Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സോറി പറയാന്‍ സ്ത്രീ മടിയ്ക്കും!!
തെറ്റുകള്‍ പറ്റുക മനുഷ്യ സഹജം, ഇവ തിരുത്തുന്നതാണ് മഹത്തരം എന്നു പൊതുവെ പറയും. സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും തെറ്റുകള്‍ പറ്റുന്നത് സ്വാഭാവികവുമാണ്. എന്നാല്‍ ഇത് തുറന്നു സമ്മതിക്കുന്നതിലും സോറി പറയുന്നതിനും പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ അല്പം പുറകിലാണെന്നു വേണമെങ്കില്‍ പറയാം.
ആദ്യം സോറി പറയാന്‍ സ്ത്രീകള്‍ മടിയ്ക്കുന്നതിന്റെ കാരണങ്ങള്‍ പലതാണെന്നു വേണമെങ്കില്‍ പറയാം.

മിക്കവാറും സ്ത്രീ-പുരുഷബന്ധങ്ങളില്‍ പുരുഷനെ കൊണ്ട് തോല്‍വി സമ്മതിപ്പിക്കാന്‍ പറ്റുമെന്ന ചിന്തയായിരിക്കും പല സ്ത്രീകളേയും ക്ഷമ പറയുന്നതില്‍ നിന്നും വിലക്കുന്നത്. കണ്ണീരിലൂടെയെങ്കിലും കാര്യം സാധിക്കാമെന്ന ചിന്തയും ചില സ്ത്രീകള്ക്കെങ്കിലുമുണ്ടാകാം.
തെറ്റു സമ്മതിച്ചാല്‍ ഇത് പിന്നീട് എപ്പോഴും പുരുഷന്റെ മുന്നില്‍ തോല്‍വിയിലേക്കു നയിക്കുമെന്ന ഭയവും ചിലര്‍ക്കെങ്കിലുമുണ്ടാകും. ഇതും സ്ത്രീകളെ ക്ഷണ പറയുന്നതില്‍ നിന്നും വിലക്കുന്ന ഒന്നു തന്നെ.
തര്‍ക്കിക്കുന്ന കാര്യത്തില്‍ മിക്കവാറും മുന്‍പന്തിയില്‍ സ്ത്രീകള്‍ തന്നെയാണെന്നു പറയാം. പുരുഷനെ തര്‍ക്കിച്ചു തോല്‍പ്പിക്കാം. ഇത്തരത്തില്‍ തന്നെ കുറ്റക്കാരിയാക്കാതിരിക്കാം തുടങ്ങിയ ചിന്തകളും ഇത്തരം പ്രവൃത്തികള്‍ക്കു കുട പിടിയ്ക്കും.
പുരുഷന് തന്റെ മുന്നില്‍ ക്ഷമ പറഞ്ഞു കാണാനുള്ള സ്വാര്‍ത്ഥമായ ആഗ്രഹവും ചിലപ്പോഴെങ്കിലും സ്ത്രീകളെ സ്വന്തം തെറ്റു മറച്ചു പിടിയ്ക്കുന്നിതില് നിന്നും ക്ഷമ പറയുന്നതില്‍ നിന്നും വിലക്കാറുമുണ്ട്.
തെറ്റു സമ്മതിക്കാനും ക്ഷമ പറയാനും മടിയ്ക്കുന്നതു വേണമെങ്കില്‍ സ്ത്രീ സഹജമായ ഒരു സ്വഭാവഗണത്തില് പെടുത്തുകയും ചെയ്യാം.



Click it and Unblock the Notifications
