Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
പങ്കാളി നിങ്ങളില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍
ബന്ധത്തിലായിരിക്കുമ്പോള്‍ നിങ്ങളും പങ്കാളിയും പരസ്പരം സ്വീകരിക്കുന്ന ചില കാര്യങ്ങളുണ്ട്. പങ്കാളിയുടെ കുറവുകള്‍ മനസിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ആ ബന്ധത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തും.
ബന്ധങ്ങളില്‍ നുണകളോ, മറച്ച് വെയ്ക്കപ്പെട്ട കാര്യങ്ങളോ ഉണ്ടാവരുത് എന്ന് നിങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങള്‍ നിങ്ങളുടെ പങ്കാളി പ്രതീക്ഷിക്കുന്നില്ല. അല്ലാത്ത പക്ഷം ഇത് കുഴപ്പം പിടിച്ച കാര്യമാകും. ക്യൂട്ടാണോ ഹോട്ടാണോ??
ഇവ കൂടാതെ നിങ്ങളുടെ പങ്കാളി നിങ്ങള്‍ എങ്ങനെയാണോ അതിനെയാണ് ഇഷ്ടപ്പെടുന്നത്. നിങ്ങളുടേല്ലാതെ മറ്റൊരു രൂപത്തില്‍ അവര്‍ നിങ്ങളെ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ പങ്കാളി നിങ്ങളില്‍ ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതുമായ ചില കാര്യങ്ങളെക്കുറിച്ച് അറിയുക.

നിങ്ങളുടെ ശരീരം
നിങ്ങളുടെ ശരീരത്തെ പൂര്‍ണ്ണമായും പങ്കാളി ഇഷ്ടപ്പെടും. സ്തനങ്ങളുടെ വലുപ്പവും, അരക്കെട്ടും, ചുണ്ടുകളും അങ്ങനെയെല്ലാം. ഇവ സംബന്ധിച്ച് പരാതിപ്പെടുകയുമില്ല. കാരണം അവരെ സംബന്ധിച്ച് നിങ്ങള്‍ പൂര്‍ണ്ണരാണ്

നിങ്ങളുടെ ബുദ്ധി
ബുദ്ധിശക്തിയില്ല എന്നാണ് സ്വയം കരുതുന്നതെങ്കില്‍ പോലും നിങ്ങളുടെ പങ്കാളി അത്തരത്തില്‍ ചിന്തിക്കില്ല. നിങ്ങള്‍ തീര്‍ച്ചയായും എടുക്കേണ്ട ചില തീരുമാനങ്ങളുണ്ട്. അതില്‍ അവര്‍ പ്രശംസിക്കുകയും ചെയ്യും.

നിങ്ങളുടെ കുടുംബം
നിങ്ങളുടെ പങ്കാളി തീര്‍ച്ചയായും നിങ്ങളുടെ കുടുംബത്തെയും ഇഷ്ടപ്പെടും. അഥവാ ഇഷ്ടമല്ലെങ്കില്‍ പോലും അതുമായി പൊരുത്തപ്പെടുകയും നിങ്ങളുടെ കുടുംബത്തിന്റെ ഭാവി ഭാഗമായി കാണുകയും ചെയ്യും.

ശല്യപ്പെടുത്തുന്ന കുത്തുവാക്കുകള്‍
നിങ്ങളുടെ കോപം മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുമെങ്കിലും പങ്കാളി അതിനെ ആകര്‍ഷകമായി കാണും. നിങ്ങളെ അയാള്‍ സ്നേഹിക്കാനുള്ള ഒരു കാരണമായിരിക്കാം ഇത്. പിന്നെ എന്തിനാണ് അതില്‍ മാറ്റം വരുത്തുന്നത്?

നിങ്ങളുടെ ശബ്ദം
നിങ്ങളില്‍ പങ്കാളി ഏറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഇത്. അവര്‍ക്ക് നിങ്ങളുടെ ശബ്ദവും സംസാരവും മതിയാവോളം കേള്‍ക്കാന്‍ സാധിക്കുന്നില്ലായിരിക്കും. പുരുഷന് ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണിത്.

ചെല്ലപ്പേര്
പങ്കാളി നിങ്ങളെ ചെല്ലപ്പേര് വിളിച്ച് കളിയാക്കാറുണ്ടാവും. എന്നാല്‍ അവര്‍ ഇത് ഏറെ ഇഷ്ടപ്പെടുകയും നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് കരുതുന്നുമുണ്ടാകും.

പാചകം
നിങ്ങള്‍ ഒരു നല്ല പാചകക്കാരി അല്ലെങ്കില്‍ പോലും പങ്കാളിക്കായി ഒരു വിഭവം തയ്യാറാക്കാനുള്ള ശ്രമം അദ്ദേഹത്തെ സന്തോഷിപ്പിക്കും. നിങ്ങള്‍ തയ്യാറാക്കിയ വിഭവത്തിന്റെ രുചി അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.



Click it and Unblock the Notifications
