Just In
- 7 min ago
2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്നങ്ങള്‍
- 4 hrs ago
നല്ലൊരു ദിവസം ഈ രാശിക്കാര്‍ക്ക് ഫലം
- 17 hrs ago
രാശിചിഹ്നം പറയും നിങ്ങളുടെ ഹോബികള്‍
- 20 hrs ago
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
Don't Miss
- Automobiles
പുതുതലമുറ സ്വിഫ്റ്റിന് ആകർഷകമായ ആക്സസറികൾ വാഗ്ദാനം ചെയ്ത് മാരുതി
- News
ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; പൊറുതിമുട്ടി ജനങ്ങള്‍, തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ കടന്നു
- Movies
ഭാര്യ സജ്ന അറിയാതെ വസ്ത്രമെടുത്ത് ഫിറോസ്; അടിവസ്ത്രത്തിന്റെ പേരില്‍ ബിഗ് ബോസിനുള്ളില്‍ വഴക്കുണ്ടാക്കി സജ്ന
- Sports
ISL 2020-21: ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം പോലുമില്ല, അവസാന കളിയും തോറ്റു
- Finance
ചൈനീസ് ഭീമനെ പിന്നിലാക്കി മുകേഷ് അംബാനി, ഏഷ്യയിലെ സമ്പന്നരിൽ വീണ്ടും ഒന്നാമൻ
- Travel
ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആദ്യ നോട്ടത്തില്‍ അവളെ കൊതിപ്പിയ്ക്കുന്നത്.......
പുരുഷന് സ്ത്രീയില്‍ കൊതിയ്ക്കുന്ന ശാരീരിക പ്രത്യേകതകളുണ്ട്, തിരിച്ചും. ഇത് വ്യക്തിപരമായി വ്യത്യസ്തപ്പെട്ടിരിയ്ക്കുമെങ്കിലും പൊതുവായ പല കാര്യങ്ങളുമുണ്ട്.
ആദ്യനോട്ടത്തില്‍ ഒരാളെ കാണുമ്പോള്‍ അവളെ അല്ലെങ്കില്‍ അയാളെ ആകര്‍ഷിയ്ക്കുന്ന, അവര്‍ ശ്രദ്ധിയ്ക്കുന്ന ചില ഘടകങ്ങളുണ്ട്. സ്ത്രീയ്ക്കു പുരുഷനോടും തിരിച്ചും ആകര്‍ഷണം തോന്നിയ്ക്കുന്ന ഘടകങ്ങള്‍.
ആദ്യനോട്ടത്തില്‍ പുരുഷനില്‍ ഒരു സ്ത്രീ ശ്രദ്ധിയ്ക്കുന്ന, കാണുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇത് അവളെ ആകര്‍ഷിയ്ക്കുന്ന കാര്യങ്ങള്‍ കൂടിയാണ്. ആദ്യരാത്രിയും കന്യകാത്വവും രക്തസ്രാവവും

അവളെ കൊതിപ്പിയ്ക്കുന്നത്.......
പുരുഷന്റെ ഉയരം ആദ്യനോട്ടത്തില്‍ സ്ത്രീയില്‍ പതിയുന്ന ഒന്നാണ്. ഉയരമുള്ള പുരുഷന്മാരോടാണ് പൊതുവെ സ്ത്രീകള്‍ക്കു താല്പര്യവും.

വസ്ത്രധാരണം
വസ്ത്രധാരണം ആദ്യനോട്ടത്തില്‍ സ്ത്രീയുടെ നോട്ടത്തില്‍ പതിയുന്ന ഒന്നാണ്. വൃത്തിയായി വസ്ത്രം ധരിച്ച പുരുഷനോട് സ്ത്രീയ്ക്കു താല്പര്യക്കൂടുതലുണ്ടാകും.

ഗന്ധം
ഗന്ധം സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. ഇത് പെര്ഫ്യൂമിന്റെയോ പൗഡറിന്റെയോ ആകാം. ഗന്ധം കാരണം ആകര്‍ഷിയ്ക്കപ്പെടുന്ന സ്ത്രീകളും കുറവല്ലെന്നര്‍ത്ഥം.

കണ്ണുകളിലെ സൗമ്യത, മര്യാദ
പുരുഷന്റെ കണ്ണുകളിലും സ്ത്രീയുടെ ആദ്യനോട്ടം പതിയും. കണ്ണുകളിലെ സൗമ്യത, മര്യാദ എല്ലാം വായിച്ചെടുക്കാന്‍ ഇവര്‍ക്കു കഴിയും.

വൃത്തി
വൃത്തിയാണ് സ്ത്രീകള്‍ മുന്‍തൂക്കം നല്കുന്ന ഒന്ന്. വൃത്തിയായി വെട്ടിയൊരുക്കിയ മുടിയും ഷേവ് ചെയ്ത മുഖവുമെല്ലാം സ്ത്രീകളെ പൊതുവെ ആകര്ഷിയ്ക്കും. പുരുഷന്റെ അലസമായ വസ്ത്രധാരണവും ത്ാടിയും മുടിയുമെല്ലാം ഇഷ്ടപ്പെടുന്ന ഒരു ചെറിയ വിഭാഗം സ്ത്രീകളുണ്ടെങ്കില്‍ പോലും.

ആത്മവിശ്വാസവും ധൈര്യവും
ഒരു പുരുഷന്റെ ആത്മവിശ്വാസവും ധൈര്യവും ആദ്യനോട്ടത്തില്‍ തന്നെയറിയാം. ഇത്തരം പുരുഷന്മാരും സ്ത്രീകളുടെ ഗുഡ് ബുക്കില്‍ ഇടം പിടിയ്ക്കുന്നവരാണ്.

മാന്യതയുള്ള സംസാരവും സൗഹാര്‍ദ്ദ മനോഭാവവും
മാന്യതയുള്ള സംസാരവും സൗഹാര്‍ദ്ദ മനോഭാവവും ആദ്യനോട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കു തിരിച്ചറിയാനാകും. ഇത് ഇവരെ ആകര്ഷയ്ക്കുന്ന ഘടകങ്ങളുമാണ്.

കൈകള്‍
പുരുഷന്റെ കരുത്താര്‍ന്ന കൈകള്‍ ആദ്യനോട്ടത്തില്‍ തന്നെ സ്ത്രീ ശ്രദ്ധ പിടിച്ചു പറ്റുമെന്നു പഠനങ്ങള്‍ പറയുന്നു. അല്പം രോമാവൃതവും മസിലുകളുള്ളതുമായ, സ്ത്രൈണതയില്ലാത്ത കൈകളാണ് അവളെ ആകര്ഷിയ്ക്കുക.

പുരുഷന് നടക്കുന്ന രീതി
പുരുഷന് നടക്കുന്ന രീതി പല സ്ത്രീകളേയും ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. നിവര്ന്നുള്ള നടപ്പാണ് പുരുഷനില്‍ സ്ത്രീ കൊതിയ്ക്കുന്ന ഒരു ശാരീരിക പ്രത്യേകത. നടു വളച്ചു നടക്കുന്ന പുരുഷനോടു പൊതുവെ സ്ത്രീയ്ക്കു താല്പര്യം കുറയും.

മുഖത്തെ പൗരുഷം
മുഖത്തെ പൗരുഷം ഒറ്റ നോട്ടത്തില്‍ പല സ്ത്രീകളേയും വീഴ്ത്തുന്ന ഘടകമാണ്. പുരുഷന്റെ പൗരുഷം സ്ത്രീയെ ആകര്‍ഷിയ്ക്കുന്ന പ്രധാന ഘടകമാണെന്നതു തന്നെയാണ് കാരണം.