Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
അമ്മക്കുട്ടിയെ വിവാഹം ചെയ്യുമ്പോള്‍....
ആണ്‍കുട്ടികള്‍ക്ക് അമ്മയോട് ചായവ് അല്പം കൂടുമെന്നു പറയാം. പ്രത്യേകിച്ച് കുട്ടിയായിരിക്കുമ്പോള്‍.
മുതിര്‍ന്നു കഴിയുമ്പോഴും അമ്മക്കുട്ടിയായിത്തന്നെ കഴിയുന്ന പുരുഷന്മാരുമുണ്ട്. ഇത് പലപ്പോഴും ഇവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
അമ്മ പറയുന്നതു മാത്രം ഭര്‍ത്താവ് അനുസരിയ്ക്കുന്ന പ്രകൃതം ചിലപ്പോള്‍ ഭാര്യമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയെന്നു വരില്ല. തന്റെ മകനെ നിയന്ത്രിയ്ക്കുവാന്‍ മറ്റൊരു സ്ത്രീ വരുന്ന കാര്യം ചില അമ്മമാര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകും.

അമ്മക്കുട്ടികളായ ആണ്‍കുട്ടികളെ വിവാഹം ചെയ്യുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിവാഹജീവിതത്തിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിയ്ക്കും.
ഭര്‍ത്താവിനൊപ്പം ഭര്‍ത്താവിന്റെ അമ്മയ്ക്കും മുന്‍ഗണന നല്‍കുക. ഇത് തീര്‍ച്ചയായും ഭര്‍ത്താവിനെ സന്തോഷിപ്പിയ്ക്കും.
ഭര്‍ത്താവിന്റെ അമ്മയുടെ ഭാഗത്തു കുറ്റം കണ്ടാല്‍ വഴക്കു കൂടാന്‍ നില്‍ക്കാതെ ഇക്കാര്യം ഭര്‍ത്താവുമായി ചര്‍ച്ച ചെയ്യുക. ക്ഷമയോടെ വാസ്തവം ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുക. ഭര്‍ത്താവിനോട് ഇക്കാര്യത്തെ കുറിച്ച് അമ്മയോടു സംസാരിയ്ക്കുവാന്‍ ആവശ്യപ്പെടുക.
അമ്മായിയമ്മയോട് അനിഷ്ടം തോന്നിയാല്‍ എപ്പോഴും ഇക്കാര്യം പറഞ്ഞ് ഭര്‍ത്താവിനെ ശല്യം ചെയ്യാതിരിക്കുക. ഇത് നിങ്ങളോടുള്ള നീരസം വര്‍ദ്ധിയ്ക്കുവാന്‍ ഇടയാക്കും. നിശബ്ദത പലപ്പോഴും വലിയ പ്രയോജനം ചെയ്യുമെന്ന കാര്യം തിരിച്ചറിയുക.
വിവാഹജീവിതത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യപ്രധാന്യമാണെന്ന കാര്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിയ്ക്കുക. മാറി നിന്നു കൊടുക്കാതെ നേരായ വഴിയിലൂടെ തനിയ്ക്കുള്ള അവകാശങ്ങള്‍ നേടിയെടുക്കാം. ഇത് സമാധാനത്തിന്റെ വഴിയിലൂടെയാകണമെന്നു മാത്രം.



Click it and Unblock the Notifications
