട സിനിമയെ പറ്റി തികച്ചും എതിരഭിപ്രായമാണോ നിങ്ങളുടേത്? നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ മടിക്കേണ്ടതില്ല. സ്വയം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുന്ന സ്ത്രീകളെ പുരുഷന്മാര്‍ ഇഷ്ടപ്പെടും. എന്നാല്‍ ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് എല്ലായ്പോഴും സംഭാഷണങ്ങളില്‍ തര്‍ക്കങ്ങള്‍ നടത്തുക എന്നല്ല. നിങ്ങള്‍ അല്ലാത്ത തരത്തില്‍ ആണെന്ന് ഭാവിക്കാതിരിക്കുക.

12.ആത്മവിശ്വാസം

12.ആത്മവിശ്വാസം

നിങ്ങള്‍ക്ക് കണക്കിലോ, കംപ്യൂട്ടറിലോ വൈദഗ്ദ്യമുണ്ടോ? അത്തരം കഴിവ് എന്തായാലും അത് വെളിപ്പെടുത്തുക. അത്തരത്തിലൊന്നുമില്ലെങ്കില്‍ നിങ്ങളുടെ ആത്മവിശ്വാസം കാണിച്ച് അയാളെ അതിശയിപ്പിക്കുക. ആത്മവിശ്വാസമാണ് സ്ത്രീകളില്‍ പുരുഷന്മാര്‍ ശ്രദ്ധിക്കുന്ന ആദ്യത്തെ കാര്യം. നിങ്ങളുടെ അരക്ഷിതാവസ്ഥയുമായി പോരടിക്കാന്‍ ഒരു പുരുഷനും ഇഷ്ടപ്പെടില്ല.

13. അഭിനന്ദനം

13. അഭിനന്ദനം

ഒരു പുരുഷനെ പ്രണയത്തിലാക്കാന്‍ അയാള്‍ ബന്ധത്തില്‍ എന്ത് നല്കും എന്ന് തിരിച്ചറിയണം. നിങ്ങളെ ഡിന്നറിന് കൊണ്ട് പോകുമ്പോള്‍ നന്ദി പറയുകയും, അയാളുടെ വിജയത്തില്‍ അഭിനന്ദനം നല്കുകയും ചെയ്യുക. അതോടൊപ്പം സത്യസന്ധമായി ഇടപെടുകയും ശ്രദ്ധിക്കുകയും ചെയ്യുക. അയാളാണ് ലോകത്തിലെ ഏക പുരുഷന്‍ എന്ന തരത്തില്‍ പരിഗണിക്കുകയും, അഭിനന്ദിക്കുകയും, നിങ്ങളയാളെ ശ്രദ്ധിക്കുന്നുണ്ട് എന്ന ബോധ്യം നല്കുകയും ചെയ്യുക.

14. സത്യസന്ധത

14. സത്യസന്ധത

നിങ്ങളുടെ പുരുഷനോട് സത്യസന്ധത പുലര്‍ത്തുക. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറല്ലെങ്കില്‍ അത് അയാളോട് തുറന്ന് പറയുക. പ്രണയത്തില്‍ സത്യസന്ധത പ്രധാന ഘടകമാണ്.

15. മനസിലിടം നേടുക

15. മനസിലിടം നേടുക

അവസാനമായി, നിങ്ങള്‍ക്കിഷ്ടപ്പെട്ടയാളെ ലഭിക്കാനും ഒപ്പം നിര്‍ത്താനും അയാളുടെ മനസിനെ ആകര്‍ഷിക്കണം. അതിശയപ്പെടുത്തുന്ന കരുത്തുള്ള സ്ത്രീയാവുക. നിങ്ങള്‍ നിങ്ങളായിരിക്കുകയും, ഒപ്പം അയാള്‍ക്ക് മറക്കാനാവാത്ത, മനസില്‍ ഇടം നേടുന്ന ഒരു സ്ത്രീയായി മാറുകയും ചെയ്യുക.

X
Desktop Bottom Promotion