Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ബോയ്ഫ്രണ്ടിനോട് പറയരുതാത്ത കാര്യങ്ങള്‍
പ്രണയബന്ധം വിജയമാകണമെങ്കില്‍ പരസ്പരം എല്ലാം തുറന്നു പറയണം, പരസ്പരം എല്ലാം മനസിലാക്കണം എന്നെല്ലാം പറയും.
എന്നാല്‍ ഒരു ബന്ധത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പറയരുതാത്ത ചില കാര്യങ്ങളും കാണും. ഇത്തരം കാര്യങ്ങള്‍ പറയുന്നത് ചിലപ്പോള്‍ ബന്ധത്തെ തകര്‍ക്കുക തന്നെ ചെയ്യും.
ഒരു പ്രണയത്തില്‍ നിങ്ങളുടെ ബോയ്ഫ്രണ്ടിനോട് പറയരുതാത്ത ചില കാര്യങ്ങളുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സ്വന്തം കുട്ടൂകാരികളുടെ പല കാര്യങ്ങളും രഹസ്യങ്ങളും ബോയ്ഫ്രണ്ടുമായി പങ്കു വയ്ക്കുന്നവരുണ്ട്. ഇത് തെറ്റായ ഒരു കീഴവഴക്കമാണെന്നു പറയാം. പ്രത്യേകിച്ച് സ്ത്രീകളെ മാത്രം സംബന്ധിയ്ക്കുന്ന കാര്യങ്ങള്‍.
പാസ്വേഡുകള് ബോയ്ഫ്രണ്ടുമായി പങ്കു വയ്ക്കുന്നതും നല്ല പ്രവരണതയല്ല. പ്രത്യേകിച്ചും സോഷ്യല്‍ നെറ്റ്വര്ക് സൈറ്റുകളുടെ. ഇത് പലപ്പോളും ബന്ധത്തിനു തന്നെ പാരയാകും.
ബോയ്ഫ്രണ്ടിന്റെ അമ്മയെ അപമാനിയ്ക്കുന്ന രീതിയില്‍ സംസാരിക്കാതിരിയ്ക്കുക. അവരുടെ കുറ്റങ്ങള്‍ പറയാതിരിക്കുക. നിങ്ങളോട് എത്ര സ്നേഹമുണ്ടെങ്കിലും അമ്മയെ കുറ്റപ്പെടുത്തുന്നത് ആരും ഇഷ്ടപ്പെട്ടെന്നു വരില്ല.
പലരുടേയും കഴിഞ്ഞകാല ജീവിതത്തില്‍ കറുത്ത അധ്യായങ്ങളുണ്ടാകാം. ഇതെല്ലാം വിശദമായി ബോയ്ഫ്രണ്ടിനോട് പറയാതിരിക്കുകയാണ് നല്ലത്. അത്യാവശ്യമുള്ളവ, അതും ചുരുക്കി മാത്രം പറയുക.
കഴിഞ്ഞ കാല പ്രണയബന്ധങ്ങളെക്കുറിച്ചും കാമുകനെക്കുറിച്ചും പറയാതിരിക്കുക. ഇതും നിങ്ങളുടെ ബന്ധത്തില്‍ ദോഷം വരുത്തും.



Click it and Unblock the Notifications
