Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
2025-ല്‍ മംഗല്യ ഭാഗ്യം ഈ രാശിക്കാരില്‍ സുനിശ്ചിതം: എന്തൊക്കെ സംഭവിച്ചാലും രാശിപ്പലകയില്‍ യോഗം തെളിയുന്നവര്‍
വിവാഹം എന്നത് മംഗളകരമായ ഒരു സംഭവമാണ്. രണ്ട് വ്യക്തികള്‍ മാത്രമല്ല രണ്ട് കുടുംബങ്ങള്‍ കൂടി ഒരുമിക്കുന്ന സുന്ദര സുരഭില നിമിഷങ്ങളാണ് ഓരോ വിവാഹങ്ങളും. സുഖത്തിലും ദു:ഖത്തിലും സന്തോഷത്തിലും സങ്കടത്തിലും എല്ലാം ജീവിതാവസാനം വരെ ഒരുമിച്ചുണ്ടാവും എന്ന വാഗ്ദാനമാണ് ഓരോ വിവാഹവും. എന്നാല്‍ ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ചിലര്‍ക്കെങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള തടസ്സങ്ങളുണ്ടാവുന്നു. അത് വിവാഹം വൈകുന്നതിനും അല്ലെങ്കില്‍ ദാമ്പത്യം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയിലേക്കും എത്തിക്കും.
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പലരും പുത്തന്‍ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. വിവാഹവും അതില്‍ ഒന്ന് തന്നെയായിരിക്കും. വരുന്ന വര്‍ഷം അതായത് 2025-ല്‍ വിവാഹയോഗമുള്ള ചില രാശിക്കാരുണ്ട്. മംഗല്യയോഗം തെളിയുന്ന ഇത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ദാമ്പത്യ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ സംഭവിക്കാം. അതില്‍ സന്തോഷകരമായ ദാമ്പത്യം നയിക്കാന്‍ യോഗം ഈ രാശിക്കാര്‍ക്കാണ്.

മേടം
മേടം രാശിക്കാര്‍ക്ക് വിവാഹം കഴിക്കാനും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നതിനും അനുകൂലമായ വര്‍ഷമാണ് 2025. ജനുവരി മുതല്‍ മെയ് വരെ ഇവര്‍ക്ക് മംഗല്യയോഗം തെളിയുന്നു. വ്യാഴത്തിന്റെ സ്ഥാനമാണ് ഇവരില്‍ മംഗല്യ യോഗത്തിന് വഴി വെക്കുന്നത്. എന്നാല്‍ മെയ് മാസത്തിന് ശേഷം ഇവര്‍ക്ക് പലപ്പോഴും ആ ശ്രമത്തില്‍ നിന്ന് പിന്മാറേണ്ടി വരും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പുതുവര്‍ഷം വിവാഹത്തിന് അനുകൂലമായ വര്‍ഷം തന്നെയാണ്. ഇവരിലും മെയ് വരെയുള്ള അഞ്ച് മാസത്തോളം വിവാഹത്തിനുള്ള യോഗം കാണുന്നു. ഇത് ചിലപ്പോള്‍ പ്രണയ വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. എന്നാല്‍ മെയ് മാസത്തിന് ശേഷം സെപ്റ്റംബര്‍ വരെ ഇവരുടെ ജീവിതത്തില്‍ വിവാഹയോഗം അനിശ്ചിതത്വത്തിലായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വളരെയധികം അനുകൂലമായ വര്‍ഷമാണ് 2025.വളരെക്കാലമായി കാത്തിരിക്കുന്നവര്‍ക്ക് വിവാഹം പെട്ടെന്ന് നടക്കുന്നു. മെയ് മാസത്തിന് ശേഷം വ്യാഴം ഇവരെ പുതിയ ബന്ധത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നു. ശനിയുടെ പിന്തുണയും വിവാഹവുമായി ബന്ധപ്പെട്ട് ഇവര്‍ക്കുണ്ടാവും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് 2025-ല്‍ വിവാഹ യോഗം തെളിഞ്ഞ് വരുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. ജനുവരി മുതല്‍ തന്നെ ഇവരുടെ വിവാഹ യോഗം വര്‍ദ്ധിക്കുന്നു. പ്രണയ വിവാഹത്തിനുള്ള സാധ്യതയാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. മെയ് മാസത്തിനും സെപ്റ്റംബര്‍ മാസത്തിനും ഇടയിലാണ് ഇവരുടെ വിവാഹ യോഗം തെളിയുന്നതും. എന്നാല്‍ അതിന് ശേഷവും അതിനു മുന്‍പും ഉള്ള കാലഘട്ടങ്ങള്‍ അല്പം കഷ്ടപ്പാട് നിറഞ്ഞതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് 2025-ല്‍ മംഗല്യയോഗം അനുകൂലമായിരിക്കും. ഇവര്‍ക്ക് തന്നെ അത്ഭുതകരമായി തോന്നുന്ന അവസരങ്ങളാണ് ഉണ്ടാവാന്‍ പോവുന്നത്. ഈ വര്‍ഷം ഏത് മാസവും ഇവരുടെ വിവാഹം സംഭവിക്കാം. കൂടാതെ ദാമ്പത്യ വിജയവും സന്തോഷവും സമാധാനവും എല്ലാം ഇവര്‍ക്കൊപ്പം ഉണ്ടാവും.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു വര്‍ഷമാണ് 2025. പലപ്പോഴും വിവാഹത്തിന്റെ സാധ്യതകള്‍ കൂടി നില്ക്കുന്ന ഒരു സമയമാണ് പുതുവര്‍ഷം. എന്നാല്‍ മെയ് മാസത്തിന് ശേഷം വിവാഹം ഒഴിവാക്കുന്നതാണ് നല്ലത്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തില്‍ വിവാഹം നടത്തുന്നതാണ് അനുകൂലം.
തുലാം
തുലാം രാശിക്കാര്‍ ഈ വര്‍ഷം വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ മെയ് പകുതിക്ക് ശേഷമുള്ള സമയമാണ് ഏറ്റവും അനുകൂലം. മാത്രമല്ല അതിന് ശേഷം വിവാഹം കഴിഞ്ഞാലും അത് ബന്ധം ദുര്‍ബലമാക്കുന്നതിനുള്ള ഇടയുണ്ടാക്കും. അതുകൊണ്ട് തന്നെ വിവാഹത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് മെയ് മാസത്തിനോട് ചേര്‍ന്നാണ്.
വൃശ്ചികം
വിവാഹത്തിന് തയ്യാറെടുക്കുന്ന വൃശ്ചിക രാശിക്കാര്‍ക്ക് 2025-ന്റെ ആദ്യ പകുതിയാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായി വരുന്നത്. പലപ്പോഴും എല്ലാ വിധത്തിലുള്ള ശ്രമങ്ങളും വിജയത്തിലെത്തുന്നു. വിവാഹമെന്ന കടമ്പ ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരും. എന്നാല്‍ ജൂണ്‍ മാസത്തിന് ശേഷം ഇവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് അത്ര നല്ലതല്ല. അത് അല്പം മോശം ഫലങ്ങള്‍ ദാമ്പത്യത്തിലുണ്ടാക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് പലപ്പോഴും 2025-ന്റെ രണ്ടാം പകുതിയാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായി വരുന്നത്. വിവാഹ ചടങ്ങുകളെല്ലാം തന്നെ സുന്ദരമായി നടക്കുന്നതിനും തടസ്സങ്ങളെല്ലാം അകലുന്നതിനും എപ്പോഴും വര്‍ഷത്തിന്റെ പകുതിയാണ് മികച്ചത്. ഇത് ദാമ്പത്യ ജീവിതത്തിലും പ്രതിഫലിക്കുന്നു. വിവാഹ നിശ്ചയം പോലുള്ള ചടങ്ങുകളും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മാത്രം നടത്തുന്നതിന് ശ്രദ്ധിക്കുക.
മകരം
മകരം രാശിക്കാര്‍ക്ക് വിവാഹത്തിന് ശുഭകരമായ സമയമായി കണക്കാക്കുന്നത് മെയ് പകുതി വരെയുള്ള മാസങ്ങളാണ്. വ്യാഴത്തിന്റെ സ്ഥാനം അനുകൂലമായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള സന്തോഷവും സമാധാനവും നല്‍കുകയും ചെയ്യുന്നു. മകരം രാശിക്കാര്‍ക്ക് ഈ കാലയളവ് നല്കുന്ന സന്തോഷവും സമാധാനവും വിവാഹ ജീവിതത്തിലും പ്രതിഫലിക്കും.
കുംഭം
കുംഭം രാശിക്കാരുടെ വിവാഹ സാധ്യതകള്‍ പരിഗണിക്കുമ്പോല്‍ ഇവര്‍ക്ക് 2025 പുതിയ മാറ്റങ്ങള്‍ നല്കുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യം. അത് മാത്രമല്ല വിവാഹത്തോട് അനുബന്ധിച്ച് നടത്തുന്ന എല്ലാ ചടങ്ങുകള്‍ക്കും അത്യുത്തമം എപ്പോഴും ജൂണ്‍ മാസത്തിന് ശേഷമുള്ള സമയം തന്നെയാണ്. ഇത് ജ്യോതിഷപ്രകാരം പറയുകയാണെങ്കില്‍ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ജനുവരി മുതല്‍ മെയ് വരെയുള്ള 5 മാസക്കാലം വിവാഹത്തിന്റെ കാര്യത്തില്‍ അല്പം പ്രയാസം നേരിടേണ്ടി വരുന്നു. അതിന് കാരണം നിഴല്‍ ഗ്രഹങ്ങളായ രാഹു-കേതുക്കളാണ്. എന്നാല്‍ 2025-ന്റെ ആദ്യ പകുതിക്ക് ശേഷം വിവാഹം നടക്കുന്നതിനുള്ള യോഗം ഈ രാശിക്കാര്‍ക്കുണ്ട്. ഇത് എല്ലാ തരത്തിലും വിജയം കൈവരിക്കുന്നതിനും ദാമ്പത്യബന്ധം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications