Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആദ്യരാത്രിയും കന്യകാത്വവും രക്തസ്രാവവും
ആദ്യരാത്രിയില്‍ കന്യകയായ സ്ത്രീയെങ്കില്‍ രക്തസ്രാവമുണ്ടാകുമെന്നാണ് പൊതുവെയുള്ള ധാരണ. കന്യാചര്‍മം അഥവാ ഹൈമെന്‍ പൊട്ടിയാണ് ഇതു സംഭവിയ്ക്കുന്നതും.
സ്ത്രീയുടെ പരിശുദ്ധി തെളിയിക്കാന്‍ രക്തം കണ്ടെത്തണമെന്ന നിയമം പല സ്ഥലങ്ങളിലും നില നിന്നിരുന്ന ആചാരവുമായിരുന്നു. അപൂര്‍വം ഇപ്പോഴുമതെ, ആദ്യരാത്രിയില്‍ ബ്ലീഡിംഗുണ്ടായില്ലെന്ന കാരണത്തില്‍ പല ദാമ്പത്യത്തിലും പ്രശ്നങ്ങളുണ്ടാകാറുമുണ്ട്.
എന്നാല്‍ ബ്ലീഡിംഗുണ്ടായില്ലെന്ന കാരണത്തില്‍ ഒരു സ്ത്രീയുടെ ചാരിത്ര്യത്തില്‍ സംശയിക്കാമോ, അവള്‍ക്ക് മുന്‍പ് ഇത്തരം ബന്ധമുണ്ടായിട്ടുണ്ടെന്നു വിലയിരുത്താമോ, ഇതെക്കുറിച്ചുള്ള വാസ്തവങ്ങള്‍ അറിയൂ,

കന്യാചര്‍മം
സ്ത്രീകളുടെ യോനീഭാഗത്തെ ആവരണം ചെയ്തു കാണപ്പെടുന്ന കന്യാചര്‍മം അഥവാ ഹൈമെന്‍ ആണ് ഇത്തരത്തില്‍ ബ്ലീഡിംഗുണ്ടാകുന്നതിനു കാരണം. ആദ്യ ലൈംഗികബന്ധത്തില്‍ ഇതു മുറിയുന്നതാണ് കാരണം.

ജന്മനാ
എന്നാല്‍ ചില പെണ്‍കുട്ടികള്‍ക്ക് ജന്മനാ കന്യാചര്മമുണ്ടാകില്ല, ചിലരിലാകട്ടെ, ഇത് പകുതിയേ രൂപപ്പെട്ടിട്ടുണ്ടാകൂ, ഇത്തരം ഘട്ടങ്ങളില്‍ രക്തസ്രാവവുമുണ്ടാകില്ല, സെക്സ് ആദ്യമായിട്ടാണെങ്കിലും.

സ്പോട്സില്‍
സ്പോട്സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇത് സ്വാഭാവികമായും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ശാരീരികഅധ്വാനം ഈ നേര്‍ത്ത ചര്‍മത്തെ പെട്ടെന്നു മുറിവേല്‍പ്പിയ്ക്കും. ഇതുപോലെ കഠിനമായ നൃത്തപരിശീലവും.

കന്യാചര്മമുള്ളവര്ക്ക്
കന്യാചര്മമുള്ളവര്ക്ക് ഇത് ആദ്യലൈംഗികബന്ധത്തില്‍ മുറിഞ്ഞ് അല്പം വേദനയും രക്തപ്രവാഹവുമുണ്ടാകുന്നതു സാധാരണം. എന്നാല്‍ ചിലര്‍ക്ക് ബ്ലീഡിംഗുണ്ടാകുമെങ്കിലും വേദനയുണ്ടാകില്ല.

കന്യാചര്‍മം
ചില സ്ത്രീകളില്‍ കന്യാചര്‍മം ഏറെ കട്ടി കൂടിയതായിരിയ്ക്കും. ഇത് ലൈംഗികബന്ധത്തിന് തടസം നില്‍ക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മെഡിക്കല്‍ സഹായം തേടുകയാണ് നല്ലത്.

സ്വയംഭോഗം
ചില ഘട്ടങ്ങളില്‍ സ്വയംഭോഗം ഹൈമെന്‍ മുറിപ്പെടാന്‍ കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഇത് പൊട്ടുകയും ചെയ്യും.

ശസ്ത്രക്രിയ
ഹൈമെന്‍ മുറിഞ്ഞു പോയാലും ശസ്ത്രക്രിയ വഴി കൃത്രിമമായി പുനസ്ഥാപിയ്ക്കാന്‍ സാധിയ്ക്കും. ഇതുകൊണ്ടുതന്നെ കന്യാചര്മമെന്നതിന് വലിയ പ്രാധാന്യം കല്പ്പിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്‍



Click it and Unblock the Notifications
