Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദമ്പതികളുടെ ഉറക്കമില്ലായ്മ ദാമ്പത്യത്തെ തകര്ക്കും, പിന്നീടൊരു കൂടിച്ചേരലില്ല
പലപ്പോഴും ഉറക്കമില്ലായ്മ നമ്മുടെ ആരോഗ്യത്തെ പല വിധത്തില് ബാധിക്കും എന്ന് നമുക്കറിയാം. എന്നാല് ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യത്തിന് ഉറക്കം പ്രധാനപ്പെട്ടതാണ് എന്ന പോലെ തന്നെ നല്ലൊരു ദാമ്പത്യ ജീവിതത്തിനും നല്ല ഉറക്കം പ്രധാനപ്പെട്ടതാണ്. എന്നാല് ചില അവസരങ്ങളില് അതിന് സാധിക്കാതെ വരുമ്പോള് അത് കൂടുതല് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളുടെ ദാമ്പത്യത്തെ എത്തിക്കുന്നു.
ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ തകരാറിലാക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തെയും ദാമ്പത്യ ജീവിതത്തേയും പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. ഉറക്കം ലഭിക്കാതെ വരുമ്പോള് അത് നിങ്ങളില് മാനസിക സംഘര്ഷവും കൂടുതല് പ്രകോപനവും ഉണ്ടാക്കുന്നു. ഉറക്കക്കുറവ് എപ്രകാരം നിങ്ങളുടെ ബന്ധത്തെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല് അറിയുന്നതിന് വേണ്ടി വായിക്കൂ.

ഉറക്കം നല്കുന്ന ഗുണങ്ങള് എന്തൊക്കെയാണ്?
ഉറക്കം ഒരു പ്രധാനപ്പെട്ട കാര്യമാണ് ആരോഗ്യത്തിന് എന്ന കാര്യത്തില് സംശയം വേണ്ട. ദിനവും ഏഴ് മുതല് ഒന്പത് മണിക്കൂര് വരെ ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതാണ് ആരോഗ്യത്തിന് അത്യുത്തമം. നല്ല ഉറക്കം ലഭിക്കുമ്പോള് അത് നിങ്ങളുടെ വൈകാരിക നിയന്ത്രണത്തിന് സഹായിക്കുന്നു. കൂടാതെ വിഷാദം, ഉത്കണ്ഠ എന്നീ അവസ്ഥകളില് നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
ആരോഗ്യത്തെ ഇപ്രകാരം സഹായിക്കും
നല്ല ഉറക്കം ശരീരത്തിനകത്തും പുറത്തും ആരോഗ്യം നല്കുന്നു. പേശികളുടെ വളര്ച്ച, ടിഷ്യു നന്നാക്കല്, ഹോര്മോണ് മാറ്റങ്ങള് എന്നിവയെ എല്ലാം സഹായിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം ഉറക്ക മൂലം ലഭിക്കുന്നതാണ്. അത് മാത്രമല്ല രോഗപ്രതിരോധത്തിനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ല ഉറക്കം സഹായിക്കുന്നു. എന്നാല് ഉറക്കമില്ലായ്മ എപ്രകാരമാണ് നമ്മുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നത് എന്ന് നോക്കാം.

ദേഷ്യം വര്ദ്ധിക്കുന്നു
പലപ്പോഴും ഉറക്കമില്ലായ്മ പല വിധത്തിലുള്ള പ്രതിസന്ധികള്ക്ക് കാരണമാകുന്നു. അതില് ദാമ്പത്യ ജീവിതത്തില് ദേഷ്യം വര്ദ്ധിക്കുന്നതിനും വൈകാരി വിക്ഷോഭത്തിനും കാരണമാകുന്നു, കൂടാതെ പങ്കാളികള് തമ്മിലുള്ള ക്ഷമയം സഹിഷ്ണുതയും എല്ലാം കുറയുകയും ചെയ്യുന്നു. പലപ്പോഴും ഉത് സംഘര്ഷത്തിലേക്കും എത്തുന്നു.
വൈകാരിക ബന്ധം കുറയുന്നു
പലപ്പോഴും വൈകാരിക ബന്ധത്തിനെ കുറയ്ക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആഴത്തിലുള്ള ഉറക്കമില്ലായ്മ പലപ്പോഴും നിങ്ങളുടെ മാനസിക അടുപ്പത്തേയും വൈകാരികതയേയും ബാധിക്കുന്നു. ഇത് പരസ്പരം പിന്തുണയ്ക്കുന്നതിനും ബുദ്ധിമുട്ടാക്കുന്നതിനും എല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നു.

പരസ്പരമുള്ള അടുപ്പം കുറയുന്നു
പരസ്പരമുള്ള അടുപ്പം കുറയ്ക്കുന്നതിന് പലപ്പോഴും ഉറക്കമില്ലായ്മ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മ ഉണ്ടാക്കുന്ന ക്ഷീണം നിങ്ങളുടെ ശാരീരിക മാനസിക അടുപ്പത്തെ ഇല്ലാതാക്കുന്നു. ഇത് ബന്ധത്തിന്റെ മൊത്തത്തിലുള്ള അടുപ്പത്തിന് വെല്ലുവിളിയായി മാറുന്നു. ശാരീരിക മാനസിക പ്രതിസന്ധികള്ക്ക് പരിഹാരം കാണുന്നതിനും നല്ല ദാമ്പത്യത്തിനും എന്തുകൊണ്ടും നല്ല ഉറക്കം അനിവാര്യമാണ്.
ആശയവിനിമയം തകരാറിലാകുന്നു
പലപ്പോഴും ആശയവിനിമയത്തിലുണ്ടാവുന്ന പ്രശ്നത്തിന് കാരണമാകുന്നത് ഉറക്കമില്ലായ്മ തന്നെയാണ്. ദാമ്പത്യ ജീവിതത്തില് ഫലപ്രദമായ ആശയവിനിമയം അനിവാര്യമാണ്. എന്നാല് ചില സാഹചര്യങ്ങളില് ഉറക്കത്തിന്റെ അഭാവം ദാമ്പത്യ ജീവിതത്തില് പ്രതിസന്ധികളുണ്ടാക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണകളും തെറ്റായ ആശയവിനിമയങ്ങളും എ്ല്ലാം ഇതിന്റെ ഫലമായി സംഭവിക്കുന്നു.
ദേഷ്യവും സംഘര്ഷവും
ദാമ്പത്യ ജീവിതത്തില് ദേഷ്യവും സംഘര്ഷവും എല്ലാം സംഭവിക്കുന്നതിന് പിന്നില് ഉറക്കമില്ലായ്മ കാരണമാകുന്നു. ഇവരില് ദേഷ്യം വളരെ കൂടുതലാവുകയും അതോടൊപ്പം തന്നെ എളുപ്പത്തില് നിരാശയും പ്രതിസന്ധിയും ഉണ്ടാവുന്നു എന്ന കാര്യത്തില് സംശയം വേണ്ട. ഇത് കാലക്രമേണ നിങ്ങളുടെ ബന്ധത്തെ പ്രശ്നത്തിലാക്കുന്നു. അത് മാത്രമല്ല ബന്ധത്തില് ക്ഷമ കുറയുന്നതിലേക്കും നിങ്ങളെത്തുന്നു.



Click it and Unblock the Notifications

