Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഒരു നോട്ടത്തില്‍ ഇഷ്ടപ്പെടും: പെണ്ണിനെ ആകര്‍ഷിക്കും 5 ആണ്‍ നക്ഷത്രം, ഈ പട്ടികയില്‍ നിങ്ങളുണ്ടോ?
ഇഷ്ടം, സ്‌നേഹം, ആകര്‍ഷണം എന്നിവയെല്ലാം തന്നെ മനുഷ്യര്‍ക്കിടയില്‍ പരസ്പരം ഉണ്ടാവുന്ന വികാരങ്ങളാണ്. അവിടെ പണത്തിനോ പദവിക്കോ ജാതിക്കോ മതത്തിനോ ഒന്നും ഒരു പ്രാധാന്യവും ഇല്ല. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചില കാര്യങ്ങള്‍ പലരും ശ്രദ്ധിക്കുന്നു. കാരണം ചില നക്ഷത്രക്കാരിലേക്ക് മറ്റുള്ളവര്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. അത് നിങ്ങളുടെ ജീവിതത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. എന്ത് തന്നെയായാലും അവര്‍ തമ്മിലുള്ള ദാമ്പത്യമായാലും പ്രണയമായാലും അതെല്ലാം വിജയകരമായി തന്നെ മുന്നോട്ട് പോവുന്നു.
എന്നാല്‍ ആ നക്ഷത്രക്കാരുടെ പട്ടികയില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം. ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവണം. ഏതൊക്കെ നക്ഷത്രക്കാരായ പുരുഷ നക്ഷത്രക്കാരെയാണ് സ്ത്രീകള്‍ ആകര്‍ഷിക്കുന്നത് എന്ന് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാരായ പുരുഷന്‍മാരിലേക്ക് സ്ത്രീകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ഈ നക്ഷത്രക്കാര്‍ സൗന്ദര്യത്തിനും ചാരുതയ്ക്കും അകര്‍ഷകമായ വ്യക്തിത്വത്തിനും പേര് കേട്ടവരാണ്. അത് ഇവരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് തന്നെയാണ് ഇവരുടെ ദാമ്പത്യ പ്രണയ ജീവിതത്തിന്റെ അടിസ്ഥാനം. പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ നിങ്ങള്‍ മികച്ച് നില്‍ക്കുന്നതും ഇത് കൊണ്ട് തന്നെയാണ്. മാത്രമല്ല ഇവര്‍ ഏത് വികാരത്തേയും വളരെ എളുപ്പത്തില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ആളുകളുമായി ഒരു വൈകാരിക ബന്ധം സൂക്ഷിക്കുന്നതിന് ഇവര്‍ എപ്പോഴും തയ്യാറാവുന്നു. അത് ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിന് വളരെയധികം പിന്തുണയും നല്‍കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ അതിന് ശേഷം ഉണ്ടാവുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിശക്തിയും വിവേകവും ഉണ്ടായിരിക്കും. അത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും. വിവേകം കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പ്രത്യേകിച്ച് ഈ പുരുഷനക്ഷത്രക്കാരെ വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്നു. തന്റേടവും ധൈര്യവും ഇവര്‍ക്കുണ്ടാവുന്നു. മാനസികാരോഗ്യം മികച്ചതാക്കുന്നതിന് ഇവരോട് ഇടപെട്ടാല്‍ മതി എന്നത് തന്നെയാണ് ഏറ്റവും വലിയകാര്യവും. ഇവരെ എപ്പോഴും മറ്റുള്ളവര്‍ വളരെയധികം ഇവരെ ഇഷ്ടപ്പെടുന്നു. ബന്ധങ്ങളില്‍ മികച്ച പങ്കാളികളായിരിക്കും ഇവര്‍ എന്നതാണ് സത്യം.
ചോതി
ചോതി നക്ഷത്രക്കാര്‍ വളരെയധികം സ്വതന്ത്രമനസ്‌കരും ജീവിതത്തില്‍ ഏതുമായും പൊരുത്തപ്പെടാന്‍ സാധിക്കുന്നവരുമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളേയു ഇവര്‍ വളരെ എളുപ്പത്തില്‍ പ്രതിരോധിക്കുന്നു. വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ജീവിതത്തില്‍ മുന്നേറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അനായാസമായി ഏത് കാര്യവുമായും ഇവര്‍ ഇണങ്ങിച്ചേരുന്നു. അതുകൊണ്ട് തന്നെ ഇവരിലേക്ക് പലപ്പോഴും ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത്. വ്യക്തിത്വവികസനത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെ മികച്ചവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇടപെടുന്ന പല മാറ്റങ്ങളും ഇവരിലേക്കുള്ള പുതിയ വാതിലുകള്‍ തുറക്കുന്നതാണ്. ഇവരെ പങ്കാളിയായി ലഭിക്കാന്‍ പലരും ആഗ്രഹിക്കുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ ജീവിതത്തില്‍ എപ്പോഴും സന്തോഷവാന്‍മാരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഇവരില്‍ പരിഹാരം ഉണ്ടായിരിക്കും. സാമൂഹിക പ്രതിബദ്ധതയുള്ളവരായിരിക്കും എന്നത് കൊണ്ട് തന്നെ ജീവിതത്തിലെ പല പ്രതിസന്ധികളേയും ഇവര്‍ നിസ്സാരമായി പരിഹരിക്കുന്നു. ആളുകളുമായി എപ്പോഴും ഇടപെടുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ആകര്‍ഷകമായ സ്വഭാവം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. ഇവരുടെ പോസിറ്റീവ് ഊര്‍ജ്ജത്തിലേക്ക് പലപ്പോഴും സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നു. അത് ഇവരുടെ ദാമ്പത്യ ജീവിതത്തിലും പോസിറ്റീവിറ്റി നിറയ്ക്കുന്നു. മാത്രമല്ല സൗഹൃദവും വാത്സല്യവും എല്ലാം ഇവരില്‍ നിറയുന്നു.
മകയിരം
മകയിരം നക്ഷത്രക്കാരായ പുരുഷന്‍മാര്‍ക്ക് ജിജ്ഞാസയും സൗഹൃദപരവുമായ സ്വഭാവവും തന്നെയാണ് അവരുടെ മുഖമുദ്ര. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആളുകള്‍ ഇവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇവരോട് ചേര്‍ന്നാല്‍ പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ നിറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.സന്തോഷകരമായ മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതും. വ്യക്തിത്വത്തോടെയും ആത്മവിശ്വാസത്തോടേയും ഇവര്‍ എപ്പോഴും പെരുമാറുന്നു



Click it and Unblock the Notifications