Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
100 വര്‍ഷത്തിന് ശേഷം മീനം രാശിയില്‍ അപൂര്‍വ്വം സപ്തഗ്രഹി യോഗം: 7 ഗ്രഹങ്ങള്‍ ചേര്‍ന്ന് 7 വര്‍ഷത്തെ ഫലം
Saptagrahi Yoga: 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീനം രാശിയില്‍ സപ്തഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുകയാണ്. 7 ഗ്രഹങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ അത് 7 വര്‍ഷത്തിന് സമാനമായ ശുഭഫലങ്ങളാണ് നല്‍കുന്നത്. മാര്‍ച്ച് 29 മുതലാണ് ഈ യോഗം രൂപം കൊള്ളാന്‍ പോവുന്വത്. പലപ്പോഴും ശുക്രന്, ബുധന്‍, സൂര്യന്, ചൊവ്വ, ചന്ദ്രന്, ശനി, വ്യാഴം എന്നിങ്ങനെ ഏഴ് ഗ്രഹങ്ങളും മീനം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. മാത്രമല്ല ശുഭകരമായ പല നേട്ടങ്ങളും ഈ സമയം സംഭവിക്കുന്നു.
സപ്തഗ്രഹി യോഗത്തിന്റെ ഫലമായി സമ്പത്തും ഐശ്വര്യവും കരിയറില്‍ മുന്നേറ്റവും എല്ലാം 12 രാശിക്കാരിലും സ്വാധീനിക്കുന്നു. എന്നാല്‍ ഇത് എത്രത്തോളം ഗുണാനുഭവങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രധാനമായും നാല് രാശിക്കാരിലാണ് സപ്തഗ്രഹി യോഗം ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നത്. അത്തരം ശുഭഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ എന്തൊക്കെ നേട്ടങ്ങളും മാറ്റങ്ങളുമാണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സപ്തഗ്രഹി യോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ എല്ലാം നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കര്‍ക്കിടകം രാശിയിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇവര്‍ക്ക് ചെയ്യാന്‍ പോവുന്ന എല്ലാ കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു, സാമ്പത്തിക കാര്യങ്ങളില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഉണ്ടാവുന്നത്. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ ഉണ്ടാവും. ജോലിയിലെ പ്രമോഷന് നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. അത് മാത്രമല്ല വിദേശ യാത്ര യോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹങ്ങള്‍ പലതും സഫലമാവും. കൂടാതെ മാറ്റി വെച്ചിരുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ മാറ്റങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.
കന്നി
കന്നി രാശിക്കാര്‍ക്ക് സപ്തഗ്രഹി യോഗത്തിന്റെ സ്വാധീനം പല വിധത്തിലുള്ള മാറ്റങ്ങളുടെ തുടക്കമാണ്. ഏഴ് ഗ്രഹങ്ങളും ചേരുന്നത് പോലെ തന്നെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കും എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ദമ്പതികള്‍ തമ്മില്‍ ശക്തമായ ബന്ധം ഉറപ്പിക്കപ്പെടുന്നു. കരിയറില്‍ വളരെയധികം പുരോഗതിയുണ്ടാവുന്ന സമയമാണ്. പലപ്പോഴും ബഹുമാനവും സന്തോഷവും നിങ്ങളെ തേടി എത്തുന്നു. കലാകായിക രംഗത്ത് നേട്ടങ്ങളുണ്ടാവും. ശാരീരിക ഊര്‍ജ്ജവും മാനസിക ഊര്‍ജ്ജവും നിറയുന്നു. ക്ഷീണത്തെ പെട്ടെന്ന് തന്നെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. കുടുംബത്തില്‍ ഏറ്റവും മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. സന്തോഷകരമായ നേട്ടങ്ങളിലേക്ക് നിങ്ങളെത്തുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു എന്നത് ഗുണകരമായ കാര്യമാണ്. നിങ്ങളുടെ ഇന്നത്തെ സമയം പോലും ഓരോ നിമിഷവും സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ ഗുണങ്ങളും നിങ്ങളില്‍ ഒത്തു ചേരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധം മികച്ചതാവുകയും ചെയ്യുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും. എല്ലാ മാറ്റങ്ങളുടേയും തുടക്കം ഈ സമയം തന്നെയായിരുന്നു. 100 വര്‍ഷത്തിന് ശേഷം രൂപം കൊള്ളുന്ന യോഗമായതിനാല്‍ അതുണ്ടാക്കുന്ന മാറ്റങ്ങളും ഒരിക്കലും നിസ്സാരമല്ല എന്ന് നമുക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സപ്തഗ്രഹി യോഗത്തിന്റെ സ്വാധീനം മാര്‍ച്ച് 29 മുതല്‍ നല്ല അവസരങ്ങള്‍ കൊണ്ട് വരുന്നതിന് കാരണമാകുന്നു. ജോലിയുടെ കാര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ഉണ്ടാവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം സാമ്പത്തിക ലാഭത്തിന്റെ രൂപത്തില്‍ തിരിച്ചെത്തുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യോഗം കാണുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ സുരക്ഷിതത്വം വര്‍ദ്ധിക്കുന്ന സമയമാണ്. കരിയറില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലി സ്ഥിരമാവുകയും അതില്‍ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. മിഥുനം രാശിക്കാര്‍ക്ക് കൈ വെക്കുന്ന മേഖലകളില്‍ എല്ലാം തന്നെ വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications