അശ്വതി, ഭരണി, രോഹിണി ഉള്‍പ്പടെ 12 നാളുകാരും കണ്ട മാത്രയില്‍ പ്രണയത്തിലാവും പിന്നെ ദാമ്പത്യവും

വിവാഹം, പ്രണയം എന്നത് രണ്ട് വ്യക്തികളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന കാര്യങ്ങളാണ്. പലപ്പോഴും ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിന്റേയും പരസ്പരം മനസ്സിലാക്കുന്നതിന്റേയും എല്ലാം ഫലങ്ങളാണ് പിന്നീട് ഭാവിയില്‍ ഉണ്ടാവുന്നത്. രണ്ട് വ്യക്തികള്‍ പരസ്പരം പ്രണയത്തിലായാല്‍ അവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും പ്രണയം ദാമ്പത്യത്തിലേക്ക് എത്തുന്നതിനും സാധ്യതയുണ്ട്. എന്നാല്‍ നമുക്കിടയില്‍ തന്നെ ചിലര്‍ക്ക് പരസ്പരം കണ്ട മാത്രയില്‍ തന്നെ പ്രണയത്തിലാവുന്നതിന് യോഗം കാണുന്നു.

വേദജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ പലപ്പോഴും നമ്മളില്‍ പലരുടേയും വ്യക്തിത്വ സവിശേഷതകള്‍ വളരെയധികം ഒരു ബന്ധത്തേയും സൂചിപ്പിക്കുന്നു. ചില ജന്മ നക്ഷത്ര സംയോജനങ്ങള്‍ വൈകാരികമായി അത്ര അടുപ്പം പെട്ടെന്നുണ്ടാവില്ലെങ്കിലും ഇനി പറയുന്ന ചില നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പരസ്പരം ആകര്‍ഷിക്കപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

Birth stars that fall for each other

സഹായിക്കാന്‍ ചുറ്റും ആളുകള്‍, ശുക്രന്‍ തലയ്ക്ക് മുകളില്‍: നാളത്തോടെ ഗതിമാറുന്ന രാശിക്കാര്‍ ഇവരാണ്

രോഹിണി മകയിരം
രോഹിണി മകയിരം നക്ഷത്രക്കാരാണ് നിങ്ങളെങ്കില്‍ അവര്‍ സൂചിപ്പിക്കുന്നത് പലപ്പോഴും പ്രണയത്തിന്റെ കാര്യത്തില്‍ മുന്നിലായിരിക്കും എന്നതാണ്. ഇവര്‍ പരസ്പരം കണ്ട മാത്രയില്‍ തന്നെ അടുപ്പം സൃഷ്ടിച്ചെടുക്കുകയും അത് പിന്നീട് പ്രണയത്തിലേക്ക് എത്തുകയും ചെയ്യുന്നു. വൈകാരികമായ അടുപ്പം രൂപപ്പെടുന്നവരെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം സന്തോഷവും സമാധാനപൂര്‍ണവുമായ ഒരു ദാമ്പത്യവും ഉണ്ടാവുന്നു. ഈ ബന്ധം വര്‍ഷങ്ങളോളം നിലനില്‍ക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

അശ്വതി ഭരണി
അശ്വതി നക്ഷത്രക്കാരും ഭരണിയും കണ്ടമാത്രയില്‍ പ്രണയത്തിലാവുന്ന നക്ഷത്രക്കാരാണ്. ഇവര്‍ തമ്മിലുള്ള അടുപ്പം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. മാത്രമല്ല ഇവര്‍ പ്രണയത്തിലെ വിശ്വസ്തതയും അടുപ്പവും ജീവിതാവസാനം വരെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. പ്രണയം വിവാഹത്തിലേക്കെത്തുന്നതിനും അധികം സമയമില്ല എന്നതാണ് സത്യം. ഇത് പലപ്പോഴും ചലനാത്മകവും ദീര്‍ഘകാലം നിലനില്‍ക്കുന്നതും ആയിരിക്കും.

അനിഴം തൃക്കേട്ട
ഈ രണ്ട് നക്ഷത്രങ്ങളും പരസ്പരം ആഴത്തില്‍ മനസ്സിലാക്കുന്ന സ്വഭാവക്കാരായിരിക്കും. വൈകാരിക അടുപ്പമാണ് ഇവരെ രണ്ട് പേരും പരസ്പരം ഒരുമിപ്പിക്കുന്നതും. ബന്ധത്തില്‍ തീവ്രത ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ പരസ്പരം ആശ്വാസം കണ്ടെത്തുന്ന സ്വഭാവക്കാരിയിരിക്കും. ഇതെല്ലാം തന്നെ ബന്ധത്തെ കൂടുതല്‍ ആഴത്തിലേക്കും ദീര്‍ഘകാലത്തേക്കും മാറ്റുന്നു.

ഉത്രം അത്തം
ഉത്രം അത്തം നക്ഷത്രക്കാര്‍ പലപ്പോഴും സ്‌നേഹവും വാത്സല്യവും ഒരുപോലെ ആഗ്രഹിക്കുന്നവരായിരിക്കും. തമാശയും പരിചരണവും ഒരുപോലെ ഇഷ്ടപ്പെടുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. അതുകൊണ്ട് തന്നെ കണ്ട മാത്രയില്‍ പ്രണയത്തിലാവുന്ന നക്ഷത്രക്കാരുടെ കൂട്ടത്തില്‍ ഇവര്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും. അവര്‍ വേഗത്തില്‍ പരസ്പരം വിശ്വാസം വളര്‍ത്തിയെടുക്കുന്നു. കൂടാതെ ഏത് പ്രതികൂല സാഹചര്യങ്ങളും ഒരുമിച്ച് നില്‍ക്കുകയും ചെയ്യുന്നു.

ചോതി ചിത്തിര
ചോതി ചിത്തിര എന്നീ നക്ഷത്രക്കാരും പരസ്പരം ചേരുന്നത് വളരെ മികച്ചതാണ്. ഇവര്‍ കണ്ട മാത്രയില്‍ തന്നെ പരസ്പരം പ്രണയത്തിലാവുന്നു. ആകര്‍ഷണീയമായ സ്വഭാവമായിരിക്കും ഇവരുടേത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അത് പരസ്പരം കാത്തു സൂക്ഷിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. വൈകാരികമായി ആഴത്തില്‍ ഇടപെടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അത് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

പൂരുരുട്ടാതി രേവതി
പൂരുരുട്ടാതി നക്ഷത്രവും രേവതിയും വളരെ എളുപ്പത്തില്‍ അടുപ്പത്തിലാവുന്ന നക്ഷത്രക്കാരില്‍ മുന്നിലാണ്. പലപ്പോഴും ഇവര്‍ പരസ്പര താല്‍പ്പര്യങ്ങളേയും വിശ്വാസത്തേയും മനസ്സിലാക്കി മുന്നോട്ട് പോവുന്നവരായിരിക്കും. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് പ്രണയത്തിന് ശേഷമാണ് ലഭിക്കുന്നത്. ഇവരുടെ ഈ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിനുള്‌ല സാധ്യതയും കൂടുതലാണ്.

Story first published: Monday, May 5, 2025, 14:14 [IST]
X
Desktop Bottom Promotion