Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
പക്വതയുള്ള പുരുഷന് സ്ത്രീയില്‍ ആഗ്രഹിയ്ക്കുന്നത
പക്വതയുള്ള ഒരു പുരുഷനൊപ്പം ഡേറ്റ് ചെയ്യുന്നത് ആകര്‍ഷകമായ കാര്യമാണ്. ചെറുപ്പക്കാരായ ആണുങ്ങള് പക്വതയില്ലാത്തവരും, വികൃതികളും, വന്യസ്വഭാവമുള്ളവരും ചിലപ്പോഴൊക്കെ കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളവരുമാണ്. കൂടാതെ അവര്‍ ദുശ്ശീലങ്ങളും അച്ചടക്കമില്ലായ്മയും ഉള്ളവരുമാകും. എന്നാല്‍ പക്വതയും പ്രായവുമുള്ള ഒരു പുരുഷന് ആകര്‍ഷകത്വവും,അച്ചടക്കവും, നിയന്ത്രണവുമുള്ള ആളുമായിരിക്കും. വിവാഹിതരാവാന്‍ പോവുന്നവര്ക്കാ ഈ ഉപദേശം
പുരുഷന്മാര് സ്ത്രീകളില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇത് ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും. എന്നാല്‍ പൊതുവെ പക്വതയുള്ള പുരുഷന്മാര് ബുദ്ധിശക്തി, അറിവ്, പ്രായോഗികത, വികാരങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ ആഗ്രഹിക്കും.

പക്വതയുള്ള പുരുഷന് സ്ത്രീയില്‍ ആഗ്രഹിയ്ക്കുന്നത്
പക്വതയുള്ള പുരുഷന് സ്ത്രീക്ക് പിന്നാലെ നടക്കുന്നത് ഇഷ്ടപ്പെടില്ല. തുടക്കത്തില്‍ പിന്തുടരലുകള് ഇഷ്ടപ്പെടുമെങ്കിലും ഇത് തുടരാന്‍ അവര്‍ ഇഷ്ടപ്പെടില്ല. പ്രണയത്തില്‍ നിന്ന് വേറിട്ട നൂറ് കണക്കിന് കാര്യങ്ങള്‍ അയാള്‍ ചെയ്യേണ്ടതായിട്ടുണ്ട്.

പക്വതയുള്ള പുരുഷന് സ്ത്രീയില്‍ ആഗ്രഹിയ്ക്കുന്നത്
ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അനുവദിക്കുക - ഉത്തരവാദിത്വങ്ങളേറ്റെടുക്കാനും, നിയന്ത്രണം നടത്താനും ഇഷ്ടപ്പെടുന്നവരാണ് പക്വതയുള്ള പുരുഷന്മാര്. അവര്‍ മേധാവിത്വം പുലര്‍ത്തും എന്ന് ഇതിന് അര്‍ത്ഥമില്ല. അവരെ അവരായിരിക്കാന് അനുവദിച്ചാല്‍ നിങ്ങളെയും അതിന് അനുവദിക്കും. നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെങ്കില്‍ പോലും എന്ത് ചെയ്യണം എന്ന് അവരോട് നിര്‍ദ്ദേശിക്കാതിരിക്കുക.

പക്വതയുള്ള പുരുഷന് സ്ത്രീയില്‍ ആഗ്രഹിയ്ക്കുന്നത്
നാടകീയത ഒഴിവാക്കുക - മുതിര്‍ന്നിട്ടും തനിയെ ആണ് പുരുഷന് ജീവിക്കുന്നതെങ്കില്‍ സ്ത്രീകളുടെ നാടകീയത നിറഞ്ഞ പെരുമാറ്റം അവരിഷ്ടപ്പെടുന്നില്ല എന്നത് ഒരു കാരണമാണ്. അത്തരത്തിലുള്ള ഒരാളാണ് നിങ്ങളെങ്കില്‍ അയാള്‍ നിങ്ങളെയും ഉപേക്ഷിച്ച് പോകും. പ്രശ്നങ്ങള്‍ ബഹളമയമാക്കാതെ ലളിതമായി കൈകാര്യം ചെയ്യുക.

പക്വതയുള്ള പുരുഷന് സ്ത്രീയില്‍ ആഗ്രഹിയ്ക്കുന്നത്
നേരിട്ടുള്ള ഇടപെടല്‍ -പുരുഷന്മാര് സമയം പാഴാക്കിക്കളയുന്നത് ഇഷ്ടപ്പെടാത്തവരാണ്.തീര്‍ച്ചയായും അവര്‍ നിങ്ങളുടെ വികാരങ്ങളെ വിലമതിക്കും. അക്കാര്യത്തില്‍ മറച്ച് വെയ്ക്കലുകളേക്കാള് തുറന്ന് പറയുന്നതാണ് അനുയോജ്യം. ചെറുപ്പക്കാര്‍ സ്ത്രീകളുടെ ദുരൂഹത നറഞ്ഞ കാര്യങ്ങളില്‍ തല്പരരാണ്. അവര്‍ സ്ത്രീകളുടെ താല്പര്യങ്ങള് കണ്ടെത്താനായി സമയം ചെലവഴിക്കും. അത് അവരെ സംബന്ധിച്ച് ത്രില്‍ നല്‍കുന്നതാണ്. മുതിര്‍ന്ന പുരുഷന്മാര് ആ കാലം പിന്നിട്ടവരാണ്. അവര്‍ കാര്യങ്ങളെ ലളിതമായി കൈകാര്യം ചെയ്യുന്നു. അതിനാല്‍ അവരോട് തുറന്ന് ഇടപെടുക.

പക്വതയുള്ള പുരുഷന് സ്ത്രീയില്‍ ആഗ്രഹിയ്ക്കുന്നത്
ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുക - ഒരു പുരുഷന് കിടക്കയില്‍ എന്താണ് ആവശ്യപ്പെടുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ചെറുപ്പക്കാരെ സംബന്ധിച്ച് ഇത് ശരീരത്തെക്കുറിച്ച് മാത്രമാണ്. പക്വതയുള്ള മുതിര്‍ന്ന പുരുഷന്മാര് ബുദ്ധിശക്തിയുള്ള ഒരു സ്ത്രീക്കൊപ്പം ഉറങ്ങുന്നതില്‍ ഉത്തേജനം കണ്ടെത്തും. പുരുഷന്റെ താല്പര്യങ്ങള് പ്രായത്തിനനുസരിച്ച് മികവ് നേടുന്നുണ്ടാവണം.



Click it and Unblock the Notifications
