Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ബന്ധം പിരിയുമ്പോള്‍ അറിഞ്ഞിരിക്കാന്‍ !
ജീവിതത്തില്‍ ഏറെ നിരാശയുണ്ടാക്കുന്ന ഒന്നാണ് പ്രണയബന്ധങ്ങളുടെ വേര്‍പിരിയല്‍. മറ്റൊരുതരത്തില്‍ കണ്ണ് തുറപ്പിക്കുന്ന ഒരനുഭവമാകും ഇത്. ബന്ധം പിരിയലിനെ പോസിറ്റിവോ, നെഗറ്റിവോ ആയി കണുന്നത് നിങ്ങളുടെ മനോഭാവം അനുസരിച്ചായിരിക്കും.
പല ബന്ധവിമോചിതരും ബന്ധം വേര്പിരിഞ്ഞാലുടനെ തന്നെ അതിന്റെ വേദനയും, കഷ്ടപ്പാടും കുറയ്ക്കാനുമായി പല കാര്യങ്ങളും ചെയ്യും. ബന്ധം വേര്പെടുത്തിയാലുടനെ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ബന്ധം പിരിയുമ്പോള്‍...
ഇഷ്ടപ്പെടുന്ന ആരെയെങ്കിലും കണ്ടെത്തുക എന്നത് വേണ്ടുന്നത് തന്നെയാണ്. എന്നാല്‍ ബന്ധം പിരിഞ്ഞയുടനെ തന്നെ പുതിയ ബന്ധങ്ങള്‍ ആരംഭിക്കുന്നത് ആശ്വാസ്യമല്ല. ഇത്തരമൊരു ചിന്ത തന്നെ ഒഴിവാക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത് കൂടുതല്‍ ആശയക്കുഴപ്പത്തിനും, മറ്റ് പ്രശ്നങ്ങള്‍ക്കുമിടയാക്കും.

ഭൂതകാലത്തില്‍ ജീവിക്കുക
തന്റെ പഴയ ഇണയെ വിചാരിച്ച്, അവള് പറഞ്ഞതും, ചെയ്തതും, ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങളുമോര്‍ത്ത് കാലം കഴിക്കുന്നത് അനുഗുണമല്ല. ഇത് മാനസികസംഘര്ഷത്തിനിടയാക്കും. ഭുതകാലത്തെ മറന്ന് വര്‍ത്തമാനകാലത്തില്‍ ജീവിക്കുക, അതോടൊപ്പം ഭാവിയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക.

വീണ്ടും ഫോണ്‍ വിളിക്കുക
നിങ്ങളുടെ പൂര്‍വ്വകാല ഇണയുടെ ഫോണ്‍ നമ്പര്‍ നിങ്ങളുടെ കൈയ്യിലുണ്ടാവും. എന്നാല്‍ അത് ഉപേക്ഷിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. നിങ്ങള്‍ വീണ്ടും അവളെ വിളിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നമ്പര്‍ നീക്കം ചെയ്യുകയാണ്.

ഒറ്റപ്പെടല്‍
അല്പസമയം ഒറ്റയ്ക്ക് ചെലവഴിക്കുന്നത് നല്ലതാണ്. അവനവനെക്കുറിച്ച് വിലയിരുത്താന്‍ അത് അവസരം നല്‍കും. എന്നാല്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നത് ആശാസ്യമല്ല. പകരം കുടുംബത്തോടും, കൂട്ടുകാരോടൊപ്പം ചെലവഴിക്കുക.

ആത്മനിയന്ത്രണമില്ലായ്മ
ഇഷ്ടപ്പെട്ട ആഹാരം പരിധിയില്ലാതെ കഴിക്കുക, അമിതമായി മദ്യപിക്കുക തുടങ്ങിയവയൊക്കെ ബന്ധം അവസാനിച്ചതിന്റെ വിഷമം മറക്കാനായി ചെയ്തേക്കാം. ഇത് ഒരു കാരണവശാലും ചെയ്യാതിരിക്കുക.

അടുത്ത പ്രണയം
ബന്ധം വേര്പിരിഞ്ഞാലുടനെ അടുത്ത ബന്ധത്തിലേക്ക് വീണ്ടുവിചാരമില്ലാതെ എടുത്ത് ചാടരുത്. ഉടന്‍ തന്നെ അടുത്ത ബന്ധം ആരംഭിക്കുന്നത് നല്ലതല്ല. അഥവാ അത്തരമൊരു ബന്ധം ഉണ്ടായാലും ആദ്യത്തെ ബന്ധത്തിന്റെ വിടവ് ഒഴിവാക്കാനേ ഉപകരിക്കൂ.

സെക്സ്
ബന്ധം പിരിഞ്ഞതിന് ശേഷം ബ്രഹ്മചര്യം സ്വീകരിക്കുന്നത് സാധ്യമാവുന്നതല്ല. ആദ്യബന്ധത്തിന് ശേഷം മാനസികമായ പൂര്‍വ്വസ്ഥിതിയിലായ ശേഷം പറ്റിയ ബന്ധം ലഭിക്കുമ്പോള്‍ ലൈംഗികബന്ധം തുടരുക. അപ്പോള്‍ വികാരങ്ങളും, ഹോര്‍മോണുകളും ഒരേ നിലയിലായിരിക്കും.

സുഹൃത്ത് വഴിയുള്ള അന്വേഷണം
ബന്ധമുണ്ടായിരുന്ന കാലത്ത് ഇണയുടെ സുഹൃത്തുമായും നിങ്ങള്‍ക്ക് സുഹൃദ് ബന്ധമുണ്ടായിരുന്നിരിക്കും. എന്നാല്‍ ഇപ്പോള്‍ അവള് നിങ്ങളുടെ സുഹൃത്തല്ല. അതിനാല്‍ തന്നെ സുഹൃത്തില്‍ നിന്നും അകന്ന് നില്ക്കുക.

ഒറ്റയ്ക്കുള്ള ജീവിതം
ഒറ്റയ്ക്ക് ജീവിക്കുന്നത് പല പ്രശ്നങ്ങളിലേക്കും നിങ്ങളെ കൊണ്ടുചെന്നെത്തിക്കും. തനിയെ ജീവിക്കുമ്പോള്‍ അവളെക്കുറിച്ച് ചിന്തിക്കാനും, ഫോണ്വിളിക്കണമെന്ന് തോന്നാനുമിടയാകും. ചിന്തകളില്‍ മുഴുവന്‍ ഓര്‍മ്മകള്‍ നിറഞ്ഞ് മനസ് അസ്വസ്ഥമാക്കുന്നതിന് പകരം സമൂഹത്തിലേക്കിറങ്ങി ആളുകളുമായി ഇടപെടുക.

ഫേസ്ബുക്കിലെ ഒളിഞ്ഞ്നോട്ടം
ഇണയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇടക്കിടക്ക് സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കുക. അവള്‍ക്ക് മാറ്റാളുകളുമായുള്ള ബന്ധം നിങ്ങളെ അസ്വസ്ഥപ്പെടുത്തുകയേ ഉള്ളൂ.



Click it and Unblock the Notifications