Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തുടക്കത്തിൽ അമിതമായ സ്നേഹം കാണിക്കും, എന്നാൽ ഉള്ളിലിരിപ്പ് മറ്റൊന്ന്! അറിയണം സ്നേഹത്തിന്റെ മറവിലെ ഈ കെണി!
പ്രണയിച്ച് തുടങ്ങുന്ന കാലത്ത് പങ്കാളിയോട് അമിതമായി സ്നേഹം കാണിക്കും. നിരവധി ഗിഫ്റ്റുകൾ നൽകും. നിങ്ങളുടെ ഏത് കാര്യത്തിനും മുന്നിട്ടിറങ്ങും. അമിതമായി കെയറിംഗ് കാണിക്കും. എല്ലാ കാര്യത്തിനും നിങ്ങളുടെ കൂടെ ഉണ്ടെന്ന് തോന്നിപ്പിക്കും. അങ്ങനെ പതിയെ നിങ്ങളെ അവരിലേയ്ക്ക് അടുപ്പിക്കും. നിങ്ങളെ നിയന്ത്രിക്കും. നിങ്ങൾ ആ വ്യക്തിയിൽ പൂർണ്ണമായി അഡിക്റ്റായി എന്ന് കാണുമ്പോഴാണ് പലതും നിങ്ങൾ സാവധാനത്തിൽ മനസ്സിലാക്കാൻ ആരംഭിക്കുക. ഇതാണ് ലൗ ബോംബിംഗ്.

ഇന്ന് പല പ്രണയങ്ങളും ഇതേ ഭീകരാവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ലൗ ബോംബിംഗ് എന്താണെന്നും, ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ എന്തെല്ലാമെന്നും നോക്കാം.
എന്താണ് ലൗ ബോംബിംഗ്?
പ്രണയത്തിന്റെ ആദ്യഘട്ടങ്ങളിൽ പങ്കാളിയുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിനായി അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ കൂടുതൽ ചെയ്യും. അവർക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങി നൽകും. അവരുടെ ഇഷ്ടത്തിനൊത്ത് ജീവിച്ച് കാണിക്കും. അങ്ങനെ പങ്കാളി ആഗ്രഹിച്ച രീതിയിൽ ഒരു ഉത്തമ പങ്കാളിയാണ് താൻ എന്ന് തോന്നിപ്പിക്കും വിധത്തിൽ നടക്കും. പങ്കാളിൽ തന്നിൽ അമിതമായി വിശ്വാസം അർപ്പിക്കു കഴിഞ്ഞു, തനിക്ക് സ്വന്തമാണ് എന്ന് തോന്നിക്കഴിയുന്നതോടെ സ്വഭാവത്തിൽ പലതരം മാറ്റങ്ങൾ ആരംഭിക്കുവാൻ തുടങ്ങും. പതിയെ പണ്ട് ഇഷ്ടപ്പെട്ടിരുന്ന പല കാര്യങ്ങളിലും ഇഷ്ടക്കേടുകൾ കാണിക്കും. സ്വഭാവത്തിൽ മാറ്റം വരും. പതിയെ ഇവർ യഥാർത്ഥ സ്വഭാവം കാണിക്കും. ഇത് എതിർവശത്തുള്ള പങ്കാളിയ്ക്ക് സ്വീകരിക്കാൻ സാധിക്കുകയില്ല. അവർ മാനസികമായി തളർന്ന് പോകും.
ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ
- തുടക്കത്തിൽ കുറേ മധുര ഭാഷണങ്ങളാൽ നിങ്ങളെ വീഴ്ത്തും. പ്രത്യേകിച്ച്, ഞാൻ എന്റെ യഥാർത്ഥ ജീവിത പങ്കാളിയെ കണ്ടെത്തി, നീ ഇല്ലാതെ എനിക്ക് ജീവിതമില്ല, എന്റെ സന്തോഷം നീ ആണ്. എന്നിങ്ങനെയുള്ള സംസാരങ്ങൾ ഇടയ്ക്കിടയ്ക്ക് വരും.
- ഇടയ്ക്കിടയ്ക്ക് നിങ്ങളെ വിളിച്ചുകൊണ്ടിരിക്കും. സമയം കിട്ടുന്ന അവസരത്തിലെല്ലാം നിങ്ങളെ കാണാൻ വരും.
- മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പോലും അസൂയ കാണിക്കും. സ്വന്തം വീട്ടുകാരോട് സംസാരിക്കുന്നതിൽ പോലും അസൂയ കാണിക്കും.
- ഇടയ്ക്കിടയ്ക്ക് ഗിഫ്റ്റുകൾ വാങ്ങി നൽകും. നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി നൽകും.
Also read: നിസ്സാരമെന്ന് കരുതി അവഗണിക്കരുത്, ഈ ശീലങ്ങള്‍ എത്ര നല്ല ബന്ധത്തിലും വിള്ളല്‍ വീഴ്ത്തും

പല ഘട്ടങ്ങൾ
ഈ ലൗ ബോംബിംഗിന് മൂന്ന് ഘട്ടങ്ങളുണ്ട്. തുടക്ക ഘട്ടത്തിൽ നല്ല സ്നേഹവും കെയറിംഗും കാണിക്കും. എന്നാൽ രണ്ടാം ഘട്ടത്തിൽ സ്വഭാവത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ കാണിക്കാൻ ആരംഭിക്കും. അവർ വിളിക്കുന്ന സമയത്ത് നിങ്ങൾ ലഭ്യമല്ലെങ്കിൽ ദേഷ്യപ്പെടുക. മറ്റുള്ളവരോട് സംസാരിക്കുന്നതിനെ ചൊല്ലി തർക്കം ഉണ്ടാക്കുക. അവർ വിളിക്കുന്ന സമയത്ത് നിങ്ങൾ മറ്റൊന്നിലും ഏർപ്പെടാൻ പാടില്ല, ലഭ്യമായിരിക്കണം എന്ന വാശി.
നിങ്ങൾ ഇതിനെ ചോദ്യം ചെയ്താൽ, അവർ അവരുടെ വാദത്തെ ന്യായീകരിക്കും. എനിക്ക് നിന്റെ അടുത്ത് സംസാരിക്കാൻ ഇപ്പോഴാണ് സമയം. അത് മറ്റുള്ളവരോടൊത്ത് ചിലവഴിക്കുന്നത് ഞാൻ എങ്ങനെ സഹിക്കും. നീ ചെയ്യുന്നത് തെറ്റല്ലേ? എന്നീ തരത്തിലുള്ള ന്യായീകരണങ്ങൾ നൽകും. അവസാനം നിങ്ങളാണോ കുറ്റക്കാര് എന്ന് പോലും സ്വയം തോന്നിപ്പിക്കും വിധത്തിൽ അവർ ന്യായീകരിക്കും. എല്ലാ കാര്യത്തിനും നിങ്ങളാണ് കുറ്റക്കാർ എന്ന് പറഞ്ഞ ഫലിപ്പിക്കും. അവസാന ഘട്ടത്തിൽ എത്തുമ്പോഴേയ്ക്കും നിങ്ങൾക്ക് പങ്കാളിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കും. നല്ല രീതിയിൽ മുന്നോട്ട് പോകാൻ പരിശ്രമിച്ചാലും സാധിക്കാത്ത അവസ്ഥയായിരിക്കും. അവസാനം ബ്രോയ്ക്കപ്പിലെത്തും!
മാനസിക ബുദ്ധിമുട്ടുകൾ
ലൗ ബോംബിംഗ് ഒരിക്കലും ഹെൽത്തി റിലേഷൻഷിന്റെ ലക്ഷണമല്ല. തുടക്കത്തിൽ ഒരു സ്വഭാവം, പിന്നീട് മറ്റൊരു സ്വഭാവം! ഇത്തരത്തിൽ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം പങ്കാളിയെ മാനസികമായി തകർക്കും. കാരണം, നിങ്ങളുടെ തുടക്കത്തിലെ സ്വഭാവത്തിൽ ആകൃഷ്ടരായിട്ടായിരിക്കും മിക്കവരും നിങ്ങളുമായി പ്രണയത്തിലാകുന്നത്. എന്നാൽ, ഇതെല്ലാം തകിടം മറിയുമ്പോൾ അവർക്ക് അവരോട് തന്നെ വെറുപ്പ് തോന്നാം. മാനസികമായി തളരാം. വിഷാദത്തിലേയ്ക്ക് പോകാനുള്ള സാധ്യതകളും അമിതമാണ്. കൂടാതെ, താൻ വഞ്ചിക്കപ്പെട്ടു എന്ന തോന്നലും അവരിൽ ശക്തമായിരിക്കും!
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
