Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
രക്ഷിക്കാന്‍ ശ്രമിക്കുന്ന വീട്ടുകാരല്ല, ചുറ്റിക കൊണ്ടടിച്ച ഭര്‍ത്താവാണ് അവര്‍ക്ക് വലുത്
കൊച്ചിയിലെ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റ് ആയ ഡോ. അര്‍ജുന്‍ കര്‍ത്തയ്ക്ക് മുമ്പില്‍ കഴിഞ്ഞിടെ ഒരു കേസ് വന്നു. ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിക്കുന്ന ഒരു സ്ത്രീ. പക്ഷേ എത്ര ഉപദ്രവിച്ചാലും ഭര്‍ത്താവിനോട് അവര്‍ക്ക് സ്‌നേഹമാണ്. ഇവരെ അയാളില്‍ നിന്നും രക്ഷിക്കാന്‍ ബന്ധം ഉപേക്ഷിക്കാനും അയാള്‍ക്കെതിരെ കേസ് കൊടുക്കാനും വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും അവര്‍ അതിന് തയ്യാറായില്ല. മാത്രമല്ല, ഭര്‍ത്താവിനെതിരെ നില്‍ക്കുന്ന വീട്ടുകാരോടായി അവര്‍ക്ക് ദേഷ്യം. ഒടുവില്‍ ഒരു വഴക്കിനിടയില്‍ ഭര്‍ത്താവ് ചുറ്റിക വെച്ച് ഇവരുടെ തലയില്‍ അടിച്ചു. തലയോട്ടിയില്‍ പൊട്ടലും തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി അവര് ഐസിയുവിലായി. വീട്ടുകാര്‍ ഭര്‍ത്താവിനെതിരെ കേസ് കൊടുത്തു. പോലീസ് പിടിക്കുമെന്നായപ്പോള്‍ ആ ഭര്‍ത്താവ് ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് പേടി കാരണമായിരിക്കും അയാള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അയാള്‍ പിന്നീട് മരിച്ചു. ഇവിടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാര്യം ഭര്‍ത്താവിന്റെ ക്രൂരതയില്‍ തല തകര്‍ന്ന് മരണാസന്നയായ ആ സ്ത്രീ ഭര്‍ത്താവിന്റെ മരണത്തിന് സ്വന്തം വീട്ടുകാരെ കുറ്റപ്പെടുത്തിയെന്നതാണ്. വീട്ടുകാര്‍ കേസ് കൊടുത്തതാണ് ഭര്‍ത്താവ് മരിക്കാന്‍ കാരണമെന്ന് അവര്‍ വിശ്വസിച്ചു. തന്നെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വീട്ടുകാരെക്കാളും അവര്‍ക്ക് സ്‌നേഹം തല തല്ലിപ്പൊളിച്ച ഭര്‍ത്താവിനോടാണ്.

ഗാര്‍ഹിക പീഡനങ്ങളിലെ സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ കേസ്.
സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം
തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളില്‍ ഇരയ്ക്ക് തട്ടിക്കൊണ്ടുപോകുന്നവരോട് തോന്നുന്ന മാനസികമായ അടുപ്പമാണ് സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമായി കൂടുതലും ചര്‍ച്ച ചെയ്യപ്പെടാറ്. പക്ഷേ, അത്തരം കേസുകളില്‍ മാത്രമല്ല ഈയൊരു അസാധാരണ മാനസിക സ്ഥിതിവിശേഷം ഉണ്ടാകുന്നതെന്ന് മേല്‍പ്പറഞ്ഞ കേസ് വ്യക്തമാക്കുന്നു. തിരിച്ചറിയപ്പെടാറില്ലെങ്കിലും ഭാര്യാഭര്‍തൃബന്ധങ്ങളില്‍ പലപ്പോഴും ഇതുണ്ടാകാറുണ്ട്. വളരെ സങ്കീര്‍ണ്ണമായ വൈകാരിക അവസ്ഥകളും സ്വഭാവങ്ങളും വെല്ലുവിളികളുമാണ് ഇത്തരം ബന്ധങ്ങളില്‍ ഉള്ളത്. പങ്കാളിയുടെ ശാരീരിക, മാനസിക പീഡനത്തിന് ഇരയാക്കപ്പെടുന്നത് ഭാര്യ ആയാലും ഭര്‍ത്താവ് ആയാലും അവര്‍ക്ക് അതില്‍ നിന്ന് രക്ഷപ്പെടാന്‍ പോലും തോന്നാത്ത വളരെ അപകടകരമായ മാനസിക അവസ്ഥയാണിത്.
ഇത്തരം കേസുകളില്‍ ഇരയ്ക്ക് തന്നെ ഉപദ്രവിക്കുന്ന പങ്കാളിയോട് വളരെ തീവ്രമായ വൈകാരിക അടുപ്പവും സഹാനുഭൂതിയും അമിത വിധേയത്വവും ഉണ്ടാകും. മറ്റുള്ളവര്‍ക്ക് മുമ്പില്‍ പങ്കാളിയുടെ ഈ ക്രൂരസ്വഭാവത്തെ ന്യായീകരിക്കാന്‍ മാത്രം ശക്തമായിരിക്കും ഈ അടുപ്പം. അതുകൊണ്ട് തന്നെ വീട്ടുകാര്‍ ഉള്‍പ്പടെ ചുറ്റുമുള്ളവര്‍ക്ക് ഈ മാനസിക പ്രശ്‌നം തിരിച്ചറിയാനോ അവരെ രക്ഷിക്കാനോ കഴിഞ്ഞെന്ന് വരില്ല.
കാരണങ്ങള്‍
മാനസികമായ കാരണങ്ങള്‍ കൊണ്ടും പല സാഹചര്യങ്ങള്‍ കൊണ്ടും ബന്ധങ്ങളില്‍ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം ഉണ്ടായെന്ന് വരാം. അതിന്റെ മൂലകാരണം മനസ്സിലാക്കിയെങ്കിലേ പ്രശ്‌നത്തില്‍ ഇടപെടാനും ഇരയാക്കപ്പെടുന്നവരെ രക്ഷിക്കാനും കഴിയുകയുള്ളു. അങ്ങനെ സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രമിന് കാരണമാകുന്ന ചില ഘടകങ്ങള്‍ നോക്കാം.
അധികാരം, നിയന്ത്രണം
ബന്ധങ്ങളിലെ സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമിന്റെ പ്രധാന കാരണം ബന്ധങ്ങളിലെ അസമത്വം തന്നെയാണ്. പീഡിപ്പിക്കുന്നയാള്‍ ഇരയ്ക്ക് മേല്‍ അധികാരവും നിയന്ത്രണവും അടിച്ചേല്‍പ്പിക്കുന്നു. അവരുടെ വികാരങ്ങളെയും ചിന്തകളെയും പ്രവൃത്തികളെയും ഇവര്‍ മുതലെടുക്കുകയും തങ്ങളുടെ ആവശ്യാര്‍ത്ഥം കെട്ടിച്ചമയ്ക്കുകയും ചെയ്യും. ക്രമേണ, തന്റെ സുരക്ഷയും ക്ഷേമവും എന്തിന് തന്റെ സ്വത്വം പോലും ഉപദ്രവിക്കുന്ന ആളിലാണെന്നും അയാളെ ആശ്രയിച്ചേ തനിക്ക് ജീവിക്കാന്‍ കഴിയുകയുള്ളുവെന്നും ഇര വിശ്വസിക്കും. അതോടെ ഈ ടോക്‌സിക് ബന്ധത്തില്‍ നിന്നും പുറത്തുകടക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരും.
ഒറ്റപ്പെടല്‍
പീഡിപ്പിക്കുന്ന വ്യക്തി ഇരയെ അവരുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ആശ്രയിക്കാവുന്ന മറ്റ് ബന്ധങ്ങളില്‍ നിന്നും വേര്‍പെടുത്തി, ഒറ്റപ്പെടുത്തും. ഈ ഒറ്റപ്പെടല്‍ കാരണം തനിക്ക് ഇനി ഉപദ്രവിക്കുന്ന ആള്‍ മാത്രമാണ് ആശ്രയം എന്ന ചിന്ത ഇരയ്ക്ക് ഉണ്ടാകും. അതോടെ അവര്‍ക്ക് ഉപദ്രവിക്കുന്ന ആളോടുള്ള ആശ്രിതത്വവും വൈകാരിക അടുപ്പവും വര്‍ധിക്കും.
അടിക്കടിയുള്ള സ്വഭാവമാറ്റം
പങ്കാളിയെ പീഡിപ്പിക്കുകയും അതിന് പിന്നാലെ അവരോട് സ്‌നേഹവും ദയയും കാണിക്കുന്നത് ഇരകളില്‍ ആശയക്കുഴപ്പമുണ്ടാക്കും. ഉപദ്രവിക്കുന്നയാളുടെ പ്രവചനാതീതനായ ഈ സ്വഭാവം കാരണം അയാളില്‍ നിന്നുണ്ടാകുന്ന ക്രൂരതകള്‍ മറക്കാനും അയാളുടെ സ്‌നേഹത്തെ വിശ്വസിക്കാനും ഇരയെ പ്രേരിപ്പിക്കും.
ലക്ഷണങ്ങള്‍
ബന്ധങ്ങളിലെ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം ഇരയ്ക്കും ഉപദ്രവിക്കുന്നയാള്‍ക്കും ഇടയിലെ അസാധാരണ വൈകാരിക അടുപ്പമാണ്. ഇത് ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിക്കും.
- ഉപദ്രവിക്കുന്നയാളെ ന്യായീകരിക്കുക
- ബന്ധത്തെ എതിര്‍ക്കുന്നവരോട് വെറുപ്പ്
- ബന്ധം ഉപേക്ഷിക്കാന്‍ ഭയം, അവരില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന തോന്നല്‍
- വ്യക്തിത്വം നഷ്ടപ്പെടുക, പീഡിപ്പിക്കുന്നയാളുടെ മൂല്യങ്ങളും വിശ്വാസങ്ങളും സ്വഭാവവും പകര്‍ത്താന്‍ ശ്രമിക്കുക
- ഉപദ്രവിക്കപ്പെടുന്നതായി മറ്റുള്ളവരോട് സമ്മതിക്കാതിരിക്കുക
- ഉത്കണ്ഠ, വിഷാദം
എങ്ങനെ മറികടക്കാം
മറ്റുള്ളവരുടെ പിന്തുണ തേടിയും സ്വയം മാറ്റത്തിന് തയ്യാറായും സ്റ്റോക്ക്‌ഹോം സിന്‍ഡ്രോമിനെ മറികടക്കാം.
- തെറാപ്പിസ്റ്റിന്റെയോ കൗണ്‍സിലറുടെയോ സേവനം തേടുക
- പ്രിയപ്പെട്ടവരുമായുള്ള ബന്ധം വീണ്ടെടുക്കുക
- ടോക്‌സിക് ബന്ധങ്ങളെ കുറിച്ചും സ്്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമിനെ കുറിച്ചുമുള്ള അവബോധം
- സ്വന്തം ക്ഷേമത്തിനും താല്‍പ്പര്യത്തിനും മുന്‍ഗണന നല്‍കല്‍
ലിമ സിന്‍ഡ്രോം
സ്റ്റോക്ക്‌ഹോം സിന്‍ഡ്രോമില്‍ നിന്നും വിഭിന്നമായി തട്ടിക്കൊണ്ട് പോയവര്‍ക്ക് അല്ലെങ്കില്‍ ഉപദ്രവിക്കുന്നവര്‍ക്ക് ഇരയാക്കപ്പെട്ടവരോട് അനുകമ്പയും വൈകാരിക അടുപ്പവും തോന്നുന്ന വിപരീത അവസ്ഥയും ഉണ്ട്. ലിമ സിന്‍ഡ്രോം എന്നാണ് ഇതറിപ്പെടുന്നത്. പെറുവിലെ ലിമയില്‍ ഉണ്ടായ കിഡ്‌നാപ്പുമായി ബന്ധപ്പെട്ടാണ് ഈ അവസ്ഥയ്ക്ക് ഈ പേര് വന്നത്.
സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമിന്റെ വിവിധരൂപങ്ങള്‍
സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം തട്ടിക്കൊണ്ടുപോകലിലും ഗാര്‍ഹിക പീഡനത്തിലും മാത്രമല്ല. ലൈംഗികപീഡനം, ടോക്‌സിക് പാരന്റിംഗ്, സെക്‌സ് ട്രാഫിക്കിംഗ്, കായിക പരിശീലനം എന്നീ മേഖലകളിലും തങ്ങളെ ഉപദ്രവിക്കുന്നവരോട് ഇരയാക്കപ്പെടുന്നവര്‍ക്ക് വൈകാരിക അടുപ്പമുണ്ടാകും. കോര്‍പ്പറേറ്റ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന മറ്റൊരു വകഭേദമുണ്ട്. ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് ഇത് ചര്‍ച്ച ചെയ്യപ്പെടുന്നത്. കമ്പനികള്‍ ജീവനക്കാരെ കൂടുതലായി ജോലി ചെയ്യിപ്പിക്കുകയും മാനസിക സമ്മര്‍ദ്ദമേകുകയും ചെയ്താലും ജീവനക്കാര്‍ക്ക് കമ്പനിയോട് അല്ലെങ്കില്‍ മേലധികാരികളോട് തോന്നുന്ന അടുപ്പത്തെയാണ് കോര്‍പ്പറേറ്റ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ഈ അവസ്ഥ കൂടിക്കൂടി വരികയാണ്. അതെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്.



Click it and Unblock the Notifications