Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അശ്ലീല സിനിമ ദാമ്പത്യത്തെ ബാധിയ്ക്കുമോ?
ഇന്റര്നെറ്റു പോലുള്ള സൗകര്യങ്ങള് വര്ദ്ധിച്ചതോടെ അശ്ലീല ചിത്രങ്ങളുടെ പ്രചാരവും വര്ദ്ധിച്ചു വന്നിരിയ്ക്കുന്നു. ഇന്നത്തെ യുവതലമുറയുടെ പലതരം ദുശീലങ്ങളില് അശ്ലീല ചിത്രങ്ങള് കാണുന്നതുമുള്പ്പെടും. ഇത് പലര്ക്കുമൊരു ശീലമായി മാറുകയും ചെയ്യും.
വിവാഹത്തിനു മുന്പു മാത്രമല്ല, വിവാഹശേഷവും ഇത്തരം ചിത്രങ്ങള് കാണുന്ന ശീലമുള്ളവരുണ്ട്. പോണോഗ്രാഫി ദാമ്പത്യത്തെയും വിവാഹബന്ധത്തേയും തെറ്റായി ബാധിയ്ക്കുന്നുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

അശ്ലീലചിത്രങ്ങള് ദാമ്പത്യത്തെ ബാധിയ്ക്കുമോ?
അശ്ലീല ചിത്രങ്ങള് കാണുന്നവര് ഇതിലുള്ളവരെയും തങ്ങളുടെ പങ്കാളികളേയും താരതമ്യം ചെയ്യാന് സാധ്യതയുണ്ട്. ഇത് തങ്ങളുടെ പങ്കാളിയില് നിന്നും ലഭിയ്ക്കുന്നില്ലെന്ന രീതിയില് കുറ്റപ്പെടുത്തലുകളുണ്ടാകും. ഇത് ദാമ്പത്യപ്രശ്നങ്ങള് സൃഷ്ടിയ്ക്കും.

അശ്ലീലചിത്രങ്ങള് ദാമ്പത്യത്തെ ബാധിയ്ക്കുമോ?
രതിവൈകൃതങ്ങള് കാണുന്നവര് പലരും ഇത് സ്വന്തം പങ്കാളിയിലും പരീക്ഷിയ്ക്കാന് താല്പര്യപ്പെടും. പങ്കാളി ഇതിനു തയ്യാറാകാത്തത് വഴക്കുകളിലേയ്ക്കും പരസ്പരമുള്ള വെറുപ്പിലേയ്ക്കും നയിക്കും. പങ്കാളിയില് നിങ്ങളെ്ക്കുറിച്ചുള്ള മതിപ്പു കുറയുകയും തെറ്റിദ്ധാരണകള് ഉണ്ടാവുകയും ചെയ്യും.

അശ്ലീലചിത്രങ്ങള് ദാമ്പത്യത്തെ ബാധിയ്ക്കുമോ?
ഇത്തരം രംഗങ്ങളില് അഭിനയിക്കുന്നവരെ കുറച്ചോര്ക്കുമ്പോള് സ്വന്തം പങ്കാളിയില് താല്പര്യം കുറയാനും ഇടയുണ്ട്.

അശ്ലീലചിത്രങ്ങള് ദാമ്പത്യത്തെ ബാധിയ്ക്കുമോ?
ഇത്തരം ചിത്രങ്ങള് കാണുന്ന പുരുഷന്മാരില് ശീഘ്രസ്ഖലനം വര്ദ്ധിയ്ക്കുന്നതായി അടുത്തിടെ നടത്തിയ പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. ഇത് ലൈംഗിക ജീവിതത്തിലെ അസംതൃപ്തിയ്ക്കു കാരണമാകും.

അശ്ലീലചിത്രങ്ങള് ദാമ്പത്യത്തെ ബാധിയ്ക്കുമോ?
അശ്ലീല ചിത്രങ്ങള് കാണുന്നവരില് ഇതിനോടുള്ള താല്പര്യം വര്ദ്ധിയ്ക്കും. കുടുംബജീവിതത്തില് ലൈംഗികതാല്പര്യം കുറയും. ഇത് സ്വാഭാവികമായും സ്വരച്ചേര്ച്ചയില്ലായ്മയിലേയ്ക്കു വഴി വയ്ക്കും.

അശ്ലീലചിത്രങ്ങള് ദാമ്പത്യത്തെ ബാധിയ്ക്കുമോ?
ഇത്തരം ചിത്രങ്ങളില് കാണുന്ന രംഗങ്ങള് പലതും കെട്ടിച്ചമച്ചവയാണ്. ഇവ സ്വന്തം ജീവിതത്തില് ആവര്ത്തിയ്ക്കാന് ശ്രമിയ്ക്കുന്നതു പലപ്പോഴും പങ്കാളിയെ ഭയപ്പെടുത്തും. നിങ്ങളില് നിന്നും പങ്കാളിയെ അകറ്റും.

അശ്ലീലചിത്രങ്ങള് ദാമ്പത്യത്തെ ബാധിയ്ക്കുമോ?
ഉദ്ധാരണക്കുറവു പോലുള്ള പല ലൈംഗിക പ്രശ്നങ്ങള്ക്കും ഇത് വഴി വയ്ക്കും. നിങ്ങള്ക്ക് നിങ്ങളുടെ പങ്കാളിയെ തൃപ്തിപ്പെടുത്താനാകാതെ വരും.

അശ്ലീലചിത്രങ്ങള് ദാമ്പത്യത്തെ ബാധിയ്ക്കുമോ?
സാധാരണ സൗന്ദര്യത്തേക്കാള് ഇത്തരം രംഗങ്ങളില് കാണുന്നവരിലെ സൗന്ദര്യം തേടിത്തുടങ്ങും,ഇത്തരം ചിത്രങ്ങള് കാണുന്നവര്.

അശ്ലീലചിത്രങ്ങള് ദാമ്പത്യത്തെ ബാധിയ്ക്കുമോ?
നിങ്ങള് ഇത്തരം അശ്ലീല ചിത്രങ്ങള് കാണുന്ന സ്വഭാവമുള്ളയാളെങ്കില്, ഇത് നിങ്ങളുടെ പങ്കാളിയറിഞ്ഞാല് നിങ്ങളെ വെറുക്കാനും നിങ്ങളില് നിന്നകന്നു പോകാനും സാധ്യതയേറുകയും ചെയ്യും. ആദ്യരാത്രി അവിസ്മരണീയമാക്കാം



Click it and Unblock the Notifications
