Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
അസൂയപ്പെടുത്തുന്ന സ്നേഹം; സന്തുഷ്ട ദമ്പതികള്‍ ബന്ധം വളര്‍ത്താന്‍ ചെയ്യുന്ന 7 കാര്യങ്ങള്‍
എപ്പോഴും സന്തുഷ്ടരായി കാണുന്ന ചില ദമ്പതികളുണ്ട്. അവരുടെ സ്നേഹം മറ്റുള്ളവരില്‍ അസൂയ ഉളവാക്കുന്നതായിരിക്കും. അത്തരക്കാര്‍ തമ്മില്‍ ഒരിക്കലും വഴക്കുണ്ടാകില്ലെന്നാണ് പൊതുവെ ആളുകള്‍ കരുതുന്നത്. എന്നാല്‍ അത് അങ്ങനെയല്ല. യഥാര്‍ത്ഥത്തില്‍, രണ്ട് ആളുകളുടെ സ്വഭാവവും ചിന്താരീതിയും ഒരുപോലെയല്ല. അത്തരമൊരു സാഹചര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം, ഓരോ ദമ്പതികള്‍ക്കിടയിലും ചില വഴക്കുകള്‍ സ്വാഭാവികമായും ഉണ്ടാകും.
എന്നിരുന്നാലും, തങ്ങളുടെ ബന്ധത്തിലെ പ്രശ്നങ്ങള്‍ ഓരോരുത്തരും വ്യത്യസ്തമായ രീതിയില്‍ പരിഹരിക്കുന്നു. ഓരോ ദമ്പതികള്‍ക്കും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വഴക്കോ അഭിപ്രായവ്യത്യാസമോ നേരിടേണ്ടി വരും.
അത് തരണം ചെയ്യാന്‍ വളരെ ശ്രദ്ദാപൂര്‍വ്വം ശ്രമിക്കണം. എങ്കില്‍ മാത്രമേ നിങ്ങളുടെ ബന്ധം നല്ലരീതിയില്‍ നിലനില്ക്കുകയുള്ളൂ. സന്തുഷ്ടരായ ദമ്പതികള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ വഴക്കുകള്‍ അവര്‍ തമ്മിലുള്ള സ്നേഹം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. മിടുക്കരും സന്തുഷ്ടരുമായ ദമ്പതികള്‍ വഴക്കിടാതെ തങ്ങളുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കുന്നുവെന്ന് അറിയാന്‍ താല്പര്യമുണ്ടോ? ലേഖനം വായിക്കൂ.

പ്രശ്നം വളര്‍ത്തുന്നതിന് പകരം പരിഹാരം നോക്കുക
ഒരു പിണക്കമുണ്ടായാല്‍ അത് നീട്ടിക്കൊണ്ടുപോകുന്നതിനു പകരം എങ്ങനെ പരിഹരിക്കാമെന്നാണ് സന്തോഷത്തോടെ കഴിയുന്ന ദമ്പതികള്‍ ചെയ്യാറ്. വഴക്കുണ്ടായാല്‍ ഒരിക്കലും പങ്കാളിയെ തോല്പ്പിക്കാനായി പോരടിക്കുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. അതിനാല്‍, ഒരു വഴക്കിനുശേഷം ശാന്തമാകുമ്പോള്‍ നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുക. പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം അവയ്ക്ക് പരിഹാരം കണ്ടെത്താനും ശ്രമിക്കുക.

ഇരുവരുടെയും സന്തോഷം
സന്തുഷ്ടരായ ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടാകുമ്പോഴെല്ലാം, ഇരുവരുടെയും സന്തോഷത്തിന് ഉതകുന്ന ഒരു പരിഹാരം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു. ഒരു ബന്ധം യഥാര്‍ത്ഥത്തില്‍ രണ്ട് വ്യക്തികള്‍ ചേര്‍ന്നതാണെന്ന് അവര്‍ നന്നായി മനസ്സിലാക്കുന്നു. അതിനാല്‍ ഒരു ബന്ധത്തില്‍ രണ്ട് പേരുടെയും സന്തോഷം ഒരുപോലെ പ്രധാനമാണ്.

പരസ്പരം ശ്രദ്ധിക്കുക
ഒരു ബന്ധത്തില്‍, നിങ്ങളുടെ പങ്കാളിയെ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ പലപ്പോഴും ആളുകള്‍ സ്വന്തം കാര്യം മാത്രം നോക്കുന്നു. മറ്റുള്ളവരുടെ ചിന്തകള്‍ അറിയാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ അവര്‍ തമ്മിലുള്ള വഴക്ക് ഒരിക്കലും പരിഹരിക്കാനും കഴിഞ്ഞില്ല. നേരെമറിച്ച്, എപ്പോഴും സന്തോഷത്തോടെ കഴിയുന്ന ദമ്പതികള്‍, അവരുടെ വാക്കുകള്‍ക്കൊപ്പം പങ്കാളിയുടെ വാക്കുകളും തുല്യ ശ്രദ്ധയോടെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

തെറ്റ് ആവര്‍ത്തിക്കരുത്
പല ദമ്പതികളും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ അത് കഴിഞ്ഞശേഷം അവര്‍ പങ്കാളിയോട് ക്ഷമ ചോദിക്കുന്നു, എന്നാല്‍ അതേ തെറ്റ് അവര്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഇത് കാരണം അവര്‍ക്കിടയില്‍ വഴക്ക് കൂടുതല്‍ വര്‍ദ്ധിക്കുന്നു. അതുപോലെ പരസ്പര വിശ്വാസവും കുറയുന്നു. നേരെമറിച്ച്, സന്തുഷ്ടരായ ദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍, ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ ശ്രമിക്കുന്നു. അങ്ങനെ അവരുടെ ബന്ധം മുറിയാതെ മുന്നോട്ട് പോകുന്നു.

പരസ്പര ബഹുമാനം
ഏത് ബന്ധമായാലും അതില്‍ ബഹുമാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ബഹുമാനമില്ലാത്ത ഒരു ബന്ധത്തിനിടയില്‍ ജീവിക്കാന്‍ പ്രയാസമാണ്. കാരണം ആത്മാഭിമാനത്തേക്കാള്‍ പ്രധാനമായി ഒന്നുമില്ല. അതുകൊണ്ട് പങ്കാളിയെ ബഹുമാനിക്കുക. അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒന്നും അവരോട് പറയാതിരിക്കുക.

മികച്ച ആശയവിനിമയം
ആശയവിനിമയത്തിലെ വിടവ് കാരണം ഏത് ബന്ധത്തിലും തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നു. ബന്ധം സുദൃഢമായി നിലനിറുത്താന്‍, മികച്ച ആശയവിനിമയം നടത്തേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് നിങ്ങള്‍ തിരക്കിലാണെങ്കില്‍ പോലും പങ്കാളിയോട് സംസാരിക്കാന്‍ അല്പം സമയം കണ്ടെത്തുക. അങ്ങനെ നിങ്ങള്‍ക്ക് അവരുമായി സമ്പര്‍ക്കം പുലര്‍ത്താം.

വിശ്വാസവും സത്യസന്ധതയും
വിശ്വാസവും സത്യസന്ധതയുമാണ് ഓരോ ബന്ധത്തിലും ഏറ്റവും പ്രധാനമായ കാര്യം. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഇത് തകരുകയാണെങ്കില്‍, ബന്ധം തകരാന്‍ അധിക സമയം വേണ്ടിവരില്ല. അതിനാല്‍ നിങ്ങളുടെ പങ്കാളിയില്‍ വിശ്വാസം നിലനിര്‍ത്തുക. അതുപോലെ, ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തേണ്ടതും ആവശ്യമാണ്. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക. പരസ്പരം വിശ്വസ്തരായിരിക്കുക.



Click it and Unblock the Notifications
