Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
കാമുകന്റെ അവഗണനയ്ക്കു പുറകില്‍....
പ്രണയം ഒരു ഘട്ടത്തിലെത്തുമ്പോള്‍ പരസ്പരം അവഗണിയ്ക്കുന്നവര്‍ ചുരുക്കമല്ല, ഒരു പ്രണയം തകര്‍ക്കുന്ന പ്രധാന കാരണം.
ഇതില്‍ ചിലപ്പോള്‍ പുരുഷനാകാം, അവഗണിയ്ക്കപ്പെടുന്നത്, ചിലപ്പോള്‍ സ്ത്രീയുമാകാം. ഇത്തരം അവഗണനകള്‍ക്കു പുറകില്‍ കാരണങ്ങളുമുണ്ട്.
പ്രണയത്തില്‍ അവഗണിയ്ക്കപ്പെട്ട, അവഗണിയ്ക്കപ്പെടുന്ന സ്ത്രീയാണു നിങ്ങളെങ്കില്‍, ഇതിന്റെ കാരണങ്ങളെന്തെന്നു ചിന്തിയ്ക്കുന്നുവെങ്കില്‍ താഴെപ്പറയുന്നവയില്‍ ഏതെങ്കിലുമാകാമത്.

കളിപ്പിക്കുകയാകാം
അയാള്‍ നിങ്ങളെ കളിപ്പിക്കുകയാകാം. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതികളില്‍ പെരുമാറി നിങ്ങളുടെ ദു:ഖം കണ്ട് സന്തോഷിക്കാന്‍ അയാള്‍ ഇഷ്ടപ്പെടുന്നുണ്ടാകും. എത്രത്തോളം നിങ്ങളെ അവഗണിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ അയാളോട് അടുക്കുമെന്നും അയാള്‍ക്ക് അറിയാം. ഇതിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കാനും അയാള്‍ ആഗ്രഹിക്കുന്നുണ്ടാവും.

ബന്ധത്തെ
അയാള്‍ നിങ്ങളുമായുള്ള ബന്ധത്തെ ഗൗരവമായി കാണുന്നുണ്ടാകില്ല. അയാള്‍ ഇക്കാര്യം തുറന്ന് പറയുന്നത് വരെ നിങ്ങള്‍ക്ക് ഇക്കാര്യം 100 ശതമാനവും ഉറപ്പിക്കാന്‍ കഴിയില്ല. എങ്കിലും ഇത് അവഗണനയ്ക്കുള്ള കാരണമാകാം.

അമിതമായ താത്പര്യം
എന്തിനോടെങ്കിലും അമിതമായ താത്പര്യം അല്ലെങ്കില്‍ ലഹരി ഉള്ളവര്‍ ഇത്തരത്തില്‍ പെരുമാറാറുണ്ട്. ഇത്തരക്കാര്‍ പ്രേമിക്കുന്ന പെണ്ണിനേക്കാള്‍ പ്രാധാന്യം തങ്ങളുടെ താത്പര്യങ്ങള്‍ക്ക് നല്‍കും. വീഡിയോ ഗെയിം അല്ലെങ്കില്‍ അതിനെക്കാള്‍ ഗുരുതരമായ ലഹരികളാവും അയാളെ നയിക്കുന്നത്.

നിങ്ങളെ ഉപയോഗിക്കുകയാകാം
അയാള്‍ നിങ്ങളെ ഉപയോഗിക്കുകയാകാം. ഈ തിരിച്ചറിവ് നിങ്ങളെ വളരെയധികം വേദിനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ നിങ്ങളില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ച് അയാള്‍ നിങ്ങളെ ഉപയോഗിക്കുകയാകാം. നിങ്ങളെ കൂടെ കൊണ്ട് നടക്കുന്നതിന് വേണ്ടിയോ നിങ്ങളുടെ ശരീരത്തോടുള്ള താത്പര്യമോ ഒക്കെയാകും അയാള്‍ക്കുള്ളത്.

അയാള്‍ക്ക് നിങ്ങളെ മടുത്തിട്ടുണ്ടാകാം. നിങ്ങളുമായുള്ള ബന്ധത്തില്‍ അയാള്‍ക്ക് വിരസതയുണ്ടെന്ന് മനസ്സിലായാല്‍ നിങ്ങളുടെ വിലപ്പെട്ട സമയം അയാള്‍ക്ക് വേണ്ടി പാഴാക്കരുത്. ചില പൊടിക്കൈകളിലൂടെ അയാളുടെ താത്പര്യം നിലനിര്‍ത്താന്‍ കഴിയും. എന്നാല്‍ അയാള്‍ക്ക് നിങ്ങളോട് ആത്മാര്‍ത്ഥമായ സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ ഇത് ഫലപ്രദമാകൂ.

മറ്റാരെയോ
അയാളുടെ മനസ്സില്‍ മറ്റാരോടോ പ്രണയമുണ്ടാകും. നിങ്ങള്‍ അയാളെ സ്നേഹിക്കുന്നുണ്ടെങ്കിലും അയാള്‍ മറ്റാരെയോ മനസ്സിലേറ്റി നടക്കുകയാകാം.

കളിപ്പാട്ടം
അയാള്‍ നിങ്ങള്‍ക്ക് ഒരു പ്രാധാന്യവും നല്കുന്നുണ്ടാകില്ല. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും അയാള്‍. എന്നാല്‍ അയാള്‍ക്ക് സായന്തനങ്ങള്‍ തള്ളിനീക്കാനുള്ള ഒരു കളിപ്പാട്ടം മാത്രമായിരിക്കും നിങ്ങള്‍. രണ്ട് പേരുടെയും മനസ്സുകള്‍ തമ്മില്‍ ഇത്രയേറെ അന്തരം ഉള്ളപ്പോള്‍ സന്തോഷകരമായ പ്രണയബന്ധത്തിന് ഒരു സാധ്യതയുമില്ല. ആണിനെ ലഹരിയിലാക്കും സ്ത്രീ ചെയ്തികള്‍



Click it and Unblock the Notifications
