Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊന്ന് കൊണ്ട് തുലാഭാരം നടത്താമെന്ന് പറഞ്ഞാലും കുടുംബം കഴിഞ്ഞേ ഈ നാളുകാര്‍ക്ക് മറ്റെന്തുമുള്ളൂ
കുടുംബം എന്നത് വളരെയധികം സന്തോഷവും സമാധാനവും സുരക്ഷിതത്വവും നല്കുന്ന ഒരു ഇടമാണ്. അതുകൊണ്ട് തന്നെയാണ് പലരും എത്രയൊക്കെ വഴക്കിട്ടാലും പ്രശ്നങ്ങള്‍ ഉണ്ടായാലും കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് തിരികെപ്പോവുന്നത്. എന്നാല്‍ ജ്യോതിഷത്തില്‍ കുടുംബത്തെ ജീവനെപ്പോലെ സ്നേഹിക്കുന്ന ചില നക്ഷത്രക്കാരെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രലോഭനങ്ങളിലും വീഴാതെ കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന പുരുഷന്മാരാണ്.
അത്തരം നക്ഷത്രക്കാര്‍ ആരൊക്കെയെന്നത് അറിയാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടാവും. പലപ്പോഴും വഴക്കുകളും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എല്ലാം കുടുംബത്തില്‍ ഉണ്ടാവും. എന്നാല്‍ ഭാര്യയേും മക്കളേയും ജീവനെപ്പോലെ സ്നേഹിക്കുന്ന പുരുഷന്മാര് ഈ നക്ഷത്രത്തില്‍ ജനിച്ചവരായിരിക്കും. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണെന്നും അതില്‍ നിങ്ങളുണ്ടോ എന്നും അറിയാന്‍ ഈ ലേഖനം വായിക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാരായ പുരുഷന്മാര്ക്ക് ഏറ്റവും പ്രിയപ്പെട്ടത് അവരുടെ കുടുംബം തന്നെയായിരിക്കും. കുടുംബത്തിന് എപ്പോഴും പ്രാധാന്യം നല്‍കുന്നതിലൂടെ അതുമായുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. ഇവരെ എപ്പോഴും പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്നതും ഭാര്യയും മക്കളും തന്നെയായിരിക്കും. അതില്‍ കൂടുതല്‍ മറ്റൊന്നും ജീവിതത്തില്‍ ഇവര്‍ ആഗ്രഹിക്കുകയില്ല.
പൂയ്യം
പൂയ്യം നക്ഷത്രക്കാരുടെ ഗ്രഹാധിപന്‍ ശനിയാണ്. ശനി എപ്പോഴും ഉത്തരവാദിത്വങ്ങളും കടമകളും പൂര്‍ത്തീകരിക്കാന്‍ പിന്തുണ നല്കുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ ഇതെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ പൂയ്യം നക്ഷത്രക്കാരായ പുരുഷന്മാര് എപ്പോഴും ശ്രദ്ധിക്കുന്നു. എത്രയൊക്കെ തിരക്കുണ്ടെങ്കിലും ജീവിതത്തില്‍ കുടുംബം കഴിഞ്ഞേ ഇവര്‍ക്ക് മറ്റെന്തുമുള്ളൂ.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ പാരമ്പര്യത്തിലും, കുടുംബ ബന്ധത്തിലും, പരസ്പര സ്നേഹത്തിലും വിശ്വസിക്കുന്നവരായിരിക്കും. ഈ പുരുഷന്മാര്ക്ക് തന്നോളം തന്നെ സ്വര്‍ണവും പണവും തരാം എന്ന് പറഞ്ഞാലും ഒരിക്കലും കുടുംബത്തെ ഒഴിവാക്കി ഒരു ജീവിതമില്ല. ഇവര്‍ക്ക് എപ്പോഴും എത്ര ദൂരെയാണെങ്കിലും കുടുംബം തന്നെയാണ് ഒന്നാമതായി ഹൃദയത്തിലുള്ളത്.
മകം
മകം നക്ഷത്രക്കാരായ പുരുഷന്മാരും ഒട്ടും വ്യത്യസ്തരല്ല. പൈതൃകത്തേയും പാരമ്പര്യത്തേയും മുറുകെപിടിക്കുന്ന ഇവര്‍ മറ്റുള്ളവരെ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അത് കുടുംബത്തിന്റെ കാര്യത്തില്‍ അല്പം കൂടുതലായിരിക്കും. ഒരിക്കലും ജീവിതത്തില്‍ കുടുംബത്തെ മറന്ന് ഒരു കാര്യവും ഇവര്‍ ചെയ്യുകയില്ല. അളവറ്റ സ്നേഹവും വിശ്വസ്തതയും തന്നെയാണ് ഇവരുടെ മുഖമുദ്ര.
ചിത്തിര
കുടുംബത്തിന് വേണ്ടി ജീവിച്ച് മരിക്കുന്നവരായിരിക്കും ചിത്തിര നക്ഷത്രക്കാര്‍. ഇവര്‍ എപ്പോഴും കുടുംബത്തോട് ചേര്‍ന്നിരിക്കുന്നതിനും അവര്‍ക്ക് വേണ്ടി സമയം ചിലവാക്കുന്നതിനും ശ്രമിക്കുന്നു. ബഹുമാനത്തോടേയും സ്നേഹത്തോടെയും എല്ലാവരോടും ഇടപഴകുന്ന സ്വഭാവക്കാരായതിനാല്‍ കുടുംബ ബന്ധങ്ങളിലെ മൂല്യം ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. കുടുംബമാണ് ഇവരുടെ ജീവനാഡി എന്നത് തന്നെയാണ് തെളിയിക്കുന്നതും.
വിശാഖം
വിശാഖം നക്ഷത്രക്കാരായ പുരുഷന്മാരും കുടുംബത്തിന്റെ കാര്യത്തില്‍ വളരെയധികം വികാരാധീനരാണ്. പലപ്പോഴും ജീവിതത്തില്‍ ഇവരുടെ ലക്ഷ്യം പോലും കുടുംബത്തെ കരയ്ക്കെത്തിക്കുക എന്നതാണ്. ഏത് പ്രതിസന്ധിയിലും തന്റെ കുടുംബത്തെ കൈവിടാതെ ചേര്‍ത്ത് നിര്‍ത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. അത്രയധികം പ്രധാനപ്പെട്ടതായി കുടുംബത്തെ കണക്കാക്കുന്നവരാണ് വിശാഖം നക്ഷത്രക്കാര്‍. അവരുടെ ഈ സ്വഭാവത്തിന് എത്രയൊക്കെ കാലം കഴിഞ്ഞാലും മാറ്റം സംഭവിക്കുകയില്ല.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരുടെ കാര്യവും മറിച്ചല്ല. ഇവര്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് തന്റെ കുടുംബത്തെ തന്നെയാണ്. മക്കളേയും ഭാര്യയേയും ജീവനെപ്പോലെ കൊണ്ട് നടക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്ന് പറയുന്നതും കുടുംബത്തിന്റെ സുരക്ഷിതത്വം തന്നെയായിരിക്കും. അത്രയധികം ഇവര്‍ കുടുംബത്തെ സ്നേഹിക്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
