Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
10വര്‍ഷം തികച്ചും കുറച്ചും താരദാമ്പത്യം
താരദാമ്പത്യങ്ങള്‍ തകരുന്ന കഥകള്‍, ഇത് ഏത് ഭാഷയിലായാലും പതിവാണ്. താരങ്ങള്‍ താരങ്ങളെത്തന്നെ വിവാഹം ചെയ്താല്‍ ദാമ്പത്യം വിജയിക്കാന്‍ ബുദ്ധിമുട്ടാണെന്ന ഒരു ചിന്ത പോലും ഇത്തരം കഥകള്‍ പലരുടേയും മനസിലുണ്ടാക്കുന്നതില് തെറ്റു പറയാനില്ല.
മലയാളത്തിലും തകരുന്ന താരദാമ്പത്യങ്ങള്‍, സിനിമാക്കാരെ സിനിമാക്കാര് തന്നെ വിവാഹം ചെയ്താല്‍ പിരിയുന്ന കഥകളും വിരളമല്ല. എന്നാല്‍ വിവാഹം കഴിഞ്ഞും 10 വര്‍ഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്ന ദമ്പതികളുണ്ട്. 10 വര്‍ഷം ഒരുമിച്ചു കഴിഞ്ഞിട്ടും പിരിഞ്ഞ ദമ്പതികളുമുണ്ട്.

10വര്‍ഷം തികച്ചും കുറച്ചും താരദാമ്പത്യം
വിജയിച്ച താരാദാമ്പത്യങ്ങളില് എടുത്തു പറയേണ്ടത് ജയറാം, പാര്‍വ്വതി ദാമ്പത്യം തന്നെ. പാര്‍വ്വതിയുടെ വീട്ടില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ മറികടന്നാണ് ഇരുവരും 1992ല്‍ വിവാഹിതരായത്. പത്തല്ല, ഈ താരദാമ്പത്യം 20 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

10വര്‍ഷം തികച്ചും കുറച്ചും താരദാമ്പത്യം
ബിജു മേനോന്-സംയുക്ത വിവാഹം 2002 നവംബറിലായിരുന്നു. താരങ്ങളും ഒരേ ജില്ലക്കാരുമായ വിവാഹം. സിനിമിയില്‍ സംയുക്ത കത്തി നില്ക്കുന്ന സമയത്താണ് ഈ വിവാഹം നടന്നത്. 10 വര്‍ഷങ്ങള്‍ പിന്നിട്ട താരവിവാഹം.

10വര്‍ഷം തികച്ചും കുറച്ചും താരദാമ്പത്യം
മഞ്ജു വാര്യര്‍-ദീലീപ് വിവാഹവും 10 വര്‍ഷം പിന്നിട്ടിരിക്കുന്നു. 98 ഒക്ടോബറിലാണ് ദിലീപ്-മഞ്ജു വാര്യര്‍ വിവാഹം നടന്നത്. കഴിവുറ്റ, വേറിട്ട നടിയെന്ന വിശേഷണം നേടിയ മഞ്ജു വിവാഹശേഷം തിരശീലയില്‍ നിന്നും മാറി നിന്നും. ഇപ്പോള്‍ ഇവര്‍ നൃത്തരംഗത്തേക്കു തിരിച്ചെത്തിയിട്ടുണ്ട്.

10വര്‍ഷം തികച്ചും കുറച്ചും താരദാമ്പത്യം
പൂര്‍ണിമ-ഇന്ദ്രജിത്ത് വിവാഹം നടന്നത് 2002 ഡിസംബറിലാണ്. ഇന്ദ്രജിത്ത നടനായി അറിയപ്പെട്ടു തുടങ്ങിയ സമയം. ഈ താരദാമ്പത്യത്തില് രണ്ടു കുട്ടികളുമുണ്ട്, പ്രാര്‍ത്ഥനയും നക്ഷത്രയും.

10വര്‍ഷം തികച്ചും കുറച്ചും താരദാമ്പത്യം
10 വര്‍ഷം തികച്ചില്ലെങ്കിലും ഏകദേശം 9ളം വര്‍ഷം ഒരുമിച്ചു കഴിഞ്ഞ ശേഷം പിരിഞ്ഞവരാണ്് മനോജ് കെ ജയനും ഉര്‍വശിയും 2000ല്‍ വിവാഹിതരായ ഇവര്‍2008ല്‍ വിവാഹമോചനം നേടി.

10വര്‍ഷം തികച്ചും കുറച്ചും താരദാമ്പത്യം
ഉര്‍വ്വശിയുടെ സഹോദരിയായ കല്പനയും സംവിധായകനായ അനിലില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. ഇതും വര്‍ഷങ്ങള്‍ ഒരുമിച്ചു കഴിഞ്ഞ ശേഷം.

10വര്‍ഷം തികച്ചും കുറച്ചും താരദാമ്പത്യം
നടി രേവതിയും താര വിവാഹമോചനത്തിന്റെ ഒരു ഉദാഹരണമാണ്. സംവിധായകന് സുരേഷില്‍ നിന്നും ഇവര്‍ വിവാഹമമോചനം നേടിയത് 10 വര്‍ഷത്തിലേറെ ഒരുമിച്ചു കഴിഞ്ഞ ശേഷമാണ്.



Click it and Unblock the Notifications
