Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
എത്ര ഉപദ്രവിച്ചാലും എന്റെ ഭര്‍ത്താവ് പാവം! തിരിച്ചറിയണം സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം
ഒരു ബോസിനും അസിസ്റ്റന്റിനും ഇടയിലെ സംഘര്‍ഷങ്ങളും പകപോക്കലും ഇഷ്ടവുമെല്ലാം തമാശരൂപത്തില്‍ അവതരിപ്പിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ദിലീപ്-മമ്ത മോഹന്‍ദാസ് സിനിമയാണ് മൈ ബോസ്. ഈ സിനിമയില്‍ മദ്യപിച്ച് ഭാര്യയെ തല്ലുന്ന ഒരാളെ മമ്ത ആക്രമിക്കുകയും ആ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. പക്ഷേ അതില്‍ മമ്തയുടെ കഥാപാത്രത്തെ അമ്പരിപ്പിച്ച് കൊണ്ട് ആ ഭാര്യ, ഭര്‍ത്താവിനെ ഉപദ്രവിച്ച മമ്തയെ ചോദ്യം ചെയ്യുന്നതും വീട്ടില്‍ നിന്ന് ഇറക്കിവിടുന്നതും കാണാം. തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വേദനിപ്പിക്കുകയും തടങ്കലില്‍ വെക്കുകയും ചെയ്യുന്ന ആളുകളോട് (ഭര്‍ത്താവ് തന്നെയാകണമെന്നില്ല) സ്‌നേഹമോ മമതയോ കാണിക്കുന്ന ആളുകള്‍ സിനിമയില്‍ മാത്രമല്ല, നമ്മുടെ ചുറ്റുവട്ടങ്ങളില്‍ തന്നെ നിരവധിയാണ്. ഗാര്‍ഹിക പീഡനങ്ങള്‍ പലതും പുറത്ത് വരാത്തത് അതിന് ഇരയാക്കപ്പെടുന്നവരുടെ അപകടകരമായ ഈ മനസ്ഥിതി കൊണ്ടാണ്. തങ്ങളെ ഉപദ്രവിക്കുന്നവരോടും പീഡിപ്പിക്കുന്നവരോടും തടങ്കലില്‍ വെക്കുന്നവരോടും വിദ്വേഷത്തിന് പകരം സഹാനുഭൂതിയോ ഇഷ്ടമോ തോന്നുന്ന മാനസികാവസ്ഥയെ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്നാണ് വിളിക്കുന്നത്. എന്താണ് ഈ അവസ്ഥയെന്നും അതിന്റെ പ്രത്യേകതകള്‍ എന്താണെന്നും വിശദമായി മനസ്സിലാക്കാം.

സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം
തടങ്കലില്‍ വെക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന ആളുകളോട് ഭയവും വിദ്വേഷവും തോന്നുന്നതിന് പകരം ബന്ദിയാക്കപ്പെടുന്ന അല്ലെങ്കില്‍ ഇരയാക്കപ്പെടുന്ന വ്യക്തിക്ക് തോന്നുന്ന മാനസികമായ അടുപ്പം സൂചിപ്പിക്കാനാണ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന പദം ഉപയോഗിക്കുന്നത്. ശാരീരികമോ മാനസികമോ ആയ ക്ഷേമത്തിന് മറ്റൊരാളാല്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ വെല്ലുവിളിയോ അനുഭവപ്പെടുമ്പോഴാണ് ആളുകളില്‍ ഈ മാനസികാവസ്ഥ രൂപപ്പെടുന്നത്. മറ്റൊരാളുടെ നിയന്ത്രണത്തിലാകുമ്പോള്‍, ജീവന് തന്നെ ഭീഷണിയുണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ആളുകളില്‍ ഉണ്ടാകുന്ന മാനസികമായി പ്രതികരണമാണിത്.
ഉപദ്രവിക്കുന്ന ആളോട് ഇരയാക്കപ്പെടുന്നവര്‍ക്ക് തോന്നുന്ന അടുപ്പം ഒരു അതിജീവന തന്ത്രമായോ അല്ലെങ്കില്‍ ആ അവസ്ഥയുമായുള്ള പൊരുത്തപ്പെടലായോ ആണ് മിക്ക മാനസികാരോഗ്യ വിദഗ്ധരും കണക്കാക്കുന്നത്. ദിവസങ്ങളോ ആഴ്ചകളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ നീണ്ട ട്രോമയും പീഡനവും അതിജീവിക്കാന്‍ അവര്‍ കണ്ടെത്തുന്ന വഴിയാണിത്. പക്ഷേ ഇത് ഒരു മാനസികരോഗമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരയാക്കപ്പെടുന്നവര്‍ക്ക് ഉപദ്രവിക്കുന്നവരോട് തോന്നുന്ന വൈകാരികാവസ്ഥ മനസ്സിലാക്കുന്നതിനുള്ള വഴിയായാണ് നിലവില്‍ സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമിനെ കണക്കാക്കുന്നത്. ട്രോമ ബോണ്ടിംഗ് അല്ലെങ്കില്‍ പോസ്റ്റ് ട്രോമ സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന മാനസികാവസ്ഥയാണിത്.
പദത്തിന്റെ ഉല്‍പ്പത്തി
1973-ലാണ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ നടന്ന ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ടാണത്. അവിടുത്തെ സെവറിജസ് ക്രെഡിറ്റ്ബാങ്കിലെ നാല് ജീവനക്കാരെ കൊള്ളക്കാര്‍ ആറുദിവസത്തോളം ബാങ്കില്‍ ബന്ദികളാക്കി വെച്ചു. പക്ഷേ ഈ കാലയളവില്‍ ബന്ദികള്‍ക്കും കവര്‍ച്ചക്കുമിടയില്‍ ഒരു അടുപ്പം രൂപപ്പെട്ടു. രക്ഷപ്പെട്ട് പുറത്തെത്തിയതിന് ശേഷം കവര്‍ച്ചക്കാര്‍ക്കെതിരെ ഇവര്‍ കോടതിയില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചു. അവരെ ന്യായീകരിക്കാനും അവര്‍ക്ക് വേണ്ടി നിലകൊള്ളാനും ഇവര്‍ തയ്യാറായി.
ഈ സംഭവത്തെ കുറിച്ച് ഗവേഷണം നടത്തിയ സൈക്യാട്രിസ്റ്റും ക്രിമിനലോളജിസ്റ്റുമായ ആയ നില്‍സ് ബെജറോട്ടാണ് സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന വാക്ക് കണ്ടെത്തിയത്. ബാങ്ക് ജീവനക്കാര്‍ക്കും കവര്‍ച്ചക്കാര്‍ക്കും ഇടയില്‍ രൂപപ്പെട്ട ബന്ധം സൂചിപ്പിക്കാനാണ് അദ്ദേഹം ഈ പദം ഉപയോഗിച്ചത്.
സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം ബന്ധങ്ങളില്‍
തടവിലാക്കപ്പെടുന്നവരും തടവിലാക്കുന്നവരും തമ്മിലുള്ള മാനസികമായ അടുപ്പം വളരെ അപൂര്‍വ്വമായ, ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെങ്കിലും സ്റ്റോക്ക്‌ഹോം സിന്‍ഡ്രോമിന് സമാനമായ മാനസികാവസ്ഥകള്‍ അപൂര്‍വ്വമല്ല. ദാമ്പത്യം അടക്കം മനുഷ്യബന്ധങ്ങളില്‍ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം ഉണ്ടാകാറുണ്ട്. മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന ഭര്‍ത്താവിനോട് ഭാര്യയ്ക്ക് വെറുപ്പ് തോന്നാതിരിക്കുന്നകത് സ്ഥിരമായി അടിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രക്ഷിതാക്കളോട് കുട്ടികള്‍ വീണ്ടും അടുക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്ന ആളുകളോട് ഇരയാക്കപ്പെടുന്നവര്‍ക്ക് ഇഷ്ടം തോന്നുന്നതുമെല്ലാം സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമിന് ഉദാഹരണങ്ങളാണ്. പോക്‌സോ കേസുകളില്‍ പലപ്പോഴും സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം കണ്ടുവരാറുണ്ടെന്ന് സൈക്കോളജിസ്റ്റായ ഡോ. റഹീമുദ്ദീന്‍ അഭിപ്രായപ്പെടുന്നു.
ട്രോമ ബോണ്ടിംഗ് എന്ന വിഭാഗത്തില്‍ സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം ഉള്‍പ്പെടുത്താന്‍ പല കാരണങ്ങള്‍ ഉണ്ട്. ട്രോമ ബോണ്ടിംഗില്‍ ഉപദ്രവിക്കുന്ന ആള്‍ ശിക്ഷകളിലൂടെയോ അല്ലെങ്കില്‍ ഇരയ്ക്ക് ഗുണമാകുന്ന കാര്യങ്ങളിലൂടെയോ അവരുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നു. അതിജീവനത്തിന് ഇങ്ങനെയൊരു ബന്ധം ആവശ്യമാണെന്ന സാഹചര്യത്തിലാണ് ഇരകളില്‍ ഉപദ്രവിക്കുന്നവരോട് അടുപ്പം ഉണ്ടാകുന്നത്. തങ്ങളുടെ ദുരനുഭവങ്ങളിലും ഉപദ്രവിക്കുന്നയാളുടെ അവസ്ഥകളിലും ന്യായീകരണം കണ്ടെത്താനും അവരോട് സഹതപിക്കാനും ഇരകള്‍ തയ്യാറാകുന്നു.
സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം ടോക്‌സിക് ബന്ധങ്ങളുടെ മറ്റൊരു ഉദാഹരണമാണ്. വളരെ മോശമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്ക് അതില്‍ പരാതി ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, ഉപദ്രവിക്കുന്നവരെ സംരക്ഷിക്കാനും സ്‌നേഹിക്കാനും അവര്‍ ശ്രമിക്കുന്നു. അവരില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ഇരകള്‍ നടത്തുന്നില്ല. അത് തങ്ങളുടെ വിധിയായോ അല്ലെങ്കില്‍ സാധാരണ കാര്യമായോ അവര്‍ കരുതുന്നു.
ഗാര്‍ഹിക പീഡനം ഉള്‍പ്പടെ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമും തമ്മില്‍ ബന്ധമുണ്ടെന്ന് പല ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു. വലിയൊരു ഭാഗം സ്ത്രീകളും അവരുടെ പങ്കാളിയില്‍ നിന്നും പലതരം പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്. അതില്‍ ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും പങ്കാളിയെ വിട്ടുപോകുകയും വീണ്ടും തിരിച്ചെത്തുകയും ചെയ്തവരാണ്. പങ്കാളിയുടെ വികാരവിചാരങ്ങളോട് അലിവ് തോന്നുന്നവര്‍ ആ ബന്ധം വിട്ടുപോകാന്‍ മടിക്കുന്നു.
സമാനമായി രക്ഷിതാക്കളില്‍ നിന്നും ഉപദ്രവം നേരിടുന്ന കുട്ടികളും പലപ്പോഴും അവരുടെ മാതാപിതാക്കളോട് വിശ്വസ്തത പുലര്‍ത്തുന്നു. വലുതാകുമ്പോഴും തങ്ങള്‍ നേരിട്ട അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ മാതാപിതാക്കളെ വിട്ടുപോകുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നില്ല. തങ്ങളുടെ നന്മയ്ക്കായി മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ശിക്ഷകള്‍ എന്ന നിലയ്ക്കാണ് അവര്‍ അത്തരം മോശം അനുഭവങ്ങളെ ന്യായീകരിക്കുന്നത്. കായികരംഗത്ത് പരിശീലനകനും താരങ്ങള്‍ക്കുമിടയിലും സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം ഉണ്ടാകാറുണ്ട്. അതുപോലെ ജോലിസ്ഥലത്തും മറ്റ് ബന്ധങ്ങളിലും ഈ അപകടകരമായ മാനസികാവസ്ഥ കണ്ടുവരുന്നു.
ലക്ഷണങ്ങള്‍
സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമിന്റെ നാല് പ്രധാന പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഉപദ്രവിക്കുന്ന ആളോട് ഇരയാക്കപ്പെടുന്നവര്‍ക്കുള്ള അടുപ്പം
ഇവര്‍ക്കെതിരെ മൊഴി നല്‍കാനോ പരാതിപ്പെടാനോ ഉള്ള വിസമ്മതം
ഉപദ്രവിക്കുന്ന ആളോട് സഹാനുഭൂതി, അവരുടെ ചെയ്തികളില്‍ ന്യായം കണ്ടെത്തല്‍, അവരെ ഭീഷണിയായി കണക്കാക്കാതിരിക്കല്‍
ഉപദ്രവിക്കുന്ന ആളോട് സഹതാപം തോന്നല്‍.
അവരോട് വിശ്വസ്തതയും കൂറും പ്രകടിപ്പിക്കല്‍.
ആ ബന്ധം ഉപേക്ഷിക്കാന്‍ സാധിക്കില്ല എന്ന വിശ്വാസം.
പ്രത്യാഘാതങ്ങള്‍
ശാരീരികമായും മാനസികമായും നിരവധി പ്രത്യാഘാതങ്ങള്‍ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോമിനുണ്ട്.
ആശയക്കുഴപ്പം. ഓര്‍മ്മയില്‍ അവ്യക്തത, അടിക്കടി പഴയ കാര്യങ്ങള്‍ ഓര്‍മ്മവരല്‍, വിഭ്രമ ചിന്തകള്‍.
ഭയം ഇല്ലാതിരിക്കുക, നിസ്സഹായാവസ്ഥ, പ്രതീക്ഷയില്ലായ്മ, നിരാശ, ദേഷ്യം, കുറ്റബോധം, ഉപദ്രവിക്കുന്ന ആളില്‍ ആശ്രിതത്വം.
പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍.
ഉത്കണ്ഠ, അപകര്‍ഷത ബോധം, അസാധാരണ പെരുമാറ്റം.
ശാരീരിക ആരോഗ്യപ്രശ്‌നങ്ങള്‍.
പ്രതിവിധികള്‍
സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം അപകടകരമായ, സമ്മര്‍ദ്ദമേകുന്ന അവസ്ഥകളോടുള്ള മാനസികമായ പ്രതികരണമാണ്. ഉപദ്രവിക്കുന്നവരോട് ഇരകള്‍ക്ക ഉണ്ടാകുന്ന അടുപ്പവും വിശ്വസ്തതയും വളരെ സത്യസന്ധമാണ്. എന്നാല്‍ ഉപദ്രവിക്കുന്നവര്‍ക്ക് ഇരകളോട് അത്തരമൊരു ബന്ധം തോന്നിക്കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം നല്ലതാണെന്നോ, മികച്ച അതിജീവന തന്ത്രമാണെന്നോ കരുതാന്‍ പറ്റില്ല. ഇങ്ങനെയുള്ളവര്‍ക്ക് കൗണ്‍സിലിംഗും തെറാപ്പിയും ആവശ്യമാണ്. സുരക്ഷിതമായ ബന്ധങ്ങളെ കുറിച്ച് അവബോധം നല്‍കുകയും തങ്ങളുടെ മാനസികസംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള രീതികളും ഇവരെ ബോധ്യപ്പെടുത്തണം.



Click it and Unblock the Notifications











