Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
നിസ്സാരമെന്ന് കരുതി അവഗണിക്കരുത്, ഈ ശീലങ്ങള്‍ എത്ര നല്ല ബന്ധത്തിലും വിള്ളല്‍ വീഴ്ത്തും
പല കാരണങ്ങള്‍ കൊണ്ടാണ് ദാമ്പത്യങ്ങള്‍ തകരുന്നത്. വളരെ നല്ല രീതിയില്‍ പോകുന്ന പങ്കാളികള്‍ക്കിടയില്‍ പോലും ഒരു സുപ്രഭാതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാം. ദാമ്പത്യപ്രശ്നങ്ങളുടെ കാരണം തിരഞ്ഞുപോയാല്‍ പങ്കാളികളുടെ പല ശീലങ്ങളും ദാമ്പത്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മനസ്സിലാകും. വളരെ നിസ്സാരമെന്ന് കരുതുന്ന ശീലങ്ങളായിരിക്കും കുറേ കാലം കഴിയുമ്പോള്‍ ദാമ്പത്യത്തിന്റെ ആണിക്കല്ല് ഇളക്കുക. മുന്‍വിധികളിലും തെറ്റിദ്ധാരണകളിലും ജീവിക്കുന്നത് മുതല്‍ വിദ്വേഷം മനസ്സില്‍ കൊണ്ടുനടക്കുന്നത് വരെ ദാമ്പത്യത്തിന് വെല്ലുവിളിയാകുന്ന ചില ചെറിയ ശീലങ്ങള്‍ മനസ്സിലാക്കാം.

മറയില്ലാത്ത സംസാരത്തിന്റെ അഭാവം
പങ്കാളികള്‍ സത്യസന്ധമായി, വ്യക്തതയോടെ കാര്യങ്ങള്സംസാരിക്കാത്തത് ദാമ്പത്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഇത് പിന്നീട് തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും കാരണമാകും. മനസ്സില്‍ അവ വളര്‍ന്ന് വലിയ പ്രശ്നമായി മാറും. പോകെപ്പോകെ പങ്കാളികള്‍ക്കിടയിലെ വിശ്വാസ്യതയും അടുപ്പവും ഇല്ലാതാകും.
മുതലെടുപ്പ്
ദാമ്പത്യത്തില്‍ പങ്കാളികള്‍ രണ്ടുപേരും അന്യോന്യം വില നല്‍കണം. ഒരാള്‍ എപ്പോഴും ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യുന്നത് ആരോഗ്യകരമല്ല. പങ്കാളിയുടെ മുന്‍ഗണനകള്‍ക്ക് കൂടി പ്രാധാന്യം നല്‍കുക. പങ്കാളിയുടെ പ്രയത്നങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും പരിഗണന നല്‍കുക. അവരുടെ ആവശ്യങ്ങള്‍ക്ക് വില കല്‍പ്പിക്കുക.
കുറ്റപ്പെടുത്തല്‍
എപ്പോഴും പങ്കാളിയെ കുറ്റപ്പെടുത്തുന്നത് അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും അവര്‍ക്ക് ബന്ധത്തില്‍ മടുപ്പും നിരാശയും തോന്നിത്തുടങ്ങുകയും ചെയ്യും.
അതിരുവിടല്‍
പങ്കാളിയുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുകയും അവരുടെ സ്വകാര്യതയെ മാനിക്കാതിരിക്കുകയും ചെയ്യുന്നത് ദാമ്പത്യത്തിന് നന്നല്ല. പങ്കാളിയുടെ കാര്യത്തില്‍ നമ്മുടെ സ്വാതന്ത്ര്യം എവിടെ വരെയുണ്ടെന്നും അതിര്‍വരമ്പുകള്‍ ഏതാണെന്നും തിരിച്ചറിയുക. അതിനപ്പുറത്തേക്ക് കടന്നുചെല്ലാതിരിക്കുക.
നുണപറച്ചില്
ചെറിയ കാര്യങ്ങളില്‍ പോലും സത്യസന്ധതയില്ലായ്മ അഥവാ കള്ളത്തരം പറച്ചില് പങ്കാളിയുടെ വിശ്വാസ്യതയെ തകര്‍ക്കും.
അസൂയ
ഒരു ബന്ധത്തില്‍ ചെറിയൊരു കുശുമ്പും തന്റേത് മാത്രമാണെന്ന തോന്നലും നല്ലതാണെങ്കിലും അമിതമായാല്‍ അത് പങ്കാളിയെ നിയന്ത്രിക്കുന്നതിലേക്ക് എത്തിച്ചേരും. അത് അവരെ ബന്ധത്തില്‍ ശ്വാസംമുട്ടിക്കും. അവര്‍ ആ ബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കും.
നല്ല നേരങ്ങള്‍ അവഗണിക്കല്‍
എല്ലാ ദിവസവും കുറച്ചുനേരം പങ്കാളിക്ക് മാത്രമായി മാറ്റിവെക്കേണ്ടത് ദാമ്പത്യത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ പങ്കാളികള്‍ ഇരുധ്രുവങ്ങളിലേക്ക് നീങ്ങും.
വിദ്വേഷം കൊണ്ടുനടക്കല്‍
പ്രണയമായാലും ദാമ്പത്യമായാലും വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്നത് ആ ബന്ധത്തിന്റെ മനോഹാരിതയെ തകര്‍ക്കും. പങ്കാളിയുടെ തെറ്റുകള്‍ ക്ഷമിക്കാനും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താനും പഠിക്കണം. വിദ്വേഷം മനസ്സില്‍ കൊണ്ടുനടന്നാല്‍ ആ മുറിവ് ഉണങ്ങാതിരിക്കുകയും ദാമ്പത്യത്തെ ബാധിക്കുകയും ചെയ്യും.
താരതമ്യം
പങ്കാളിയെ എപ്പോഴും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും ആശാസ്യകരമല്ല. ആ ശീലം അവരില്‍ അതൃപ്തിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കും. അതുകൊണ്ട് അവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നതിന് പകരം നല്ല കാര്യങ്ങളെ അഭിനന്ദിച്ച് സന്തോഷിക്കാനുള്ള അവസരമൊരുക്കുക.
സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക
അനാവശ്യമായ വാദപ്രതിവാദങ്ങളും തര്‍ക്കവും പ്രശ്നം സൃഷ്ടിക്കലും പിന്നീട് മനസ്സില്‍ നില്ക്കും. ഇത് പിന്നീട് വലിയ പ്രശ്നമായി വളരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications